ഇന്ത്യയിൽ ക്ലാസ്സിക് മോട്ടോർസൈക്കിൾ എന്നാൽ ക്ലാസ്സിക് 350 യാണ്. എതിരാളികൾക്ക് തൊടാൻ സാധിക്കാത്ത നിലയിലാണ് 350 യുടെ നിൽപ്പ്. അതുകൊണ്ട് തന്നെ എതിരാളികൾ 350 യെ കോപ്പി അടിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ആ നിരയിലേക്ക് എത്തുകയാണ് ഹോണ്ടയും.
ഹൈലൈറ്റ്സ്
- രൂപത്തിലും ക്ലാസ്സിക് റ്റച്ച്
- നിറത്തിലും ഒരുപോലെ
- വില കുറവും
ക്ലാസിക് 350 യുമായി സാദൃശ്യം വരാൻ ഹോണ്ട നൽകിയ മേക്ക്ഓവർ എന്തൊക്കെയെന്ന് നോക്കാം. ആദ്യം ക്ലാസ്സിക് നിരയുടെ നിറമാണ് നൽകിയിരിക്കുന്നത്. ക്ലാസിക് 350 യോട് സാമ്യമുള്ള 5 നിറങ്ങൾ. ഗ്രാഫിക്സിൻറെ അധിക ഭാരം പുത്തൻ വേർഷനില്ല.
അത് കഴിഞ്ഞെത്തുന്നത് ടാങ്കിലേക്കാണ്. ഡിസൈനിൽ മാറ്റമില്ലെങ്കിലും ടാങ്ക് പാട് കൂടി ഉൾക്കൊള്ളിച്ചിട്ടുണ്ട്. അങ്ങനെ മുകളിലെ വിശേഷങ്ങൾ കഴിയുമ്പോൾ ഇനി താഴേത്തേക്ക് പോകാം. ക്ലാസിക് 350 യിലേക്കുള്ള പോക്ക് തന്നെയാണ് ഇവിടെയും.

വലിയ മഡ്ഗാർഡ്, ഷൗഡഡ് ടെലിസ്കോപിക് ഫോർക്ക്, പീഷൂട്ടർ സ്റ്റൈൽ എക്സ്ഹൌസ്റ്റ് എന്നിങ്ങനെ എല്ലാം എതിരാളി നിന്ന് തന്നെ. ബാക്കി മെക്കാനിക്കൽ, ഇലക്ട്രോണിക്സ് തുടങ്ങിയവയിൽ മാറ്റമില്ല. എന്നാൽ ഹോണ്ടയുടെ സി ബി 350 യുടെ ചരിത്രത്തിൽ നിന്ന് ഇവൻ മാറി നടക്കുകയാണോ.
എന്നാണ് ഇപ്പോഴത്തെ സംശയം. ഇനി വിലയിലേക്ക് കടന്നാൽ ഇപ്പോഴുള്ള സ്റ്റാൻഡേർഡ് വേർഷനെക്കാളും 9,000 /-രൂപ കുറവാണ് ഇവന്. 1.99 മുതൽ 2.17 ലക്ഷം രൂപയാണ് ഇവൻറെ എക്സ് ഷോറൂം വില വരുന്നത്. കേരളത്തിലെ വില ഇപ്പോൾ ലഭ്യമല്ല.
വരുന്ന മുറക്ക് ഓൺ റോഡ് പ്രൈസ് തുടങ്ങിയ വിവരങ്ങൾ അറിയിക്കാം. അപ്പൊ സ്റ്റേ ട്യൂൺ…
Leave a comment