എഫ് സി വേർഷൻ 2 അവതരിപ്പിച്ചതിന് പിന്നാലെ. യമഹ തങ്ങളുടെ സെമി ഫയറിങ് വേർഷൻ ഫൈസർ 2014 ൽ തന്നെ കൊണ്ടുവന്നു. പഴയ സമവാക്യങ്ങൾ എല്ലാം ഒത്തിണങ്ങി വേർഷൻ 2 വിൽ എത്തിയ ഫൈസറിന്. വലിയ മാറ്റങ്ങളും യമഹ നൽകിയിരുന്നില്ല. പ്രധാനമായും വില്പന കുറവ് തന്നെയാണ് എന്നാണ് വിലയിരുത്തൽ.
എന്നാൽ ഇവിടെയും പ്രധാന എതിരാളിയായ സുസുക്കി ഫൈസറിന് ഒരു മറുപടിയുമായി എത്തി. എന്നാൽ കണക്കുകളിൽ ചെറിയ വ്യത്യാസം ഉണ്ടായിരുന്നു എന്ന് മാത്രം. സെമി ഫയറിങ് മാറ്റി ഫുൾ ഫയറിങ്ങുമായി എത്തിയ ജിക്സർ എസ് എഫ് 2015 ലാണ് വിപണിയിൽ എത്തിയത്. ഇവൻറെ മെയിൻ സെല്ലിങ് പോയിൻറ് ഫയറിങ് ഡിസൈൻ തന്നെയായിരുന്നു.
ഇന്ത്യയിൽ ഇന്നും എന്നും വികാരമായ ഹയബൂസയോട് ചേർന്ന് നിൽക്കുന്ന ഡിസൈനിങ്ങായിരുന്നു ഇവനുണ്ടായിരുന്നത്. ഇതോടെ കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഒരു സ്പോർട്സ് ബൈക്ക് എന്ന രീതിയിൽ ഇവന് വലിയ ജനശ്രദ്ധ തന്നെ അന്ന് കിട്ടിയിരുന്നു. സെമി ഫയറിങ് വേർഷനിൽ എ എസ് 150 യും അവതരിപ്പിച്ചത് ഈ കാലത്ത് തന്നെ. ഇവരൊക്കെ എത്തിയെങ്കിലും എഫ് സി യുടെ വില്പനയെ തകർക്കാൻ ആർക്കും കഴിഞ്ഞില്ല.
ഇതോടെ ഹോണ്ടയും ഈ വഴിയിലേക്ക് തിരിയുകയാണ്. 150 സിസി യിൽ യൂണികോൺ മികച്ച വില്പന നേടുന്നുണ്ടെങ്കിലും അടുത്ത സ്റ്റെപ്പ് ആയി. യുവാക്കളെ ലക്ഷ്യമിട്ട് അവതരിപ്പിച്ചിരുന്ന ഡസ്ലെർ, ട്രിഗർ എന്നീ മോഡലുകൾ എത്തിച്ചെങ്കിലും. പഴയ 150 സിസി മസാലയിട്ട് തളപ്പിച്ച മോഡലുകളെ ഇന്ത്യൻ യുവാക്കൾ തിരിഞ്ഞു പോലും നോക്കിയില്ല. എന്നാൽ വൈകി വന്ന ബോധോദയമാണ് ഹോർനെറ്റ്. എഫ് സി യുടെ സിംഹാസനം ഇളകാൻ സാധിച്ചില്ലെങ്കിലും. ഹോണ്ടയുടെ മേൽ പറഞ്ഞ മോഡലുകളെ പോലെ വലിയ പരാജയമായില്ല ഇവൻ.
ഇങ്ങനെ എഫ് സി വെട്ടി തെളിച്ച വഴിയിലൂടെ ഓരോരുത്തരായി എത്തിയെങ്കിലും. പെർഫോമൻസ് മോഡലായ അപ്പാച്ചെ നിരയിൽ വലിയ ചലനങ്ങൾ ഒന്നും ഉണ്ടായില്ല. എന്നാൽ പൊട്ടിത്തെറിക്ക് മുൻപേയുള്ള ശാന്തയായിരുന്നു അത്.
Leave a comment