അടുത്ത മാസം അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഹിമാലയൻ 450 യുടെ പുതിയ വിവരങ്ങൾ പുറത്ത്. എൻജിൻ കപ്പാസിറ്റി, കരുത്ത്, ഒപ്പം കുറച്ചു അളവുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. എൻഫീൽഡ് നിരയിലെ ആദ്യ ലിക്വിഡ് കൂൾഡ് എൻജിനുമായി എത്തുന്ന ഹിമാലയൻ 450.
എൻജിൻ കപ്പാസിറ്റി വരുന്നത് 451.65 സിസി യാണ്. നേരത്തെ റിപ്പോർട്ട് പോലെ കരുത്ത് 40 ബി എച്ച് പി ക്ക് അടുത്താണ്. കൂടുതൽ കൃത്യമായി പറഞ്ഞാൽ 39.47 ബി എച്ച് പി. ടോർക്കിനെ കുറിച്ച് വിവരങ്ങൾ ഒന്നും ലഭ്യമല്ലെങ്കിലും. നേരത്തെ പറഞ്ഞത് പോലെ 40 എൻ എം തന്നെ ആകാനാണ് സാധ്യത.

പ്രധാന എതിരാളിയായ ആഡ്വാഞ്ചുവർ 390 ക്ക് 43 പി എസ് ആണ് 373.2 സിസി എൻജിൻ പുറത്തെടുക്കുന്നത്. ഇനി അടുത്ത് പുറത്ത് വരുന്നത് വീതിയും വീൽബേസുമാണ്. അതിൽ എ ഡി വി 390 യെക്കാളും വീതി കുറവാണ് 450 ക്ക് ഏകദേശം 48 എം എം കുറഞ്ഞ് 852 എം എം ആണ്.
അത് ഉയരം കുറഞ്ഞ റൈഡർമാർക്ക് കൂടുതൽ സുഖപ്രദമാക്കാൻ വഴിയുണ്ട്. കരുത്തിലും വീതിയിലും പിന്നോട്ട് പോയെങ്കിലും ഇനി വീൽബേസിൽ പിടിക്കാനാണ് 450 യുടെ നീക്കം. എ ഡി വി 390 യെക്കാളും നീളത്തിൽ കൂടുതലുണ്ടാകും ഇവൻ 1430 എം എം ആണ് എതിരാളിക്കെങ്കിൽ 450 യുടെത് 1510 എം എം ആണ്.
ഇതൊക്കെയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ഹിമാലയൻ 450 യുടെ വിശേഷങ്ങൾ. ഒക്ടോബർ 30 ന് ലോഞ്ച് ചെയ്യുന്ന ഇവന് 2.5 ലക്ഷത്തിന് അടുത്താണ് വില പ്രതീക്ഷിക്കുന്നത്. സാഹസികനിൽ മാത്രം ഒതുങ്ങി നിൽക്കുന്നത് 450 പ്ലാറ്റ്‌ഫോം. ട്രാക്കിലും റോഡിലുമായി കുറച്ചധികം മോഡലുകൾ വരുന്നുണ്ട്.
Leave a comment