റോയൽ എൻഫീൽഡ് നിരയിൽ പുതിയൊരു അദ്ധ്യായം കുറിക്കുകയാണ്. എയർ, ഓയിൽ കൂൾഡ് എൻജിനുകൾക്ക് ശേഷം ഇതാ ലിക്വിഡ് കൂൾഡ് എൻജിൻ പടിവാതിലിൽ. ഈ മാസം വിപണിയിൽ എത്തുമെന്ന് പ്രതിക്ഷിച്ച 452 അടുത്ത മാസം ആദ്യം ഉറപ്പായും എത്തും.
ഹൈലൈറ്റ്സ്
- ഹീറോയുടെ തന്ത്രം
- ലോഞ്ച് തിയ്യതി
- ഹെവി തന്നെ ഐറ്റം
എന്ന് ഒഫീഷ്യൽ ആയി തന്നെ അറിയിച്ചിട്ടുണ്ട്. ഇതിനൊപ്പം പുതിയൊരു അളവുകൾ കൂടി പുറത്ത് വന്നിരിക്കുകയാണ്. ഒപ്പം ഹീറോ ഈ അടുത്ത് പുതിയ മാർക്കറ്റ് തന്ത്രം കൂടി കോപ്പി അടിച്ചാണ് ഹിമാലയൻ 452 വരുന്നത്. ആദ്യം ഹീറോയിൽ നിന്ന് പകർത്തിയ മാർക്കറ്റിംഗ് തന്ത്രം നോക്കാം.
ആദ്യമൊക്കെ ചാരചിത്രങ്ങൾ ഏറെ ഇറങ്ങിയാലും. ലോഞ്ച് കഴിഞ്ഞാൽ മാത്രമേ വാഹനങ്ങളെ മുഴുവനായി കാണിക്കാറുള്ളു. എന്നാൽ ഹീറോ അത് മാറ്റി ഒഫീഷ്യൽ ആയി തന്നെ ചെറിയ ഭാഗങ്ങൾ കാണിച്ചു തന്നത്. കഴിഞ്ഞ മൂന്ന് ലൗഞ്ചിൽ നമ്മൾ കണ്ടതാണ്.

ആ വഴി തന്നെയാണ് എൻഫീൽഡും എത്തുന്നത്. ഒരു മുഖമുടിയില്ലാതെ ഹിമാലയൻ 452 വിനെ പ്രദർശിപ്പിച്ചിരിക്കുകയാണ്, ലൗഞ്ചിന് ഒരു മാസം മുൻപ് തന്നെ. കൃത്യമായി പറഞ്ഞാൽ നവംബർ 07 നാണ് പുതിയ മോഡൽ എത്തുന്നത്.
ഇതിനൊപ്പം ഏൻഫീഡിൻറെ ഡി എൻ എ യിൽ തന്നെയാണ് ഇവനും എത്തുന്നത്. എന്ന് നമ്മൾ നേരത്തെ തന്നെ മനസ്സിലായതാണ്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന പുതിയ അളവ് അതേ വഴിയിൽ തന്നെയാണ്. 196 കെജി യാണ് പുത്തൻ മോഡലിൻറെ ഭാരം വരുന്നത്.
ഹിമാലയൻ 411 ന് 199 കെ ജി യും, പ്രധാന എതിരാളിയായ കെ ട്ടി എം ആഡ്വൻച്ചുവർ 390 177 കെ ജി യുമാണ് ആകെ ഭാരം . എന്നാൽ സീറ്റ് ഹൈറ്റ് 390 യുടെ അത്ര കൂടാൻ സാധ്യതയില്ല.
Leave a comment