റോയൽ എൻഫീൽഡ് തങ്ങളുടെ പുതിയൊരു അദ്ധ്യായത്തിലേക്ക് തുടക്കം കുറിക്കുകയാണ്. ലിക്വിഡ് കൂൾഡ് എൻജിനുമായി എത്തുന്ന മോഡലിൻറെ. പുതിയ നിറങ്ങളാണ് ഇപ്പോൾ സ്പോട്ട് ചെയ്തിരിക്കുന്നത്. റോയൽ എൻഫീൽഡ് മിക്ക്യ മോഡലുകളുടെയും പോലെ മൂന്ന് നിര നിറങ്ങളാണ് ഇവനും.
ഹൈലൈറ്റ്സ്
- മൂന്ന് നിരയും നാല് നിറങ്ങളും
- ഇന്റർനാഷണൽ താരം തന്നെ
ഏറ്റവും താഴെയുള്ള നിറം ഗ്രേ ടാങ്കും, അതിന് താഴെയായി ഒരു ചെറിയ സ്ട്രിപ്പുമാണ് നൽകിയിരിക്കുന്നത്. ആ നിരയിൽ ബ്ലൂ സ്ട്രിപ്പും ഓപ്ഷനുള്ള നിറമുണ്ട്. അതിന് മുകളിൽ വരാൻ സാധ്യതയുള്ള വാരിയൻറ് ആണ് കറുപ്പ് നിറത്തിൽ ഗോൾഡൻ ഗ്രാഫിക്സുള്ള മോഡൽ.

അതിന് സ്പോക്ക് വീലും ഗോൾഡൻ നിറത്തിലാണ് സ്പോട്ട് ചെയ്തിരിക്കുന്നത്. ഇതിന് മുകളിലാണ് ഇപ്പോൾ വിവാദ നായകനായ എക്സ്പൾസ് ഗ്രാഫിക്സിൻറെ സ്ഥാനം. കാരണം ഈ മോഡൽ സ്പോട്ട് ചെയ്തിരിക്കുന്നത് സ്പോക്ക് വീലിൽ ട്യൂബ്ലെസ്സ് ടയറുകളുമായാണ്.
ഓഫ് റോഡിൽ ഇത് വളരെ ഗുണകരമായ കാര്യം ആണെങ്കിലും. ഇത് സ്റ്റാൻഡേർഡ് ആയി എത്താൻ വഴിയില്ല, കാരണം വില തന്നെ . ഈ നിറത്തിലുള്ള മോഡൽ സാധാ സ്പോക്ക് വീലുമായും സ്പോട്ട് ചെയ്തിരുന്നു. നവംബർ 7 നാണ് 452 വിൻറെ ലോഞ്ച് പ്രഖ്യാപിച്ചിരിക്കുന്നത്.
- കൂടുതൽ ക്ലാസ്സിക് ആയി മിറ്റിയോർ 350
- റോയൽ എൻഫീഡിൻറെ 650 ബെസ്റ്റി
- പുതിയ ബുള്ളറ്റ് 350യുടെ ഓൺ റോഡ് പ്രൈസ്
2.7 ലക്ഷം മുതൽ വില പ്രതിക്ഷിക്കുന്ന ഇവന്. ഇപ്പോഴത്തെ ട്രെൻഡിന് അനുസരിച്ചുള്ള ഇൻട്രോഡ്യൂസറി പ്രൈസ് ഉണ്ടാകാൻ വഴിയില്ല. കാരണം ഇപ്പോൾ തന്നെ ഹിമാലയൻറെ പ്രൊഡക്ഷൻ നടത്തിയ വീഡിയോ എൻഫീൽഡ് പങ്കുവച്ചിട്ടുണ്ട്.
Leave a comment