റോയൽ എൻഫീൽഡ് കഴിഞ്ഞ ദിവസങ്ങളിൽ തങ്ങളുടെ ഭാവി മോഡലുകളുടെ ഒരു ഉള്ളടകം തന്നിരുന്നു. അതിൽ രണ്ടാമത്തെ വലിയ പ്ലാനുകളിൽ ഒന്നായിരുന്നു ഹിമാലയൻ 450 ഫാമിലി. പരീക്ഷണ ഓട്ടം തുടങ്ങിയ സ്ക്രമ് 450 നമ്മൾ ഇന്ത്യയിൽ ഒരു മിന്നായം പോലെ കണ്ടിരുന്നു. എന്നാൽ ഇതാ കൂടുതൽ വ്യക്‌തതയോടെ വിദേശത്ത് ചാരകണ്ണിൽ പെട്ടിരിക്കുക്കയാണ്.
411 ഫാമിലിയെ പോലെ തന്നെയാണ് 450 സിസി യിലും സ്ക്രമ് എത്തുന്നത്. ഹിമാലയൻറെ റോഡ് മോഡലായ ഇവന് എൻഫീൽഡ് മോഡലുകളുടെ മുഖമുദ്രയായ റൗണ്ട് ഹെഡ്‍ലൈറ്റ് ആണെങ്കിലും എൽ ഇ ഡി യാണ് വെളിച്ചം പൊഴിക്കുന്നത്. പരിഷ്കാരി ആയതിനാലാകാം തടി കുറഞ്ഞ ഇന്ധനടാങ്ക്. വലിയ ഒറ്റ പീസ് സീറ്റ്, ചെറിയ പിൻവശം, എന്നിവ സ്പോട്ട് ചെയ്തപ്പോൾ മീറ്റർ കൺസോൾ അത്ര വ്യക്തമല്ല.
മുകളിലെ വിശേഷങ്ങൾ കഴിഞ്ഞ് താഴോട്ട് പോയാൽ സ്ക്രമ് 411 നെക്കാളും കുറച്ചുകൂടി മോഡേൺ ആണ് ഇവൻ. ഇരു അറ്റത്തും ചെറിയ ഓഫ് റോഡിന് പോകുന്ന തരത്തിലുള്ള ഓഫ് റോഡ് പാറ്റേൺ ഉള്ള 17 ഇഞ്ച് അലോയ് വീലുകൾക്കൊപ്പം ട്യൂബ് ലെസ്സ് ടയറുകളും എത്തുന്നുണ്ട്, മുന്നിൽ ടെലിസ്കോപിക് ഫോർക്ക്, പിന്നിൽ മോണോ സസ്പെൻഷൻ എന്നിവയാണ് റോഡിലെ കുഴികൾ സോഫ്റ്റ് ആകുന്നത്. ഇരു അറ്റത്തും ഡിസ്ക് ബ്രേക്കുകളാണ് ബ്രേക്കിങ്ങിനായി ഒരുങ്ങി നില്കുന്നത്. എൻജിൻ റോയൽ എൻഫീൽഡ് നിരയിലെ ആധുനിക എൻജിനാണ് ഇവന് ഈ സീരിസിന് വേണ്ടി ഒരുക്കുന്നത്. 450 സിസി, ലിക്വിഡ് കൂൾഡ് എൻജിന് കരുത്ത് 40 പി എസിനോളം അടുത്ത് വരും.
അടുത്ത വർഷം ഹിമാലയൻ 450 ക്ക് പിന്നിലായി അവതരിപ്പിക്കുന്ന ഇവൻ. 2023 രണ്ടാം പകുതിക്ക് ശേഷമായിരിക്കും വിപണിയിൽ എത്തുന്നത് വില 2.5 ലക്ഷത്തിന് അടുത്ത് പ്രതീഷിക്കാം.
Leave a comment