ഇന്ത്യയിൽ റോയൽ ഏൻഫീഡിൻറെ ഒരു പട തന്നെ വരാനിരിക്കുന്നുണ്ട്. അതിൽ നമ്മൾ ഏറ്റവും കാത്തിരിക്കുന്ന മോഡലുകളിൽ ഒന്നാണ്. എൻഫീൽഡിൽ ആദ്യമായി എത്തുന്ന ലിക്വിഡ് കൂൾഡ് എൻജിൻ നിര. ഹണ്ടർ 450, ഹിമാലയൻ 450 എന്നിങ്ങനെ രണ്ടു മോഡലുകളാണ് ഇപ്പോൾ സ്പോട്ട് ചെയ്തിട്ടുള്ളതെങ്കിലും. ഈ എൻജിനെ അടിസ്ഥാനപ്പെടുത്തി ട്രാക്കിലും റോഡുകളിലുമായി മോഡലുകൾ വരാനിരിക്കുന്നുണ്ട്.
അതിൽ ഉടനെ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഹിമാലയൻ 450 യുടെ ചില ഘടകങ്ങൾ ഇപ്പോൾ കൂടുതൽ തെളിഞ്ഞിട്ടുണ്ട്. അതിൽ ഇപ്പോഴത്തെ താരമായ മീറ്റർ കൺസോൾ ആണ് ആദ്യം. റോയൽ എൻഫീൽഡിൽ പുതിയ തുടക്കത്തിന് ആണിക്കല്ലാണ് ഹിമാലയൻ 450 എന്നത് വീണ്ടും അടി വരയിടുകയാണ്.

അതിന് ശരിവെക്കുന്ന തരത്തിലാണ് 450 യുടെ മീറ്റർ കൺസോൾ. ഹിമാലയൻ 411 നിലെ പോലെ നാലു മീറ്റർ കൺസോൾ നിരയൊന്നും പുത്തൻ മോഡലിലില്ല. അതിന് പകരം ഒരു വലിയ വൃത്താകൃതിയിലുള്ള മീറ്റർ കൺസോളിൽ എല്ലാം ഒതുക്കിയിരിക്കുകയാണ്. അത് നമ്മൾ നേരത്തെ സ്പോട്ട് ചെയ്‌തെങ്കിലും ഒണായി കണ്ടിട്ടില്ല.
എന്നാൽ ഇത്തവണ അതും ഒത്തിരിക്കുകയാണ്. ക്ലാസ്സിക് വിട്ട് കളിയില്ലാത്ത എൻഫീൽഡ് മീറ്റർ കൺസോളിൽ ഡിജിറ്റൽ അനലോഗ് കൺസോൾ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. 9000 ആർ പി എം വരെയുള്ള ഓടോ മീറ്റർ ആണ് മുകളിൽ നിറഞ്ഞു നിൽക്കുന്നത്, അത് അനലോഗ് ആണെങ്കിൽ.
- ഹിമാലയനെ 450 അടിസ്ഥപ്പെടുത്തി 4 മോഡലുകൾ
- ഡ്യൂക്ക് 390 ക്ക് എൻഫീഡിൻറെ മറുപടി
- ബി എസ് 6.2 വിൽ ഫുൾ പാസ്സായി എൻഫീൽഡ്
- എൻഫീൽഡ് 650 യിൽ കടുത്ത പോരാട്ടം.
ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ ഒത്ത നടുക്കിലും. അതിന് വലതു ഭാഗത്തായി സ്പീഡോ മീറ്ററും നല്കിയിരിക്കുന്നു. അത് രണ്ടും ഡിജിറ്റൽ ആകിയതിന് പുറമെ, ഫ്യൂൽ ഗേജ്, ട്രിപ്പ് മീറ്റർ, എ ബി എസ് തുടങ്ങിയ കാര്യങ്ങൾ താഴെയുള്ള ഡിജിറ്റൽ മീറ്റർ കൺസോളിലാകും ലഭ്യമാകാൻ സാധ്യത.
ഇതിനൊപ്പം തന്നെ ചില മാറ്റങ്ങൾ കൂടി കണ്ണിൽപ്പെട്ടിട്ടുണ്ട്. അതിൽ ആദ്യത്തേത് സ്വിച്ച് ഗിയറുകളാണ് റോട്ടറി സ്വിച്ചുകളും തന്നെ തുടരുന്നുണ്ടെങ്കിലും ഡിസൈനിൽ ചില്ലറ പരിഷ്‌കാരങ്ങൾ നടത്തിയിട്ടുണ്ട്. മറ്റൊരു വലിയ മാറ്റം ഇവന് ബ്രേക്കിംഗ് ലൈറ്റ് ഇല്ലാ എന്നതാണ്. അതിന് പകരമായി ഹാർലി, ബി എം ഡബിൾ യൂ പ്രീമിയം മോഡലുകളിൽ കാണുന്നത് പോലെ ഇൻഡിക്കേറ്റർ തന്നെയാണ് ബ്രേക്ക് ലൈറ്റായി മാറുന്നത്.
എൻഫീൽഡ് നിരയിലെ പരിഷ്‌ക്കാരിക്ക് വരും മാസങ്ങളിൽ തന്നെ റോഡിൽ എത്തുമെന്നാണ് പ്രതീഷിക്കുന്നത് . എ ഡി വി 390, ജി 310 ജി എസ് തുടങ്ങിയ മോഡലുമായി മത്സരിക്കുന്ന ഇവന് ഏകദേശം 2.75 ലക്ഷത്തിന് താഴെയായിരിക്കും എക്സ് ഷോറൂം വില വരുന്നത്.
Leave a comment