റോയൽ എൻഫീൽഡ് തങ്ങളുടെ വരാനിരിക്കുന്ന മോഡലുകലൂടെ ലിസ്റ്റിൽ ഏറെ ആളുകൾ ഉണ്ടെങ്കിലും. ഏറ്റവും കാത്തിരിക്കുന്ന മോട്ടോർസൈക്കിൾ ഹിമാലയൻ 450 യാണ്. ഉടൻ എത്തുമെന്ന് കുറച്ചു നാളുകളായി പറയുന്നു എങ്കിലും ഇനി അധികം വൈകില്ല. അതിന് സൂചന നൽകി രണ്ടു മെസ്സേജുകൾ ഡീലർക്ക് കിട്ടിയിട്ടുണ്ട്.
അതിൽ ആദ്യത്തേത് പുതിയ മോഡൽ എത്തുന്നുമെന്നും ഷോറൂം അതിനായി ഒരുക്കികൊള്ളൂ എന്നാണെങ്കിൽ. രണ്ടാമത്തേത് ആക്സിസ്സോറി സ്പേസിലും കൂടുതൽ സ്ഥലം കണ്ടെത്തണം എന്നതാണ്. ഒപ്പം കൂടുതൽ ചികഞ്ഞപ്പോൾ ടെക്‌നിഷ്യൻമാർക്ക് സർവീസ് ട്രെയിനിങിനുള്ള പരിശീലനവും കിട്ടി കഴിഞ്ഞിരിക്കുന്നു.

ഇതെല്ലാം കൂടി കൂട്ടി വായിച്ചപ്പോൾ ഹിമാലയൻ 450 ഉടനെ എത്തുമെന്നാണ് സൂചന. അടുത്ത രണ്ടു മാസത്തിനുള്ളിൽ 450 എന്തായാലും ഇന്ത്യൻ വിപണിയിൽ എത്തും. 2.75 ലക്ഷം രൂപയുടെ അടുത്ത് വില പ്രതീക്ഷിക്കുന്ന ഇവന്. പ്രധാന എതിരാളി കെ ട്ടി എം ആഡ്വഞ്ചുവർ 390 എസ് ഡബിൾ യൂ ആണ്.
ഇനി ഹിമാലയൻ 450 യിലേക്ക് നോക്കിയാൽ 450 സിസി, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിനാണ് എന്ന് ഉറപ്പാണ്. കരുത്ത്, ടോർക് തുടങ്ങിയ കാര്യങ്ങളിൽ ഒഫീഷ്യൽ കോൺഫർമേഷൻ ഇല്ലെങ്കിലും. 40 പി എസ് കരുത്തും 45 എൻ എം ടോർക്കിനടുത്ത് വരും.
ഒപ്പം യൂ എസ് ഡി ഫോർക്ക്, സ്വിച്ചബിൾ എ ബി എസ്, സ്ലിപ്പർ ക്ലച്ച്, ഫുള്ളി ഡിജിറ്റൽ മീറ്റർ കൺസോൾ, 21 // 17 ഇഞ്ച് സ്പോക്ക് വീലുകൾ എന്നിവയും പുത്തൻ മോഡലിൽ എന്തായാലും പ്രതീക്ഷിക്കാവുന്ന ഘടകങ്ങൾ ആണ്. 450 എത്തുന്നതിനൊപ്പം 411 നിലും മാറ്റങ്ങൾ ഉണ്ടാക്കും. ഈ മാറ്റത്തിന് പ്രധാന കാരണം ട്രിയംഫ് ആണ്.
സോഴ്സ്
Leave a comment