റോയൽ എൻഫീൽഡ് തങ്ങളുടെ ഓഫ് റോഡ് താരത്തിന് പുതിയ എൻജിൻ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. അധികം വൈകാതെ എത്തുന്ന 450 സിസി ലിക്വിഡ് കൂൾഡ് എൻജിനല്ല. പകരം ഇപ്പോഴുള്ള 411 സിസി, എയർ/ ഓയിൽ കൂൾഡ് എൻജിന് പകരകാരനായാക്കും പുത്തൻ പവർ പ്ലാൻറ്റ് എത്തുന്നത്.
ഹിമാലയൻ 411 ഇന്ത്യയിൽ എത്തുന്നത് 2016 ലാണ്. ഏഴുവർഷങ്ങൾ പിന്നിടുമ്പോളും തങ്ങളുടെ 411 സിസി എൻജിനിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടില്ല. എന്നാൽ ഈയിടെ 450 സിസി ലിക്വിഡ് കൂൾഡ് എൻജിൻ എത്തുമെന്ന് ഉറപ്പായതോടെ. 411 മോഡൽ പിൻവാങ്ങുമെന്ന് ചെറിയൊരു കരക്കമ്പി ഉണ്ടായിരുന്നു.

എന്നാൽ അതിൽ ചെറിയ കഴമ്പ് ഉണ്ടെന്ന രീതിയിലാണ് പുതിയ വാർത്തകൾ വരുന്നത്. ഡി 4 കെ എന്ന് പേരിട്ടിട്ടു ള്ള പ്രൊജെക്റ്റിൽ 440 സിസി എൻജിനാണ് ഒരുങ്ങുന്നത്. 411 നെ പോലെ സിംഗിൾ സിലിണ്ടർ, ഓയിൽ കൂൾഡ് എൻജിൻ തന്നെയാണ് ഇവനും.
നിലവിലെ സാഹചര്യം അനുസരിച്ച് ഹിമാലയൻ 450 ക്ക് വില കുറച്ചു അവതരിപ്പിച്ചാൽ. ബാക്കി മോഡലുകൾക്ക് അത്ര സുഖകരമാകില്ല എന്ന കണക്ക് കൂട്ടലിലാണ് പുത്തൻ മോഡലിൻറെ വരവ്. ട്രിയംഫ് സ്ക്രമ്ബ്ലെർ 400 എക്സിനെ കൂടി ലക്ഷ്യമിട്ട് എത്തുന്ന ഈ സീരിസിൽ.
ആദ്യം എത്തുന്നത് സ്ക്രമ് 440 ആയിരിക്കും. അതുകഴിഞ്ഞാകും ഹിമാലയൻ 440 യുടെ വരവ്. ഏകദേശം അടുത്ത ഒരു വർഷത്തിനുള്ളിൽ ഇവൻറെ ലോഞ്ച് ഉണ്ടാകും. ഇതിനൊപ്പം 750 പ്ലാൻ കൂടി പുതുതായി എൻഫീൽഡിൻറെ അണിയറയിലുണ്ട്.
Leave a comment