ഇന്ത്യയിൽ പ്രീമിയം ഇരുചക്രങ്ങൾക്ക് വലിയ വിപണിയാണ് ഉള്ളത്. അത് ഇലക്ട്രികിലും അങ്ങനെ തന്നെ എന്ന് ഊട്ടിഉറപ്പിച്ചതാണ് ഡി ക്യു വിൻറെ ഉടമസ്ഥതയിലുള്ള അൾട്രാവൈലറ്റ്. തങ്ങളുടെ പൊന്നും വിലയുള്ള ഇലക്ട്രിക്ക് ബൈക്കിന് വലിയ വരവേൽപ്പാണ് ലഭിച്ചത്.
അതോടെ പ്രീമിയം ഇലക്ട്രിക്ക് ബൈക്കുകളുടെ വിപണി വെട്ടി തുറക്കുകയും ചെയ്തു. അതിലൂടെയാണ് അമേരിക്കൻ ബ്രാൻഡ് ആയ സിറോയും എത്തുന്നത്. ഹീറോക്ക് വലിയ നിക്ഷേപമുള്ള സീറോ ഇന്ത്യയിൽ എത്താൻ ഏതാണ്ട് തിരുമാനമായിട്ടുണ്ട്.

പ്രീമിയം ബ്രാൻഡ് ആയ സീറോ ഇന്ത്യയിലേക്ക് അവതരിപ്പിക്കുമ്പോൾ ഏറ്റവും വെല്ലുവിളി വരുന്ന ഒരു കാര്യം വിലയാണ്. അത് മറികടക്കാൻ ഇവിടെ തന്നെ നിർമ്മിച്ച് വില്പന നടത്താനാണ് ഹീറോയുടെ പ്ലാൻ. കാരണം സിറോയുടെ ഏറ്റവും ചെറിയ മോഡലിൻറെ സ്പെക് എടുത്താൽ അത് മനസ്സിലാകും.
സിറോയുടെ ഡ്യൂവൽ സ്പോർട്ട്, സ്ട്രീറ്റ് എന്നിങ്ങനെ രണ്ടു വിഭാഗം മോഡലുകളാണ് സീറോ അമേരിക്കൻ വിപണിയിൽ എത്തിക്കുന്നത്. അതിൽ ഡ്യൂവൽ സ്പോർട്ട് നിരയിലെ ഏറ്റവും കുഞ്ഞൻ മോഡലുകളിൽ ഒന്നാണ് എഫ് എക്സ്. 46 ബി എച്ച് കരുത്തും 106 എൻ എം ടോർക്കുമാണ്.
- എഫ് 77 ന് വൻവരവേൽപ്പ്
- ഡി ക്യു വിൻറെ അടുത്ത ഇലക്ട്രിക്ക് ബൈക്ക് വരുന്നു.
- ഇന്ത്യൻ നിർമ്മിത ഇലക്ട്രിക്ക് സ്പോർട്സ് ബൈക്ക് അവതരിപ്പിച്ചു
ഈ ഇലക്ട്രിക്ക് മോട്ടോർ ഉല്പാദിപ്പിക്കുന്നത്. 146 കിലോ മീറ്റർ റേഞ്ചുള്ള ഇവന് 136 കി മി ആണ് പരമാവധി വേഗത. വിലയാകട്ടെ 12,995 ഡോളർ, ഏതാണ്ട് 10.64 ലക്ഷം രൂപ. നിൻജ 1000 ന് അവിടത്തെ വില 13,199 ഡോളർ ( 10.80 ലക്ഷം രൂപ ) ആണ് എന്ന് കൂടി ഓർക്കണം.
ഇന്ത്യയിൽ ഏറ്റവും വില കൂടിയ അൾട്രാവൈലറ്റിൻറെ വിലയേക്കാളും ഇരട്ടി. ഈ വിടവ് ഒരു പരുതിവരെ നികത്തലാകും ഹീറോ ഇന്ത്യയിൽ പ്രൊഡക്ഷൻ നടത്തുന്നതിലൂടെ ഉദ്ദേശിക്കുന്നത്. 2025 ഓടെ മാത്രമായിരിക്കും ഇവൻ വിപണിയിൽ എത്തുന്നത്.
Leave a comment