ഇന്ത്യയിൽ 160 നിരയിൽ വലിയ മത്സരമാണ് നടക്കുന്നത്. രാജാവായി വാഴുന്ന ആർ ട്ടി ആറിനെ വീഴ്ത്താൻ എൻ എസ് 160 യിൽ യൂ എസ് ഡി ഫോർക്ക് അവതരിപ്പിച്ചപ്പോൾ. ഇപ്പോൾ ബ്ലൂറ്റൂത്ത് കണക്റ്റിവിറ്റിയുള്ള എക്സ്ട്രെയിം 160, യൂ എസ് ഡി ഫോർക്കിന് പുറമേ ഓയിൽ കൂൾഡ് എൻജിനുമായി ഇന്ത്യയിൽ പരീക്ഷണ ഓട്ടം നടത്തിയിരുന്നു.
എന്നാൽ എക്സ്ട്രെയിം 160 യോട് സാമ്യം ഉണ്ടെങ്കിലും. അത് 200 ആണെന്നാണ് ഒരു ഭാഗം പറയുന്നത്. ആ വാർത്തകൾക്ക് കൂടുതൽ ജീവൻ നൽകുന്നതിനായി ഹങ്ക് 200 ഇന്ത്യയിൽ ഡിസൈൻ റെജിസ്റ്റർ ചെയ്തു. അവിടെയും മുന്നിലെ സസ്പെൻഷൻ ടെലിസ്കോപിക് തന്നെയാണ്. എന്നാൽ സ്പോട്ട് ചെയ്ത മോഡലിനാകട്ടെ യൂ എസ് ഡി ഫോർക്കും.

ഇനി എക്സ്ട്രെയിം 160 ക്ക് യൂ എസ് ഡി ഫോർക്ക് വരുന്നതിന് കൂടുതൽ മുൻതൂക്കം നൽകുന്ന ഒരു വാർത്ത കൂടി ഇപ്പോൾ പുറത്ത് വരുന്നുണ്ട്. അത് 200 സിസിയിലെ ഫുള്ളി ഫയേർഡ് വേർഷൻ എക്സ്ട്രെയിം 200 എസിൻറെ 4 വി വേർഷനാണ്. ഇവൻറെ നേക്കഡ് വേർഷനയാകും ഹങ്ക് 200 വരുന്നത്. ഇവിടെയും ടെലിസ്കോപിക് സസ്പെൻഷൻ തന്നെ.
ഇനി എക്സ്ട്രെയിം 200 എസിൻറെ വിശേഷങ്ങൾ നോക്കിയാൽ
പുത്തൻ എക്സ്ട്രെയിം 200 എസിന് രൂപത്തിൽ വലിയ മാറ്റങ്ങളില്ല. പുതിയ 4 വാൽവ് എൻജിൻ തന്നെയാണ് ഇവിടെയും താരം. പഴയ എൻജിന് 2 വാൽവ് കൂടി എത്തുമ്പോൾ ഒരു പി എസ് കരുത്തും 1 എൻ എം ത്തിനടുത്ത് ടോർക്കും കൂടുതലായി ഉല്പാതിപ്പിക്കും. അതോടെ 19.1 പി എസും 17.35 എൻ എം ടോർക്കുമായിരിക്കും പുതിയ എൻജിൻ പുറത്തെടുക്കുക.

ഒപ്പം മാറ്റങ്ങളുടെ ലിസ്റ്റിൽ ബ്ലൂട്ടുത്ത് കണക്റ്റിവിറ്റി കൂടി എത്തുന്നുണ്ട്. ടൗ അലേർട്ട്, ടോപ്പിൾ അലേർട്ട്, ഡ്രൈവ് സ്കോർ, ജിയോ ഫെൻസിങ്, ഹീറോ ലോക്കേറ്റ്, ട്രിപ്പ് അനാലിസിസ്, വെഹിക്കിൾ സ്റ്റാർട്ട് അലേർട്ട്, സ്പീഡ് അലേർട്ട്, ലൈവ് ട്രാക്കിംഗ് എന്നിവ കൂടി ഹീറോ കണക്റ്റിലൂടെ മൊബൈൽ എത്തിക്കാൻ കഴിയും.
അടുത്ത മാറ്റം വരുന്നത് നിറത്തിലാണ് മഞ്ഞ, കറുപ്പ് നിറത്തിലാണ് പ്രൊഡക്ഷൻ റെഡി മോഡൽ സ്പോട്ട് ചെയ്തിരിക്കുന്നത്. ഇതെല്ലാം ഹീറോ തരുമ്പോൾ നമ്മൾ അധികം കുറച്ചു കൂടി ഹീറോക്ക് നൽകണമല്ലോ. ബി എസ് 6.2 എൻജിൻ കൂടി വരുന്ന സാഹചര്യത്തിൽ 6,000 രൂപയാണ് ഹീറോ അധികമായി ചോദിക്കാൻ സാധ്യത. ഇപ്പോൾ എക്സ്ട്രെയിം 200 എസിന് 1.35 ലക്ഷം രൂപയാണ് കൊച്ചിയിലെ എക്സ് ഷോറൂം വില വരുന്നത്.
Leave a comment