ഇന്ത്യയിൽ ഹീറോയുടെ മോഡലുകൾ ഏറെ വിപണിയിൽ എത്താനുണ്ട്. അതിൽ ഏറ്റവും ആരാധകരുള്ള മോട്ടോർസൈക്കിളുകളിൽ ഒന്നാണ് എക്സ്പൾസ് 420. ഒന്നോ രണ്ടോ തവണ സ്പോട്ട് ചെയ്ത മോഡലിൻറെ കൂടുതൽ വിവരങ്ങൾ ഒന്നും ഇപ്പോഴും പുറത്ത് വന്നിട്ടില്ല.
ഹാർലിയുടെ ഓയിൽ കൂൾഡ് എൻജിൻ ആകുമെന്നും, അല്ല ലിക്വിഡ് കൂൾഡ് ആകുമെന്നും അഭ്യുഹങ്ങൾ വാനോളമാണ്. എന്നാൽ ഹിമാലനെയും, എ ഡി വി 390 തുടങ്ങിയവരെ വീഴ്ത്താനുള്ള കാര്യങ്ങൾ എല്ലാം ഇവനിൽ ഉണ്ടാകുമെന്ന് ചാരചിത്രങ്ങളിൽ നിന്ന് വ്യക്തം.

ഒപ്പം എക്സ്പൾസ് 200 ഓഫ് റോഡിങ്ങിലും നഗരയാത്രകളിലും പുലിയാണെങ്കിലും. ഹൈവേ യാത്രകളിൽ പതുങ്ങി നിൽക്കാറാണ് പതിവ്. എന്നാൽ 420 യിൽ എത്തുമ്പോൾ ആ കളി മാറും. ഏത് വഴിയും നിഷ്പ്രയാസം കൈകാര്യം ചെയ്യുന്ന തരത്തിലാകും ഇവനെ ഹീറോ ഒരുക്കുന്നത്.
അങ്ങനെ അഭ്യുഹങ്ങൾക്കൊപ്പം ഏതാണ്ട് ഈ വർഷം അവസാനം അല്ലെങ്കിൽ അടുത്ത വർഷം ആദ്യം. ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് ഏതാണ്ട് ഉറപ്പായപ്പോളാണ്. ഹീറോയുടെ അടുത്ത വൃത്തങ്ങളിൽ നിന്ന് പുതിയൊരു വാർത്ത വരുന്നത്. അത് ഇതാണ് ഇനിയും 420 ഇന്ത്യയിൽ എത്താൻ വൈകും. 2025 ആദ്യത്തിലേക്കാണ് ലോഞ്ച് ഇപ്പോൾ മാറ്റിവച്ചിരിക്കുന്നത്.
അതിന് കാരണമായി ഹീറോ പറയുന്നത്. ഫ്ലാഗ്ഷിപ്പ് മോഡലായി എത്തുന്ന ഇവൻറെ ക്വാളിറ്റിയിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. അതുകൊണ്ട് തന്നെ കൂടുതൽ സമയം എടുത്ത് മികച്ചൊരു സാഹസികനെ നിർമ്മിക്കുകയാണ് ലക്ഷ്യം. അതിനായാണ് ലോഞ്ച് കൂടുതൽ നീക്കി വക്കുന്നതും.
ഗ്ലോബൽ പ്രോഡക്റ്റ് ആയ എക്സ്പൾസ് 420. ഇന്ത്യയിൽ എത്തുന്നതിന് മുൻപ് തന്നെ ഇ ഐ സി എം എ 2024 ൽ മുഖം കാണിക്കാൻ വലിയ സാധ്യതയുണ്ട്.
Leave a comment