ട്രാക്കിൽ നിന്ന് റോഡുകളിലേക്ക് എത്തുന്ന മോട്ടോർസൈക്കിളുകൾ എന്നത് സൂപ്പർ താരങ്ങളിൽ വലിയ പുതിയ കാര്യം അല്ല. എന്നാൽ ഇന്ത്യയിൽ അത്ര പരിചിതമായ കാര്യവുമല്ല. ട്രാക്കിൽ നിന്ന് റോഡിൽ എത്തിയ മോഡലുകൾ അത്ര നിസാരകാരമല്ല. ഉദാഹരണം അപ്പാച്ചെ ആർ ട്ടി ആർ സീരീസ് ആ നിരയിലെ ഏറ്റവും ബെസ്റ്റ് മോട്ടോർസൈക്കിൾ ആണ് ട്ടി വി എസ് ഒരുക്കുന്നത്.
ഈ വഴി തന്നെയാണ് ഹീറോയും പിന്തുടരുന്നത് എന്നാണ് കരക്കമ്പി. ഇപ്പോൾ തന്നെ റോഡിൽ പരീക്ഷണ ഓട്ടം തുടങ്ങിയ തങ്ങളുടെ എൻട്രി ലെവൽ പ്രീമിയം എ ഡി വി. ആദ്യം ട്രാക്കിൽ എത്തുന്നതായി സൂചന. ഇന്ത്യൻ നാഷണൽ റാലി സ്പിരിറ്റ് ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് എ കാറ്റഗറിയിലാണ് എക്സ്പൾസ് 200 ൻറെ ചേട്ടൻ എത്തുന്നത്. ഈ കാറ്റഗറിയിൽ 400 സിസി ക്ക് മുകളിൽ മാത്രമാണ് മത്സരിക്കാൻ സാധിക്കൂ.
സ്പെക് തുടങ്ങിയ കാര്യങ്ങൾ ഒന്നും ലഭ്യമല്ലെങ്കിലും. അഭ്യുഹങ്ങൾ പറയുന്നത് പോലെ റോഡിൽ എത്തുന്ന മോഡലിന്. 420 സിസി, ലിക്വിഡ് കൂൾഡ് എൻജിനാകും. 40 ബി എച്ച് പി കരുത്തും 40 എൻ എം ടോർക്കും ഉല്പാദിപ്പിക്കാൻ ശേഷിയുള്ള ഇവന്. 2.75 ലക്ഷത്തിന് അടുത്തായിരിക്കും എക്സ് ഷോറൂം വില വരുന്നത്. ഈ വർഷം തന്നെ ഇവനെ വിപണിയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്.
ഇവനൊപ്പം ഒരു ഫുള്ളി ഫെയറിങ്ങുമായി ഒരു 300 സിസി മോഡലും സ്പോട്ട് ചെയ്തിട്ടുണ്ട്.
Leave a comment