ഇന്ത്യയിൽ ഓഫ് റോഡ് ബൈക്കുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർ ചിന്തിച്ചു തുടങ്ങുന്നത് എക്സ്പൾസ് 200 ലാണ്. ഓഫ് റോഡർ കഴിവുകൾ, ഈ നിരയിൽ മികച്ച ഇന്ധനക്ഷമത, വിലകുറവ് എന്നിവ ഇവൻറെ ഹൈലൈറ്റുകളിൽ ചിലത് മാത്രം. ഇന്ത്യയിൽ ഹീറോയുടെ ആകെയുള്ള എൻട്രി ലെവൽ പ്രീമിയം മോഡലിനെ കൂടുതൽ ആകർഷകമാകുകയാണ്.
മൂന്ന് മാറ്റങ്ങളാണ് പുത്തൻ മോഡലിൽ എത്തുന്നത്. അതിൽ ആദ്യം മുകളിൽ സൂചിപ്പിച്ചത് പോലെ മലിനിക്കരണം കുറഞ്ഞ ബി എസ് 6.2 എൻജിൻ തന്നെ. ഇ 20 എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കാവുന്ന പുതിയ തലമുറ എൻജിൻ തന്നെയാണ് ഇവനിലും എത്തുന്നത്. മറ്റ് മോഡലുകളിലെ പോലെ തന്നെ എൻജിൻ ഔട്ട്പുട്ടിൽ മാറ്റമുണ്ടാക്കാൻ സാധ്യതയില്ല.
രണ്ടാമത്തെ മാറ്റം എക്സ്പൾസ് 200 ന് ജനിച്ചപ്പോൾ തുടങ്ങി തോളിൽ ചുമക്കുന്ന വേതാളമാണ്. അതെ എൽ ഇ ഡി ഹെഡ്‍ലൈറ്റ് തന്നെ. വെളിച്ചം കുറവ് എന്ന ചീത്ത പേരുള്ള ഇവന് ഇപ്പോഴുള്ള തലമുറയിൽ പുതിയ കാഴ്ച കൂടിയ ഹെഡ്‍ലൈറ്റ് എത്തിയെങ്കിലും. ശാശ്വത പരിഹാരം ആയിരുന്നില്ല. എന്നാൽ ഇത്തവണ അത് പരിഹരിക്കാൻ തന്നെയാണ് ഹീറോയുടെ തീരുമാനം എന്ന് തോന്നുന്നു.
പുതിയ എച്ച് ഷെയ്പ്ഡ് ഡി ആർ എലോട് കൂടിയ പുത്തൻ ഹെഡ്‍ലൈറ്റ് എത്തുന്നത്. കഴിഞ്ഞ വർഷം ഈ ഹെഡ് ലൈറ്റ് തുർക്കിയിൽ അവതരിപ്പിച്ചിരുന്നു. അവിടെ നിന്നുള്ള മികച്ച പ്രതികരണമാക്കാം പുത്തൻ ഹെഡ് ലൈറ്റ് യൂണിറ്റ് ഇന്ത്യയിൽ എത്തിക്കുന്നത്.
അങ്ങനെ അവസാനമായി എത്തുന്ന മാറ്റം ഹിറോയിൽ തന്നെ ആദ്യമായി ഡ്യൂവൽ ചാനൽ എ ബി എസ് വരുന്നു എന്നുള്ളതാണ്. ഒപ്പം കുറച്ച് ലാവിഷായി എ ബി എസ് മോഡും പുത്തൻ മോഡലിൽ സ്പോട്ട് ചെയ്തിട്ടുണ്ട്. റോഡ്, ഓഫ് റോഡ്, റാലി എന്നിങ്ങനെ മൂന്ന് മോഡുകളാണ് എത്തുന്നത്.
റോഡ് മോഡിൽ ഡ്യൂവൽ ചാനൽ എ ബി എഎസിൻറെ ഡബിൾ സുരക്ഷ എത്തുമ്പോൾ. ഓഫ് റോഡ് മോഡിൽ പിന്നിൽ എ ബി എസിൻറെ ചെറിയ പിടുത്തം മാത്രമേ ഉണ്ടാകു. എന്നാൽ റാലി മോഡിൽ എ ബി എസ് ഇരു അറ്റത്തും വിട്ട് നിൽക്കും.
അടുത്തമാസം ആദ്യം തന്നെ വിപണിയിൽ എത്താൻ ഒരുങ്ങുന്ന ഇവന്. ഏകദേശം 5,000 രൂപയുടെ വില വർദ്ധനയാണ് പ്രതീക്ഷിക്കുന്നത്. 1.38 ലക്ഷം രൂപയാണ് കൊച്ചിയിലെ ഇപ്പോഴത്തെ എക്സ് ഷോറൂം വില.
Leave a comment