ഇന്ത്യയിൽ ഇപ്പോൾ ഹീറോ തങ്ങളുടെ കഴിഞ്ഞ കാല പ്രതാപം തിരിച്ചെടുക്കുകയാണ്. എൻട്രി ലെവൽ പ്രീമിയം നിരയിൽ വലിയൊരു നിര തന്നെ അണിയറയിൽ ഒരുങ്ങുമ്പോൾ. പ്രീമിയം സ്കൂട്ടർ വിപണിയിലും കണ്ണുവെക്കുന്നുണ്ട് ഹീറോ.
ഹൈലൈറ്റ്സ്
- സ്‌പോർട്ടി ഡിസൈൻ
- അതിനൊപ്പം പാരാമീറ്ററും
- നടുക്കഷ്ണം
അതിന് സൂചന നൽക്കികൊണ്ട് നേരത്തെ ഇന്ത്യയിൽ സ്പോട്ട് ചെയ്ത സ്കൂട്ടറിൻറെ ഡിസൈൻ . റെജിസ്റ്റർ ചെയ്തിരിക്കുകയാണ് ഹീറോ. കാഴ്ചയിൽ ഇപ്പോഴത്തെ യൂത്തൻ സൂമുമായി വലിയ സാമ്യത തോന്നുണ്ടെങ്കിലും.
കൂടുതൽ സൂക്ഷിച്ച് നോക്കിയാൽ മനസ്സിലാകും ആൾ കുറച്ചു പേശക്കാണ് എന്ന്. ഇവനെ കലാപകാരൻ എന്ന് സൂചന നൽകുന്നത് വലിയ 14 ഇഞ്ച് ടയറുകൾ, പെറ്റൽ ഡിസ്ക് എന്നിവയാണ്. രൂപത്തിലും ആൾ സൂമിനെക്കാൾ സ്‌പോർട്ടി ആണ്. ഷാർപ്പ് ആയ ഡിസൈൻ അതിനോട് ചേർന്ന് നിൽക്കുന്ന സ്പ്ലിറ്റ് ഗ്രാബ് റെയിൽ.

സൈഡ് പാനലിലെ വെട്ടുകൾ എന്നിവ ഇവനെ സ്‌പോർട്ടി ഫീൽ നൽകുന്നുണ്ട്. എന്നാൽ ഇതിനൊപ്പം തന്നെ ഇന്ത്യയിലെ സ്കൂട്ടർ മോഡലുകളുടെ പാരാ മീറ്ററുകളും ഇവൻ വിജയിക്കുന്നുണ്ട്. അതിനായി ഗ്യാസ് കുറ്റി കയറ്റാനുള്ള ഫ്ലാറ്റ് ആയ ഫ്ലോർ ബോർഡ്.
ഒറ്റ പിസ് സീറ്റിനടിയിലെ സ്റ്റോറേജ്ജും സൂപ്പർ ആകാൻ വഴിയുണ്ട്. അതിന് പിന്നിലായി ഫ്യൂൽ ക്യാപ്പും . ഇതിനൊപ്പം ഫുള്ളി എൽ ഇ ഡി ലൈറ്റിങ്ങും, ബ്ലൂറ്റുത്ത് കണക്ക്റ്റിവിറ്റിയും എക്‌സിൽ തുടങ്ങുന്ന പേരും പുത്തൻ മോഡലിൽ ഉണ്ടാകും.
ഇതിനൊപ്പം സൂമിനെ പോലെ തങ്ങളുടെ 125 സിസി മോഡലുകളുടെ എൻജിൻ തന്നെയാകും ഇവനിലും. പ്രധാന എതിരാളി എൻടോർക് 125, അവെനിസ് എന്നിവരായിരിക്കും.
Leave a comment