ഇന്ത്യയിൽ ഏറ്റവും വലിയ ഇരുചക്ര നിർമ്മാതാവായ ഹീറോയുടെ ഇലക്ട്രിക്ക് ഡിവിഷനാണ് വിദ. ഒക്ടോബറിൽ വിപണിയിൽ എത്തിയ മോഡലിന് വി 1, വി 1 പ്രൊ എന്നിങ്ങനെ രണ്ടു വാരിയന്റുകളിലാണ് ലഭ്യമായിരുന്നത്. അന്നത്തെ വില വി 1 ന് 1.45 ലക്ഷവും, പ്രീമിയം വേരിയന്റ് ആയ വി 1 പ്രോക്ക് 1.59 ലക്ഷവുമായിരുന്നു.
ഇറങ്ങി എട്ടാം മാസത്തിലേക്ക് എത്തുമ്പോൾ 25,000 രൂപ വരെയാണ് ഇപ്പോൾ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ വി 1 ന് 25,000 രൂപ കുറഞ്ഞ് 119,900 രൂപയാണ് ഇപ്പോഴത്തെ എക്സ് ഷോറൂം വിലയെങ്കിൽ പ്രീമിയം പ്രൊക്ക് 19,000 രൂപ കുറഞ്ഞ് 139,900 രൂപയാണ്.
ഒപ്പം ചില സംസ്ഥാനങ്ങളുടെ സബ്സിഡി കൂടി വരുമ്പോൾ വില വീണ്ടും കുറയും. ഉദാഹരണത്തിന് ഗുജറാത്തിൽ 99,900 ഉം 119,900 എന്നിങ്ങനെയാണ് വില. കേരളത്തിൽ മുകളിൽ പറഞ്ഞ ഡിസ്‌കൗണ്ട് വിലയിൽ തന്നെയാണ് വിദ മോഡലുകൾ ലഭ്യമാക്കുന്നത്.
കേരളത്തിൽ കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലാണ് വിദ ഇപ്പോൾ ലഭ്യമായിരിക്കുന്നത്. ഹീറോ മോട്ടോകോർപ്പിൽ നിന്ന് മാറി മറ്റൊരു ഷോറൂം ശൃംഖലയായാണ് വിദ പ്രവർത്തിക്കുന്നത്. ഇപ്പോൾ 8 നഗരങ്ങളിലായി 11 ഷോറൂമുകളാണ് പ്രവർത്തനസജ്ജമായിരിക്കുന്നത്. 2023 ൽ തന്നെ 100 ലെത്തിക്കാനാണ് നീക്കം.
ഹീറോയുടെ ഈയിടെ വിപണിയിൽ എത്തിയ സൂമുമായി കാഴ്ചയിൽ വലിയ സാമ്യമുള്ള മോഡലിൽ. 95 കിലോ മീറ്റർ റിയൽ വേൾഡ് റേഞ്ച്, 80 കിലോ മീറ്റർ പരമാവധി വേഗത, ഫാസ്റ്റ് ചാർജിങ് വഴി 65 മിനിറ്റ് കൊണ്ട് 80% ചാർജ്, 3.2 സെക്കൻഡ് കൊണ്ട് 40 കിലോ മീറ്റർ വേഗത എന്നിവയാണ് ഇവൻറെ ഹൈലൈറ്റുകൾ.
വില കുറഞ്ഞതോടെ മത്സരം കൂടുതൽ കടുക്കുകയാണ്. എഥർ – 1.16 ലക്ഷം, ഓല – 1.14 ലക്ഷം, ഐക്യുബ് – 1.24 ലക്ഷം രൂപയാണ് കൊച്ചിയിലെ വിലവരുന്നത്.
Leave a comment