എൻട്രി ലെവൽ മോട്ടോർസൈക്കിളുകളുടെ നിര നേരത്തെ റിപ്പോർട്ട് ചെയ്തല്ലോ. ഇനി വരാൻ പോകുന്നത് ആ നിരയിലെ തന്നെ അടുത്ത തട്ടിലും ഹീറോ മോഡലുകലുകളാണ്. അപ്പർ പ്രീമിയം ഹീറോ വിളിക്കുന്നിടത്താണ് ഹാർലിയുടെ കുഞ്ഞൻറെ സ്ഥാനം. ഇവിടെയും കരിസ്‌മയുടെ നേക്കഡ് വേർഷൻ പോലെ ഒരു നേക്കഡ് മോഡലിൻറെ സാന്നിധ്യമുണ്ട്.

സ്കെച്ച് മാത്രമാണ് ഇപ്പോൾ ഹീറോ പുറത്ത് വിട്ടിരിക്കുന്നത്. ഇവിടെയും കരിസ്‌മയുടെ നേക്കഡ് വേർഷൻറെ ഡിസൈൻ തന്നെയാണ് എത്തുന്നത് എന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാകും. എന്നാൽ എൻജിൻ സൈഡിലാണ് അഭ്യുഹങ്ങൾ പരക്കുന്നത്. ഹാർലിയുടെ 440 സിസി എൻജിൻ എന്തുകൊണ്ടും ഇവിടെ എത്താൻ സാധ്യതയില്ല.
നേക്കഡ് വേർഷൻ ആയതിനാൽ ഓയിൽ കൂൾഡ് എൻജിനുമായി മുകളിൽ പോകുന്നത് അത്ര വിജയമാകില്ല. എന്നതിന് നമ്മുക്ക് മുൻപിൽ ഉദാഹരങ്ങളുണ്ടല്ലോ. അതുകൊണ്ട് തന്നെ ഹീറോയുടെ കൈയിൽ ഒരു ലിക്വിഡ് കൂൾഡ് എൻജിൻ കൂടി ഉണ്ടാകണം എന്നാണ്.
ആ എൻജിൻ ഒരു 300 സിസി എൻജിൻ ആകാനാണ് വലിയ സാധ്യത. ഹീറോയുടെ ഒരു 300 സിസി കൺസെപ്റ്റ് എക്സ് എഫ് 3 ആർ ഓർമ്മയുണ്ടല്ലോ. വരാനിരിക്കുന്ന പ്രീമിയം മോഡൽ ഹാർലിയുടെയും കരിസ്‌മ 210 ട്വിൻസിൻറെയും ഇടയിലുള്ള പാലമായിരിക്കും.
ആർ ആർ 310 നേക്കഡ് വേർഷൻ , സി ബി 300 ആർ, ഡ്യൂക്ക് 390 എന്നിവരോടായിരിക്കും ഇവൻ മത്സരിക്കുന്നത്. ലോഞ്ച് തിയ്യതിയിൽ വ്യക്തത ഇല്ലെങ്കിലും അടുത്ത വർഷം ആയിരിക്കും ഇവൻറെ ലോഞ്ച്.
Leave a comment