ഇന്ത്യയിൽ ഹീറോ വലിയൊരു അങ്കത്തിന് ഒരുങ്ങുകയാണ്. എൻട്രി ലെവലിൽ കുറച്ചധികം മോഡലുകൾ ഇനി വരിവരിയായി എത്താൻ നിൽക്കുന്നുണ്ട്. ഹീറോയുടെ എപ്പോഴത്തെയും വീക്ക് പോയിന്റുകളിൽ ഒന്നാണ് ഡിസൈൻ. പുതു തലമുറ മോഡലുകളുടെ ഡിസൈൻ എത്തുന്നത് അമേരിക്കയിൽ നിന്നാണ്.
ഹീറോക്കും നിക്ഷേപമുള്ള ഇലക്ട്രിക്ക് കമ്പനി സീറോ മോട്ടോർസൈക്കിൾസ് ആണ് ഈ ഡിസൈന് പിന്നിൽ. സിറോയുടെ ഇപ്പോഴുള്ള മോഡലുകളുമായി ഹീറോയുടെ വരാനിരിക്കുന്ന മോഡലുകൾക്ക് സാമ്യം ഏറെയാണ്. ഹീറോയുടെയും സിറോയുടെയും മോഡലുകളെ ഒന്ന് താരതമ്യം ചെയ്യാം.
പ്രീമിയം ഇലക്ട്രിക്ക് ബ്രാൻഡ് ആയ സിറോക്ക്. സാഹസികൻ, സ്പോർട്സ് ബൈക്ക്, നേക്കഡ് സ്പോർട്സ്, സൂപ്പർ മോട്ടോ എന്നിങ്ങനെ വ്യത്യസ്തതരം മോഡലുകളുണ്ട്. ഓരോ മോട്ടോർസൈക്കിളുകൾക്കും ഓരോ ഡിസൈനാണ് സീറോ നൽകിയിരിക്കുന്നത്.

അതിൽ ഇന്ത്യയിൽ ഇന്നലെ സ്പോട്ട് ചെയ്ത പ്രീമിയം 125 സിസി യുടെ മുഖത്തിന് സാമ്യം സ്പോർട്സ് മോഡലായ എസ് ആർ എസിനോടാണ്. ഫയറിങ് എടുത്തു കളഞ്ഞ് ഹെഡ്‍ലൈറ്റ് ഡിസൈൻ മാത്രമാണ് റൈഡർ 125 വുമായി മത്സരിക്കാൻ എത്തുന്ന മോട്ടോർസൈക്കിളിൽ എത്തുന്നത്.
അടുത്തത് ഇന്ത്യയിൽ എത്തുന്നതിന് മുൻപ് തന്നെ തരംഗമായ പഴയ താരം കരിസ്‌മയാണ്. ഇവിടെയും സിറോയുടെ എഫക്റ്റ് ഉണ്ട്. സാഹസികൻ ഡി എസ് ആർ എക്സ് ആണ് പുതിയ ജനറേഷൻ കരിസ്മക്ക് പ്രചോദനം.

അവിടം കൊണ്ടും തീരുന്നില്ല. ഹീറോ ഈ വർഷം പ്രീമിയം നിരയിലേക്ക് രണ്ടു നേക്കഡ് മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നുണ്ട്. ഒന്ന് കരിസ്‌മയുടെ പുതിയ 210 സിസി ലിക്വിഡ് കൂൾഡ് എൻജിൻ ആണെങ്കിൽ. അടുത്തത് ഒരു 300 സിസി മോഡൽ ആകാനാണ് സാധ്യത.
രണ്ടുപേർക്കും ഒരേ ഡിസൈൻ തന്നെയാണ്. സിറോയുടെ നേക്കഡ് വേർഷൻ എസുമാണ് പുത്തൻ മോഡലുകൾക്ക് സാമ്യം എന്ന്. പുറത്തു വിട്ട സ്കെച്ചുകളിൽ നിന്ന് വ്യക്തം.
Leave a comment