ഇന്ത്യയിൽ ഏറ്റവും വലിയ ഇരുചക്ര നിർമ്മാതാവായ ഹീറോയുടെ സൂപ്പർ താരം എക്സ്പൾസ് 200 ആണ്. ഇനി വരുന്ന വർഷങ്ങളിൽ എൻട്രി ലെവലിലേക്ക് വലിയ കടന്ന് കയറ്റമാണ് ഹീറോ നടത്താൻ പോകുന്നത്. അതിനായി ഇന്ത്യയിൽ 2023 ൽ രണ്ടു പ്രീമിയം മോഡലുകളും ഒരു സ്‌പോർട്ടി സ്റ്റൈൽ സ്കൂട്ടർ എന്നിവർക്കൊപ്പം കമ്യൂട്ടർ നിരയിൽ കാലത്തിനൊപ്പം ഉയർത്താനുമാണ് ഹീറോയുടെ 2023 ലെ പദ്ധതികൾ.

സ്റ്റൈലിഷ് 110 സ്കൂട്ടറും പരിഷ്കാരി കമ്യൂട്ടർ
പ്രീമിയം താരങ്ങൾ 2023 ൻറെ തുടക്കത്തിൽ ഇന്ത്യൻ വിപണിയിൽ എത്തുമെങ്കിലും. ഹീറോയുടെ ലൗഞ്ചിന് തുടക്കം കുറിക്കുന്നത് ഒരു സ്കൂട്ടറാണ്. മാസ്‌ട്രോയെ സ്റ്റൈലിഷ് ആക്കിയാകും പുതിയ മോഡൽ എത്തുന്നത്. ഹീറോക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഇംഗ്ലീഷ് വേർഡ് ആയ എക്സ് രൂപത്തിലുള്ള എൽ ഇ ഡി ഹെഡ്‍ലൈറ്റും ടൈൽ ലൈറ്റും, ഷാർപ്പ് ആയ ബോഡി പാനലും പുതിയ മോഡലിനെ സ്റ്റൈലാകുമ്പോൾ. യുവാക്കളെ ലക്ഷ്യമിട്ട് എത്തുന്ന ഇവന് ബ്ലൂ ട്ടൂത്ത് കണക്റ്റിവിറ്റി, ടേൺ ബൈ ടേൺ നാവിഗേഷൻ, ഐഡിയൽ സ്റ്റാർട്ട് സ്റ്റോപ്പ് സിസ്റ്റം, എന്നിങ്ങനെ ടെക്നോളജിയിലും മിടുക്കാനാകാൻ ഹീറോ ശ്രെദ്ധിച്ചിട്ടുണ്ട്.
ബൈക്കിലും സ്കൂട്ടറുകൾക്കും കണക്റ്റിവിറ്റിയുടെ കാലമല്ലേ. തങ്ങളുടെ ഏറ്റവും കൂടുതൽ വില്പന നടക്കുന്ന കമ്യൂട്ടർ സെഗ്മെന്റിൽ ബ്ലൂട്ടൂത്ത് കണക്റ്റ്വിറ്റി കൊണ്ട് ആറാടുകയാണ് ഹീറോ. സ്‌പ്ലെൻഡോർ, പാഷൻ, ഗ്ലാമർ എന്നിവക്ക് പിന്നാലെ എച്ച് എഫ് ഡീലക്സ്, സൂപ്പർ സ്‌പ്ലെൻഡോറിനും എക്സ്- ടെക്ക്എന്ന് ഹീറോ വിളിക്കുന്ന ബ്ലൂട്ടൂത്ത് കണക്റ്റിവിറ്റി പ്രത്യക്ഷപ്പെടും.
എക്സ് ടേക്കിൽ ഫുള്ളി ഡിജിറ്റൽ മീറ്റർ കൺസോൾ, കാൾ, എസ് എം എസ് അലേർട്ട്, റിയൽ ടൈം മൈലേജ് തുടങ്ങിയ ഫെച്ചേർസ് ആണ് ഉള്ളത്.

ഹീറോയുടെ പ്രീമിയം താരങ്ങൾ.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാർക്കറ്റുകളിലേക്ക് സഞ്ചരിക്കുന്നത് ബജാജ് ആണെങ്കിലും ഗ്ലോബൽ മാർക്കറ്റിൽ മോശമില്ലാത്ത പ്രകടനം ഹീറോ കാഴ്ചവക്കുന്നുണ്ട്. എന്നാൽ ലാറ്റിനമേരിക്ക, ഏഷ്യൻ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് ഇരുവരുടെയും മാർക്കറ്റ് പടർന്ന് പന്തലിച്ച് നിൽക്കുന്നത്. ഇനി വിപണിയിൽ എത്തുന്ന പ്രീമിയം മോഡലുകളെ കൊണ്ട് യൂറോപ്പിലും ഹീറോയുടെ പേര് എത്തിക്കാനാണ് നീക്കം.
ഇതിനായി ഹീറോ ഇറക്കുന്നത് രണ്ടു താരങ്ങളെയാണ്. എ ഡി വി തരംഗത്തോട് ഒപ്പം പിടിക്കാൻ എക്സ്പൾസ് 400 ഉം യൂറോപ്പിലെ 300 സിസി സെഗ്മെൻറ് പിടിക്കാൻ എക്സ്ട്രെയിം 300 മാണ്. കൂടുതൽ ഡീറ്റെയിൽസ് ഒന്നും പുറത്ത് വിട്ടിട്ടില്ലെങ്കിലും 421 , 300 സിസി ലിക്വിഡ് കൂൾഡ് എൻജിനുകളാണ് ഇരുവർക്കും ജീവൻ നല്കുന്നത്. രണ്ടുപേരും 2023 തുടക്കത്തിൽ ഇന്ത്യൻ വിപണിയിൽ എത്തും. സ്പോർട്സ് ബൈക്കിന് 2.5 ലക്ഷവും എ ഡി വി ക്ക് 2.7 ലക്ഷവുമാണ് എക്സ് ഷോറൂം വില പ്രതീഷിക്കുന്നത്.
Leave a comment