ഇന്ത്യയിൽ സ്‌പോർട്ടി കമ്യൂട്ടർ നിരയിൽ കടുത്ത മത്സരമാണ് നടന്നു കൊണ്ടിരിക്കുന്നത്.പുതിയ യൂ എസ് ഡി ഫോർക്ക് കൊണ്ട് എൻ എസ് 160 ലീഡ് എടുത്തപ്പോൾ. ഹീറോയുടെ മറുപടിയായ എക്സ്ട്രെയിം 160 ആർ പണ്ടത്തെ പോലെ മിണ്ടാതിരിക്കുകയല്ല. അതിന് പകരം പ്രതിരോധിക്കുക തന്നെയാണ്.
അതിനായി ബി എസ് 6.2 വിൽ എത്തുന്ന മോഡലിന് പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ് ഹീറോ. മാറ്റങ്ങളുടെ ലിസ്റ്റ് എടുത്താൽ. നിറത്തിലെ മാറ്റത്തിനൊപ്പം രൂപത്തിലും ചില മാറ്റങ്ങൾ ഉണ്ടാകും. പുതിയ മീറ്റർ കൺസോളിൽ ബാക്ക്ഗ്രൗണ്ട് കളർ മാറാൻ സാധ്യതയുണ്ട്. ഇതിനൊപ്പം ബ്ലൂട്ടുത്ത് കണക്റ്റിവിറ്റിയിൽ ഇപ്പോൾ തന്നെ മികച്ചതാക്കിയിട്ടുണ്ടെങ്കിലും. അവിടെയും മാറ്റങ്ങൾ പ്രതീഷിക്കുന്നുണ്ട്.
സ്പെകിലേക്ക് നോക്കിയാൽ സസ്പെൻഷൻ, ബ്രേക്കിംഗ് തുടങ്ങിയ കാര്യങ്ങൾ അങ്ങനെ തന്നെ. എന്നാൽ ഒരു സാധാരണ ഇന്ത്യക്കാരൻറെ സ്വപ്‍നമായ എൻജിൻ കരുത്ത് കുറയാതെ തന്നെ കൂടുതൽ ഇന്ധനക്ഷമത എന്ന സമവാക്യം പുത്തൻ മോഡലിൽ എത്തുന്നുണ്ട്.
ഇപ്പോൾ 162 സിസി, സിംഗിൾ സിലിണ്ടർ, ഓയിൽ കൂൾഡ് എൻജിൻറെ കരുത്ത് 15 പി എസും 14 എൻ എം ടോർക്കുമാണ്. ഇവിടെ വർദ്ധന വരുന്നതിനൊപ്പം ഇന്ധനക്ഷമതയിലും വർദ്ധന പ്രതിക്ഷിക്കാം. ഇതിനൊപ്പം ഒരു ബാഡ് ന്യൂസും വരുന്നുണ്ട്.
അത് വിലയാണ് ഏകദേശം 4,000 രൂപകടുത്ത് ഇവന് വില കൂടുമെന്നാണ് വിലയിരുത്തൽ. ഇപ്പോൾ 1.18 മുതൽ 1.29 ലക്ഷം രൂപവരെയാണ് കൊച്ചിയിലെ എക്സ് ഷോറൂം വില. ഈ മാറ്റങ്ങൾ ഒക്കെ വരുമ്പോൾ ഹീറോയുടെ നോട്ടം എൻ എസ് 160 യിലേക്ക് അല്ല എന്ന് വ്യക്തം. ടെക്കി ആയ ആർ ട്ടി ആർ 160 യിലേക്കാണ്.
Leave a comment