2023 പകുതി കഴിയുകയാണ്, അടുത്ത പകുതി ഹീറോയുടെ തേരോട്ടമാണ് ഇന്ത്യ കാണാൻ പോകുന്നത്. അടുത്ത ആറു മാസം അഞ്ചോളം മോഡലുകളാണ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. 100 മുതൽ 400 സിസി വരെയുള്ള വരാനിരിക്കുന്ന മോഡലുകളുടെ ലിസ്റ്റ് ഒന്ന് പരിശോധിക്കാം.

തേരോട്ടത്തിന് തുടക്കം
ഈ തേരോട്ടത്തിന് തുടക്കം കുറിച്ചിരിക്കുന്നത് എക്സ്പൾസ് 200 ആണ് ഇന്നലെ എത്തിയ മോഡലിന് ഹെഡ്‌ലൈറ്റ്, കൂടുതൽ സുഖകരമായ റൈഡിങ് ട്രൈആംഗിൾ, എ ബി എസ് മോഡ്, ഓഫ് റോഡ് വാരിയൻറ് എന്നിങ്ങനെ നീളുന്നു ലിസ്റ്റ്. ഉടനെ ഇവനെ ഷോറൂമിൽ പ്രതിക്ഷിക്കാം.

കമ്യൂട്ടർ നിര ശക്തമാക്കാൻ
ഷോറൂമുകളിൽ എത്തിയിട്ടും ഒഫീഷ്യൽ ലോഞ്ച് ആകാത്ത പാഷൻ പ്ലസ് ആണ് അടുത്തത്. ഹോണ്ടയുടെ ഷൈൻ 100 മായി കൊമ്പ് കോർക്കാനാണ് ഇവൻറെ രണ്ടാം വരവ്. ഇവന് എത്തുന്നതോടെ ബഡ്ജറ്റ് വിഭാഗം കൂടുതൽ ശക്തമാകുമെന്നാണ് ഹീറോയുടെ കണക്ക് കൂട്ടൽ. 100 സിസി എൻജിൻ, കുറഞ്ഞ വില എന്നിവയാകും പുത്തൻ മോഡലിൻറെ ഹൈലൈറ്റുകൾ.

160 യിൽ ഒന്നാമനാകാൻ
അത് കഴിഞ്ഞ് എത്തുന്നത് എക്സ്ട്രെയിം 160 ആറിൻറെ അപ്ഡേറ്റഡ് വേർഷൻ ആണ്. ഇപ്പോഴുള്ള തലമുറയുടെ കുറവുകൾ എല്ലാം പരിഹരിക്കുന്നതിനൊപ്പം. എതിരാളികളായ എൻ എസ് 200, ആർ ട്ടി ആർ 160 4 വി എന്നിവരുടെ ഒപ്പം പിടിക്കുന്ന ഫീച്ചേഴ്സും പുത്തൻ മോഡലിൽ ഉണ്ടാകും. അടുത്ത മാസത്തോടെ ഇവൻ വിപണിയിൽ എത്തും.

ഇതിഹാസത്തിൻറെ തിരിച്ചുവരവ്
ഈ വർഷം ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന മോട്ടോർസൈക്കിൾ ആണ്. ഹീറോയുടെ എക്കാലത്തെയും മികച്ച താരം കരിസ്‌മ. കാലത്തിനൊപ്പം മാറാത്ത കരിസ്‌മയുടെ രണ്ടാം തലമുറയയിൽ നിന്ന് കാലത്തിനൊപ്പം നീങ്ങുന്ന കരിസ്‌മയെയാണ് ഹീറോ അവതരിപ്പിക്കുന്നത്. ഹീറോ നിരയിൽ കാണാത്ത പല പുതിയ ഫീച്ചേഴ്സും കരിസ്‌മ എക്സ് എം ആറിലുടെ നമ്മുക്ക് കാണാം. സെപ്റ്റംബർ മുതലാണ് കരിസ്‌മ മൂന്നാം അംഗത്തിന് ഒരുങ്ങുന്നത്.

അമേരിക്കൻ കരുത്തിൽ
അടുത്തായി എത്തുന്നത് ഹീറോയുടെ മോഡൽ അല്ല. ഹീറോയുമായി ഒരുക്കുന്ന മോട്ടോർസൈക്കിൾ ആണ്. പങ്കാളിയായ ഹാർലി ഡേവിഡ്സൺ ബ്രാൻഡിൽ എത്തുന്ന ഹാർലിയുടെ കുഞ്ഞൻ മോഡൽ എച്ച് ഡി 400. ഹാർലിയുടെ ഇപ്പോഴത്തെ ചൈനയിലെ കുഞ്ഞൻ മോഡലുകളുമായി രൂപത്തിൽ സാമ്യമുണ്ട്. പക്ഷേ എൻജിൻ ഇന്ത്യൻ മെയ്ഡ് തന്നെ 400 സിസി ഓയിൽ കൂൾഡ് എൻജിനാണ് ഇവന് ഒരുങ്ങുന്നത് ചാര ചിത്രങ്ങളിൽ നിന്ന് വ്യക്തം. ഈ വർഷം അവസാനമായിരിക്കും ഇവൻ വിപണിയിൽ എത്തുന്നത്.

ഹാർലിയുടെ ഇന്ത്യൻ വേർഷൻ
ഒന്നും കാണാതെ പട്ടര് കുളത്തിൽ ചാടില്ലലോ. ഹാർലിയുടെ കുഞ്ഞൻറെ എൻജിൻ വച്ചാണ് എക്സ്പൾസ് 420 ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. സാഹസിക വിപണിയിൽ അടുത്ത പടിയായി എത്തുന്ന മോഡൽ ഹിമാലയൻ, എ ഡി വി 390, ജി 310 ജി എസ് എന്നിവരായിട്ടാകും മത്സരിക്കുക. അടുത്ത വർഷം ആദ്യമായിരിക്കും ഇവൻ ഇന്ത്യയിൽ എത്തുന്നത്.
Leave a comment