ഹീറോ തങ്ങളുടെ പഴയ മോഡലുകളെ തിരിച്ചു കൊണ്ടുവരുന്ന തിരക്കിലാണ് എന്ന് തോന്നുന്നു. വലിയ മാറ്റങ്ങളോടെ കരിസ്‌മ എത്തുന്ന വാർത്തകൾ ചൂട് പിടിക്കുമ്പോൾ. പുതിയൊരു ഡിസൈൻ പേറ്റൻറ് ചെയ്തിരിക്കുകയാണ് ഹീറോ. അത് മറ്റാരുമല്ല നമ്മുടെ പഴയ ഹങ്ക് ആണ്.
2007 ലാണ് ഹങ്ക് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. 2015 വരെ ഇന്ത്യയിൽ ഉണ്ടായിരുന്ന ഇവന് 150 സിസി ആയിരുന്നു ഹൃദയം. എന്നാൽ പുതിയ വരവിൽ കുറച്ചു കൂടി കപ്പാസിറ്റി കൂടിയ എൻജിനാണ് ഹീറോ ഇവന് നൽകുന്നത്.

എൻജിനിലെ പരിഷ്‌കാരങ്ങൾ
എക്സ്പൾസ് 200 ൻറെ അതേ എൻജിൻ ആണെങ്കിലും ഇവന് ചെറിയ വെട്ടികുറക്കലുകൾ നടത്തിയിട്ടുണ്ട്. അതിന് തെളിവാണ് പേറ്റൻറ് ചിത്രത്തിലെ എൻജിൻ സൈഡ്. എയർ കൂൾഡ് എൻജിൻ വ്യക്തമായി കാണാം പക്ഷേ അവിടെ റേഡിയേറ്റർ കാണുന്നില്ല. അതിനർത്ഥം തണുപ്പിക്കാൻ ഓയിൽ കൂളറില്ല എന്നതാണ്.
അതുകൊണ്ട് തന്നെ 2 വാൽവ് എൻജിനാണ് പേറ്റൻറ് ചിത്രത്തിൽ നൽകിയിരിക്കുന്നത്. 4 വാൽവിനെ അപേക്ഷിച്ച് പേപ്പറിലും പെർഫോർമൻസിലും 2 വാൽവ് താഴെ പോകുമെങ്കിലും. വില കുറവ് ഇവന് മേന്മയായേക്കാം.
അങ്ങനെ നോക്കിയാൽ പഴയ എക്സ്ട്രെയിം 200 ൻറെ പാത തന്നെയാണ് ഇവനും പിന്തുടരുന്നത്. പക്ഷേ ഈ മസാല വീണ്ടും ഇവിടെ വിജയിക്കുമോ എന്ന് കണ്ട് തന്നെ അറിയണം.

ഡിസൈനിലും സാമ്യതകൾ ഏറെ
ഡിസൈൻ ഹീറോയുടെ തന്നെ ആദ്യത്തെ 200 സിസി മോഡലായ എക്സ്ട്രെയിം 200 ആറിനോട് ചേർന്നാണ് നില്കുന്നത്. ഇന്ധനടാങ്ക്, ടാങ്ക് ഷോൾഡർ, ഗ്രാബ് റെയിൽ, സൈഡ് പാനലുകൾ എല്ലാം പഴയ മോഡലിനോട് ചേർന്ന് നിൽക്കുമ്പോൾ.
മാറ്റം വന്നിരിക്കുന്നത് പുതിയ ഡിസൈനുള്ള ഹെഡ്‍ലൈറ്റ്, എക്സ്ഹൌസ്റ്റ് ഡിസൈൻ എന്നിവയിലാണ്. ഹെഡ്‍ലൈറ്റ് എൽ ഇ ഡി ആകുന്നതിനൊപ്പം ബ്ലൂട്ടുത്ത് കണക്റ്റിവിറ്റിയും, ഫുള്ളി ഡിജിറ്റൽ മീറ്റർ കൺസോൾ എന്നിവ പുത്തൻ മോഡലിൽ പ്രതിക്ഷിക്കാം. ഇന്ത്യയിൽ നിന്ന് പിൻവാങ്ങിയെങ്കിലും എക്സ്ട്രെയിം 200 ആർ ഇന്റർനാഷണൽ മാർക്കറ്റിൽ ഇപ്പോളും ഹങ്ക് 190 എന്ന പേരിൽ ലഭ്യമാണ്.
ഇനി ഇന്ത്യയിൽ ഈ മാറ്റങ്ങളോടെ ഇറക്കുമോ എന്നതിൽ ചെറിയ സംശയം ഉണ്ട്. ഇന്റർനാഷണൽ മാർക്കറ്റ് ലക്ഷ്യമിട്ടാകാം ഇവനെ പേറ്റൻറ്റ് ചെയ്തിരിക്കുന്നത്. ഹോണ്ട ചെയ്യുന്നത് പോലെ പേരും ഡിസൈനും സേഫ് ആകിയതാകാം.
Leave a comment