ഇന്ത്യയിൽ ഹീറോ തങ്ങളുടെ പുതിയ എക്സ്ട്രെയിം 160 ആറിനെ അവതരിപ്പിച്ചിരിക്കുകയാണ്. ഈ മോട്ടോർസൈക്കിൾ എത്തുന്നതിന് മുൻപ് വലിയ ചർച്ചയുണ്ടായിരുന്നു. ഇതൊരു 160 ആണോ അതോ 200 ആണോ എന്നത്. നമ്മുടെ കമ്മ്യൂണിറ്റിയിലെ ഭൂരിഭാഗം ആളുകളും 200 എന്നാണ് വോട്ട് ചെയ്തത്.
അതിനുള്ള പ്രധാന കാരണം ഹീറോയുടെ പ്രീമിയം നിരയിലെ റെക്കോർഡ് ആണ്. എപ്പോഴും പ്രീമിയം നിരയിൽ അത്ര കഷ്ടപ്പെട്ട് മോഡലുകൾ ഇറക്കാറില്ല ഹീറോ. എന്നാൽ ഇനി കളി മാറുകയാണ്. പ്രീമിയം നിരയിൽ കുറച്ചധികം മോഡലുകൾ എത്തുന്നുണ്ട് എന്ന് നമ്മൾ ഇന്നലെ കണ്ടല്ലോ.
ഇപ്പോഴത്തെ ട്രെൻഡ് അനുസരിച്ച് പ്രീമിയം മോഡലുകൾ മാത്രം പോരാ, പ്രീമിയം കസ്റ്റമർ എക്സ്പിരിയൻസും വേണമല്ലോ. ഉദാഹരണം പറഞ്ഞാൽ ഹോണ്ടക്ക് ബിഗ് വിങ്, യമഹക്ക് ബ്ലൂ സ്ക്വായർ പോലെ. ഹീറോ നിരയിലും പുതിയ പ്രീമിയം ഷോറൂം നെറ്റ്വർക്ക് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.
അടുത്ത വർഷം അവസാനത്തോടെ 100 ഷോറൂമുകളാണ് ഹീറോ കൊണ്ടുവരാൻ പോകുന്നത്. വരാനിരിക്കുന്ന കരിസ്‌മ, കരിസ്‌മയുടെ നേക്കഡ് വേർഷൻ എന്നിവർക്ക് പുറമെ ഒരു 300 സിസി മോഡലും പ്രതീക്ഷിക്കുനുണ്ട്
ഇതിനൊപ്പം ഹീറോയുടെ പുതിയ പങ്കാളി ഹാർലിയും ഈ ഷോറൂമിൽ ഉണ്ടാകും. റോയൽ എൻഫീൽഡുമായി മത്സരിക്കാൻ ഒരുങ്ങുന്ന ഇവന്. ഇപ്പോഴുള്ള 30 ഷോറൂമുകൾ മാത്രം പോരാ എന്ന് നന്നായി അറിയുന്ന ഹാർലി. തങ്ങളുടെ പ്രീമിയം ഷോറൂം വഴി വിൽക്കാനാണ് ഉദ്ദേശിക്കുന്നത്.
Leave a comment