ട്ടി വി എസ് തങ്ങളുടെ 125 സിസി റൈഡറിന് പ്രീമിയം ഫീച്ചേഴ്സും മികച്ച പെർഫോമൻസും നൽകി ഇന്ത്യയിൽ അവതരിപ്പിച്ചപ്പോൾ. ടോപ്പ് സെല്ലെർ ആയില്ലെങ്കിലും യുവാക്കളെ ലക്ഷ്യമിട്ട് എത്തിയ ഇവന് മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത് . ഈ വഴിയിൽ എതിരാളികൾ ഇല്ലാതെ വിലസുന്ന റൈഡർ 125 ന് ഒരു എതിരാളി എത്തുകയാണ്.
ഹീറോ തങ്ങളുടെ പ്രീമിയം മോഡലുകളുടെ വരവറിയിച്ച വേദിയിൽ ഇവനും ഉണ്ടായിരുന്നു. അന്ന് വിവരങ്ങൾ ഒന്നും പുറത്ത് വന്നിരുന്നിലെങ്കിലും, അധികം വൈകാതെ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ആ വാർത്തക്ക് കൂടുതൽ ജീവൻ നൽകുന്നത്തിനായി. പുത്തൻ മോഡൽ സ്പോട്ട് ചെയ്തിട്ടുണ്ട്.

രൂപത്തിൽ ഹീറോയുടെ പ്രീമിയം ഡി എൻ എ യിൽ ഇപ്പോൾ പിടികൂടിയ ഡിസൈനിലെ സീറോ എഫക്റ്റ് ഇവനിലുമുണ്ട്. സ്പോർട്ടി ആയ നീണ്ട ഹെഡ്‍ലൈറ്റ് എൽ ഇ ഡി അവനാണ് സാധ്യത. ചെറിയ വൈസർ, ഫുള്ളി ഡിജിറ്റൽ മീറ്റർ കൺസോൾ, ഉയർന്ന ഹാൻഡിൽ ബാർ എന്നിവ ഒരു സാധാ 125 സിസി പോലെ തന്നെ.
പക്ഷേ പിന്നോട്ട് നീങ്ങും തോറും പ്രീമിയനെസ്സ് കൂടി വരും. 125 സിസി യിൽ അധികം കാണാത്ത തടിച്ച ഇന്ധനടാങ്ക്, ടാങ്ക് ഷോൾഡർ, സ്പ്ലിറ്റ് സീറ്റ്, മോണോ സസ്പെൻഷൻ, എൽ ഇ ഡി ഇൻഡിക്കേറ്റർ, സ്പ്ലിറ്റ് ഗ്രാബ് റെയിൽ എന്നിവ ഇവനിൽ എത്തിയിട്ടുണ്ട്.
ഒപ്പം സ്പോർട്സ് ബൈക്കുകളിൽ കാണുന്നതുപോലെയുള്ള റിയർ ഫെൻഡർ എലിമിനേറ്ററും കൂടിയാക്കുമ്പോൾ. കമ്യൂട്ടർ എന്ന ലേബലിൽ നിന്ന് മാറ്റി സ്‌പോർട്ടി കമ്യൂട്ടർ എന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്. ഡിസൈൻ സൈഡിൽ വലിയ മാറ്റം കൊണ്ട് വന്നപ്പോൾ ഇനി വരുന്ന മാറ്റം എൻജിനിലാണ്.
ഇവനൊരു 125 സിസി താരമാണെന്ന് എങ്ങനെ മനസ്സിലായി എന്ന ചോദ്യത്തിന് ഉത്തരം. എൻജിൻ സൈഡ് ഹീറോയുടെ 125 സിസി മോഡലിൽ കാണുന്നതു പോലെയുള്ള കൺസ്ട്രക്ഷൻ തന്നെയാണ് ഇവനും. 124.7 സിസി, എയർ കൂൾഡ് എൻജിൻ 10.7 ബി എച്ച് പി കരുത്തും 10.6 എൻ എം ടോർക്കുമാണ് മറ്റ് മോഡലുകളിൽ ഉല്പാദിപ്പിക്കുന്നത്.

എന്നാൽ ട്ടി വി എസിനോട് മത്സരിക്കാൻ ഈ എൻജിനിൽ കുറച്ചധികം പണി എടുക്കേണ്ടതുണ്ട്. കാരണം റൈഡർ 125 ൽ 3 വാൽവ്, 124.8 സിസി, എയർ കൂൾഡ് എൻജിൻറെ കരുത്ത് 11.7 ബി എച്ച് പി യും 11.2 എൻ എം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്. ഇരുവരും 5 സ്പീഡ് ട്രാൻസ്മിഷൻ തന്നെ.
ഡിസൈനിൽ റിച്ച് ആകാനുള്ളത് ചെയ്തിട്ടുണ്ടെങ്കിലും. പെർഫോമൻസിൽ അത്ര റിച്ച് അല്ല. പക്ഷേ പുതിയ എക്സ്ട്രെയിം 160 ആറിൻറെ വരവോടെ ഒന്ന് മനസ്സിലാക്കി തന്നിട്ടുണ്ട് ഹീറോ. ഇനി അങ്ങോട്ട് ഒരുങ്ങി തന്നെയാണ് എന്ന്.
Leave a comment