ഇന്ത്യയിൽ പ്രീമിയം നിരയിൽ വലിയ കുതിപ്പിന് ഒരുങ്ങുന്ന ഹീറോ. ഈ നിരയിലേക്ക് കുറച്ചധികം മോഡലുകളെ അണിയറയിൽ ഒരുക്കുന്നുണ്ട്. പ്രീമിയം മോഡലുകൾ വരുമ്പോൾ പ്രീമിയം എക്സ്പിരിയൻസ് കൂടി നൽകേണ്ടതുണ്ടല്ലോ.
അതിനായി ബജാജ്, യമഹ, ഹോണ്ട എന്നിവർക്ക് പിന്നാലെ ഹീറോയും പ്രീമിയം ആകാൻ പോകുന്നു. തങ്ങളുടെ പ്രീമിയം ഷോറൂമുകൾ ഉടനെ എത്തുമെന്ന് ഹീറോ നേരത്തെ അറിയിച്ചിരുന്നു. അതിൽ ആദ്യത്തെ ഷോറൂം തുടങ്ങിയിരിക്കുകയാണ്. അത് കേരളത്തിലാണ് എന്നതാണ് ഇരട്ടി മധുരം.
കോഴിക്കോടാണ് ഹീറോ പ്രീമിയ ഷോറൂം ആദ്യമായി ആരംഭിച്ചിരിക്കുന്നത്. ഹീറോയുടെ പ്രീമിയം മോഡലുകളായ എക്സ്പൾസ് 200, കരിസ്മ എന്നിവക്കൊപ്പം. ഹാർലിയുടെ കുഞ്ഞൻ എക്സ് 440, ഹീറോയുടെ ഇലക്ട്രിക്ക് ബ്രാൻഡ് ആയ ” വിട ” തുടങ്ങിയ മോഡലുകളും ഇവിടെ വില്പനക്ക് എത്തും.
3000 സ്ക്വാർ ഫീറ്റിൽ ഒരുങ്ങുന്ന ഈ ഷോറൂമിൽ. പ്രീമിയം അറ്റ്മോസ്റ്റ്ഫിയറിനായി പ്രീമിയം ഇന്റീരിയർ. കൂടുതൽ മിടുക്കരായ ജോലിക്കാർ എന്നിവയും ഉറപ്പ് വരുത്തുന്നു. 2024 മാർച്ച് ആവുമ്പോഴേക്കും ഈ ഷോറൂം ശൃംഖല 100 ലെത്തിക്കാനാണ് ഹീറോയുടെ പ്ലാൻ.
Leave a comment