വെള്ളിയാഴ്‌ച , 22 സെപ്റ്റംബർ 2023
Home latest News വിലകയറ്റവും പുതിയ തന്ത്രവുമായി ഹീറോ
latest News

വിലകയറ്റവും പുതിയ തന്ത്രവുമായി ഹീറോ

നാലാം തവണയാണ് ഈ വർഷം വില കൂട്ടുന്നത്.

ഇന്ത്യയിൽ എല്ലായിടത്തും പോലെ വാഹന വിപണിയിലും വില കയറ്റം ആളിക്കത്തുകയാണ്. പുതുവർഷം പടിവാതിലിൽ നിൽകുമ്പോൾ നാലാം തവണയും വിലകൂട്ടുന്നതിന് തയ്യാറെടുക്കുകയാണ് ഇന്ത്യയിൽ ഏറ്റവും വലിയ ഇരുചക്ര നിർമാതാവായ ഹീറോ. ഹീറോ നിരയിൽ എല്ലാവർക്കും സെപ്റ്റംബറിൽ 1000 രൂപ വരെ കൂട്ടിയപ്പോൾ ഡിസംബർ 1 ന് കൂട്ടുന്നത് 1500 രൂപയുമാണ്. ബാക്കിയുള്ളവർ പതിനായിരങ്ങൾ കൂട്ടുമ്പോൾ അത്ര വലിയ വിലയല്ലല്ലോ എന്ന് തോന്നുമെങ്കിലും ഹീറോക്ക് വലിയ വില്പന നടക്കുന്നത് ചെറിയ മോഡലുകളിലാണ് അതുകൊണ്ട് തന്നെ ചെറിയ തുകയും ഹീറോയെ വലിയ രീതിയിൽ എഫക്റ്റ് ചെയുന്നുണ്ട്.

ഈ ഇടക്കിടെയുള്ള വിലകയ്യറ്റം വില്പനയെ ബാധിക്കാതിരിക്കാൻ  ഹീറോ കുറച്ചു തന്ത്രങ്ങൾ കൂടി പയ്യറ്റുകയാണ്. അതിൽ ആദ്യത്തേത് പുതിയ ഫിനാൻസ് സ്കീമുക്കൾ അവതരിപ്പിക്കുകയാണ്.  ഇൻട്രസ്റ്റ് ഡൌൺപേയ്മെൻറ്റ്,  എന്നിവ കുറക്കുന്നതിലൂടെ കൂടുതൽ യൂണിറ്റുകൾ വില്പന നടത്താൻ കഴിയും എന്നാണ് ഹീറോയുടെ കണക്ക് കൂട്ടൽ , ഒപ്പം ഒരു ഓൺലൈൻ ലേലവും ഹീറോ മോട്ടോർകോർപ്പ് നടത്തുന്നുണ്ട്. അവിടെ 15 വർഷം പഴക്കമുള്ള ബൈക്കുകൾ വില്പനക്ക് വക്കുകയും വാങ്ങുകയും ചെയ്യാം.

പെട്രോൾ മോഡലുകളിൽ ഒന്നാമനായി നിൽക്കുന്ന ഹീറോ മോട്ടോകോർപ്പ് ഇലക്ട്രിക്കിലേക്ക് എത്തി കഴിഞ്ഞു. എന്നാൽ ഇവിടെയുള്ള സമീപനമല്ല വിദ ഷോറൂമിലുടെ ഹീറോ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. 

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

പുത്തൻ ഡ്യൂക്ക് 250 യുടെ ഓൺ റോഡ് പ്രൈസ്

ഈയിടെയുള്ള ഭൂരിഭാഗം പുത്തൻ മോഡലുകൾക്കും ഒരു പ്രത്യകതയുണ്ട്. എല്ലാവരും പ്രൈസ് വാറിൻറെ ഭാഗമായി വിലയിൽ വലിയ...

ഇസഡ് എക്സ് 4 ആറിൻറെ ഓൺ റോഡ് വില

ഇന്ത്യയിൽ 400 സിസി യിലെ രാജാവ് കവാസാക്കി ഇസഡ് എക്സ് 4 ആർ ഇന്ത്യയിൽ എത്തി....

ഹിമാലയൻ 450 യുടെ പുതിയ അപ്‌ഡേഷൻ

അടുത്ത മാസം അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഹിമാലയൻ 450 യുടെ പുതിയ വിവരങ്ങൾ പുറത്ത്. എൻജിൻ കപ്പാസിറ്റി,...

ബജാജ് പൾസർ 400 വരുന്നു

എതിരാളികൾ കൂടുതൽ ശക്തി പ്രാപിക്കുമ്പോൾ പൾസർ നിരക്ക് അത്ര നല്ല കാലമല്ല. പെർഫോമൻസ് ബ്രാൻഡ് ആയി...