ഹീറോയെ ഹീറോ ആകുന്നത് തങ്ങളുടെ 100 സിസി ബൈക്കുകളാണ്. ആ കോട്ട തകർക്കാൻ ഹോണ്ട കുറച്ചധികം പരിപാടികൾ നോക്കുന്നുണ്ട്. വിട്ട് കൊടുക്കാൻ മനസ്സിലാത്ത ഹീറോ തങ്ങളുടെ 100 സിസി നിരയിൽ പുതിയ പഴയ മോഡലിനെ അവതരിപ്പിക്കുകയാണ്.
പാഷൻ പ്ലസ് ആണ് ആ താരം. രൂപത്തിൽ പഴയ മോഡലുമായി വലിയ വ്യത്യാസങ്ങൾ ഇല്ല. എൻജിൻ എച്ച് എഫ് ഡീലക്സിൽ കണ്ടതുപോലെ തന്നെ. പെർഫോമൻസ് നമ്പറുകലും ഒരു പോലെ തന്നെ. 8.02 പി എസ് പവറും 8.05 എൻ എം ടോർക്കും ഉല്പാദിപ്പിക്കുന്നു.
പക്ഷേ ഐ 3 സ്മാർട്ട് ടെക്നോളജി ഇവന് സ്റ്റാൻഡേർഡ് ആയി തന്നെയുണ്ട്. മീറ്റർ കൺസോളിൽ സൈഡ് സ്റ്റാൻഡ് ഇൻഡിക്കേഷൻ അടങ്ങുന്ന അനലോഗ്, ഡിജിറ്റൽ മീറ്റർ കൺസോൾ. മൂന്ന് നിറങ്ങളിൽ ലഭ്യമാകുന്ന ഇവന് വില വരുന്നത് 76,301 രൂപയാണ്. 100 സിസി നിരയിൽ കുറച്ചു പാഷൻ വേണ്ടവർക്കായാണ് ഇവനെ ഒരുക്കുന്നത്.
ട്ടി വി എസിനും ഹോണ്ടക്ക് പണി വരുന്നുണ്ട്.

അടുത്ത വാർത്ത ഹീറോയിൽ നിന്ന് വരുന്നത്. 125 സിസി യിൽ സൂപ്പർ സ്‌പ്ലെൻഡറും, ഗ്ലാമറിനും ശേഷം ഒരു മോഡൽ കൂടി എത്തുന്നു എന്നുള്ളതാണ്. റൈഡർ 125 നോട് മത്സരിക്കാൻ എത്തുന്ന ഇവന്. പെർഫോർമസിലും ടെക്നോളജിയിലും ഫീച്ചേഴ്സിലും കുറച്ച് പ്രീമിയം ആകും ഇവൻ എന്നാണ് .
ഹീറോയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. ഇതുകൊണ്ടും തീരുന്നില്ല, 125 സിസി നിരയിൽ ഒരു കമ്യൂട്ടർ കൂടി ഒരുങ്ങുന്നുണ്ട്. ഹോണ്ട തങ്ങളുടെ മാർക്കറ്റുകളിലേക്ക് ഇടിച്ചു കയറുമ്പോൾ. ഹോണ്ടയുടെ കുത്തകയായ 125 സിസി യിൽ ഒരാളെ ഇറക്കി വിടാനാണ് പ്ലാൻ എന്ന് തോന്നുന്നു.
Leave a comment