റോയൽ എൻഫീൽഡിനെ എതിരിടാൻ ഹാർലി അവതരിപ്പിച്ച കുഞ്ഞൻ എക്സ് 440 യുടെ പിന്നിലെ ബുദ്ധി ആരുടേതാണ് എന്ന് പറയേണ്ടതില്ലലോ. ഇത് വെറും തുടക്കം മാത്രമാണ്. ഈ മോഡലിനെ അടിസ്ഥാനപ്പെടുത്തി കുറച്ചധികം പ്ലാനുകൾ ഹീറോക്ക് ചെയ്യാനുണ്ട്.
അതിൽ ആദ്യത്തേത് ഷോറൂം നെറ്റ് വർക്കുകളുടെ വ്യാപനമായിരിക്കും. ഏകദേശം 2024 മാർച്ചോടെ 100 പ്രീമിയം ഷോറൂമുകളാണ് ഇന്ത്യയിൽ ഉടനീളം തുറക്കാൻ ലക്ഷ്യമിടുന്നത്. നമ്മൾ ഏറ്റവും കാത്തിരിക്കുന്ന കരിസ്‌മയും നേക്കഡ് കരിസ്മയും വില്പന നടത്തുന്നത് ഇവിടെ തന്നെ.

എന്നാൽ ഇതിൽ ഒരാൾ കൂടി എത്തുന്നുണ്ട്. നേരത്തെ സൂചന നൽകിയ നേക്കഡ് മോട്ടോർസൈക്കിൾ തന്നെ. അത് ഒരു 300 സിസി, ലിക്വിഡ് കൂൾഡ് എൻജിനുമായി എത്തുന്ന മോഡലായിരിക്കും എന്നാണ് കരുത്തിയിരുന്നതെങ്കിൽ. ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ അനുസരിച്ച് അത് 440 യുടെ നേക്കഡ് വേർഷൻ ആയിരിക്കും.
പണ്ട് കെ ട്ടി എം, ബജാജ് കൂട്ടുകെട്ടിൽ ഡോമിനർ പിറന്നത് പോലെ ആയിരിക്കും ഇവൻറെ വരവ്. എക്സ് 440 യുടെ ഓയിൽ കൂൾഡ് എൻജിനിൽ മാറ്റങ്ങൾ വരുത്തിയാകും ഹിറോയിൽ എത്തുന്നത്. കൂടുതൽ സ്‌പോർട്ടി ആയി റ്റ്യൂൺ ചെയ്ത പുതിയ എൻജിനൊപ്പം.

ഇപ്പോഴുള്ള എക്സ് 440 യെക്കാളും ടെക്നോളജിയിൽ മുന്നിൽ നിൽക്കും പുത്തൻ മോഡൽ. ഡിസൈനെ കുറിച്ച് ഇപ്പോൾ ഒരു ക്ലൂവും തന്നിട്ടില്ലെങ്കിലും. കരിസ്‌മയുടെ നേക്കഡ് വേർഷനോട് ചേർന്ന് ഇരിക്കുന്ന ഡിസൈനിൽ ആകും പുത്തൻ മോഡൽ എത്തുന്നത്. നേരത്തെ പുറത്ത് വിട്ട സ്കെച്ചിൽ അതിനുള്ള സൂചന ഉണ്ടായിരുന്നു.
പുത്തൻ കരിസ്‌മയുടെ പോലെ ഡിസൈനിൽ സിറോയുടെ ഡിസൈനോട് ചേർന്നായിരിക്കും. ഇവൻറെയും ഡിസൈൻ വരാൻ സാധ്യത. 2024 മാർച്ചിലായിരിക്കും ഈ മോഡൽ വിപണിയിൽ എത്തുന്നത്.
Leave a comment