ഇന്ത്യയിൽ 4 സ്ട്രോക്ക് യുഗം തുടങ്ങിയപ്പോൾ. അന്നത്തെ സിംഗിൾ സിലിണ്ടർ പെർഫോമൻസ് ബൈക്കുകളിൽ രാജാവായിരുന്നു കരിസ്‌മ. അന്ന് മുക്കില്ലാത്ത രാജ്യത്ത് മുറിമൂക്കൻ രാജാവായി വാഴുന്ന കരിസ്‌മ. മത്സരം കടുത്ത് വന്നതോടെ പിന്തള്ളപ്പെടുകയാണ് ഉണ്ടായത്.
എന്നാൽ ഹാർലിയുടെ കൈപിടിച്ച് ഹീറോ വലിയൊരു അംഗത്തിന് ഒരുങ്ങാൻ പോക്കുകയാണ്. പ്രീമിയം സിംഗിൾ സിലിണ്ടർ ഒട്ടാകെ വിഴുങ്ങാനുള്ള മാസ്റ്റർ പ്ലാനിൽ ആര് ആരുടെ ഒപ്പമാണ് മത്സരിക്കുന്നത് എന്ന് നോക്കിയാലോ.
പ്രീമിയം നിരയിലെ കുഞ്ഞൻ

ആദ്യം നമ്മൾ എല്ലാം പറയുന്നത് പോലെ താഴെ നിന്ന് തുടങ്ങാം. പ്രീമിയം 125 സിസി നിരയിൽ റൈഡർ 125 നോട് മത്സരിക്കാനാണ് ഈ നിരയിലെ ഏറ്റവും ചെറിയ മോഡൽ എത്തുന്നത്. സിറോയുടെ ഡിസൈനുമായി എത്തുന്ന ഇവന് കണക്റ്റിവിറ്റി ഫീച്ചേഴ്‌സ്, എൽ ഇ ഡി ലൈറ്റിങ് ഒപ്പം കുറച്ച് പെർഫോമൻസും പ്രതീക്ഷിക്കാം.
തൊട്ട് മുകളിൽ എത്തിയ മോഡലാണ് ഈ നിരയിൽ ആദ്യം തിരി കൊളുത്തിയിരിക്കുന്നത്. എക്സ്ട്രെയിം 160 ആർ 4 വി. പെർഫോമൻസ് ഫീച്ചേഴ്‌സ് കൊണ്ട് 160 സെഗ്മെൻറ്റ് വിറപ്പിച്ച മോഡൽ. എൻ എസ് 160 യും ആർ ട്ടി ആർ 160 യുടെ ഒപ്പം നിൽക്കുന്ന മോട്ടോർസൈക്കിൾ ആയി ഇവനെ ഹീറോ ഇപ്പോൾ വളർത്തിയിട്ടുണ്ട്.
200 സിസി രണ്ടു എൻജിനുകൾ
അടുത്തതായി എത്തുന്നത് 200 ലേക്കാണ്. ഈ നിരയിൽ കുറച്ചധികം മോഡലുകൾ വ്യത്യസ്ത തരം എൻജിനുമായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. അതിൽ ആദ്യം ഇന്നലെ സ്പോട്ട് ചെയ്ത എക്സ്ട്രെയിം 200 ആർ ആണ്. രണ്ടാം വരവാണ് ഇത്, 200 ആറിന് ആദ്യ തവണ എത്തിയപ്പോൾ 200 നിരയിലേക്ക് മുട്ടി നിൽക്കാൻ കഴിഞ്ഞിരുന്നില്ല.

രണ്ടാം തലമുറയിൽ എത്തുമ്പോൾ ഒരു വെടിക്കുള്ള മരുന്ന് കൈയിൽ കൊടുത്താണ് ഹീറോ ഇവനെ അയക്കുന്നത്. അതുകൊണ്ട് കഴിഞ്ഞ തവണ 160 4 വിയുമായാണ് മത്സരമെങ്കിൽ. ഇനി അങ്ങോട്ട് മത്സരിക്കാൻ പോകുന്നത് അപ്പാച്ചെ ആർ ട്ടി ആർ 200 ആയിട്ടാണ്.
200 മുതൽ 250 സിസി വരെ
ഇനിയാണ് നമ്മൾ ഏറെ കാത്തിരിക്കുന്ന കരിസ്‌മ എത്തുന്നത്. 210 സിസി മോഡലായാണ് പുതിയ തലമുറ എത്തുന്നത് എങ്കിലും. 200 മുതൽ 250 സിസി വരെയുള്ള എല്ലാവരെയും ഇവൻ നോക്കിക്കൊള്ളും. സ്പോർട്സ് ബൈക്കുകളെക്കാളും ഇവൻറെ എൻജിനിലെ നമ്പറുകൾക്ക് സാമ്യം.
ക്രൂയ്‌സർ ബൈക്കുകളുടെ ഔട്പുട്ട് നമ്പറുകളുമായാണ്. 210 സിസി, ലിക്വിഡ് കൂൾഡ് എൻജിൻ ഉത്പാദിപ്പിക്കുന്ന കരുത്ത് 25 പി എസും 30 എൻ എം ടോർക്കുമാണ്. ഇതിൽ നിന്ന് വ്യക്തമാണ് ഹാർലി വല്ലാതെ തന്നെ ഇവനെ സഹായിച്ചിട്ടുണ്ട് എന്നുള്ളത്. ഒപ്പം ഡിസൈനിൽ ഒരു സിറോ എഫക്റ്റും കാണാം.

കരിസ്‌മ എക്സ് എം ആറിനൊപ്പം ഇതേ എഞ്ചിനുമായി ഒരു നേക്കഡ് മോഡലും അണിയറയിൽ ഒരുങ്ങുന്നുണ്ട്. പ്രധാന എതിരാളി ബജാജ് എൻ എസ് 200, ആർ എസ് 200 ആണെങ്കിലും. അതിന് മുകളിലുള്ള 250 സിസി താരങ്ങളായ ഡോമിനർ 250, ജിക്സർ 250 യും 210 മോഡലുകളുടെ റഡാറിൽപ്പെടും.
ഹാർലിയുടെ എൻജിനിൽ രണ്ടു മോഡലുകൾ
അത് കഴിഞ്ഞാണ് 440 എൻജിനുകളുടെ വരവ്. ഹാർലിയും ഹീറോയും കൂടി ഒരുക്കുന്ന മോഡലിൽ കുറച്ചധികം മോട്ടോർസൈക്കിളിൽ വരാനിരിക്കുന്നുണ്ട്. അതിൽ ഇപ്പോൾ വന്നിരിക്കുന്ന ഹാർലി എക്സ് 440 റോയൽ എൻഫീൽഡ് 350 മോഡലുകളുമായാണ് മത്സരിക്കുന്നതെങ്കിൽ.
അടുത്ത വർഷം മാർച്ചിന് മുൻപ് വരാനിരിക്കുന്ന ഹീറോയുടെ നേക്കഡ് 440. ഡോമിനർ 400 യുമായി മത്സരിക്കാനാണ് ഒരുങ്ങുന്നത്. അതിനുള്ള കരുത്ത്, ടെക്നോളജി, ഡിസൈൻ തുടങ്ങിയ കാര്യങ്ങളിൽ ഹീറോ മാറ്റം വരുത്തുന്നുണ്ട്.

മൂന്നാമനായി എത്തുന്നത് എക്സ്പൾസ് 440 യാണ്. പുതിയ താരങ്ങൾ വന്നതോടെ ട്രെൻഡിങ് ലിസ്റ്റിൽ നിന്ന് താഴെ പോയ എക്സ്പൾസ് 440. എക്സ് 440 യുടെ പല ഘടകങ്ങളും ഉൾക്കൊളിച്ച് എത്താനാണ് സാധ്യത . എന്നാൽ ഹിമാലയനോടൊപ്പം നിൽക്കുന്ന സാഹസികൻ ആകുമെന്ന കാര്യത്തിൽ സംശയം വേണ്ട.
ഇതൊക്കെയാണ് ഹീറോ പിടിച്ചടക്കാൻ നോക്കുന്ന സെഗ്മെന്റുകൾ. ഇതിൽ ഏറ്റവും കൂടുതൽ വിജയിക്കുന്ന മോഡൽ ഏതാകും എന്നാണ് നിങ്ങൾക്ക് തോന്നുന്നത്. അഭിപ്രായങ്ങൾ അറിയിക്കുമല്ലോ. നിങ്ങളുടെ അഭിപ്രായങ്ങളാണ് മുന്നോട്ട് പോകാനുള്ള ഞങ്ങളുടെ ശക്തി.
നമ്മുടെ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകാം – ഗ്രൂപ്പ് ലിങ്ക്.
Leave a comment