ഇന്നലെ ഇന്ത്യയിലെ കയറ്റുമതിയിലെ വമ്പൻറെ കുടുംബമാണ് പരിചയപ്പെട്ടത്. എന്നാൽ ഇന്ന് ഇന്ത്യയിലെ ഏറ്റവും കൂടുതൽ വില്പന നടത്തുന്ന ബ്രാൻഡിൻറെ കുടുംബത്തിൻറെ വിശേഷങ്ങളാണ്. മറ്റാരുമല്ല ഡുക്കാറ്റിയുടെ വരെ വാങ്ങാൻ നോക്കിയ നമ്മുടെ സ്വന്തം ഹീറോയാണ്.
ഹീറോയുടെ കുടുംബത്തിൽ ആകെ 19 മോഡലുകളാണ് ഇപ്പോൾ നിലവിലുള്ളത്. അതിൽ 14 ബൈക്കുകളും 4 സ്കൂട്ടറുകളിനൊപ്പം ഒരു ഇലക്ട്രിക്ക് സ്കൂട്ടറും അണിനിരക്കുന്നുണ്ട്. 59,868 രൂപയിൽ തുടങ്ങുന്ന എച്ച് എഫ് 100 മുതൽ 1.37 ലക്ഷം രൂപവരെ വിലയുള്ള എക്സ്പൾസ് 200 വരെയാണ് ഈ നിരയിൽ ഉള്ളത്. എയർ, ഓയിൽ കൂൾഡ് എൻജിനുകൾ ഉണ്ടെങ്കിലും ലിക്വിഡ് കൂൾഡ് എൻജിൻ ഇതുവരെ ഹീറോയുടെ പക്കൽ എത്തിയിട്ടില്ല. എന്നാൽ ഈ വർഷം പ്രതീക്ഷിക്കുന്നുണ്ട് താനും.

ഇന്ത്യയിൽ ഓരോ മാസവും ലക്ഷങ്ങൾ വിൽക്കുന്ന ബെസ്റ്റ് സെല്ലിങ് മോഡലായ സ്‌പ്ലെൻഡോർ പ്ലസ് ആണ് ഹീറോയുടെ ബ്രഹ്മസ്ത്രമെങ്കിൽ. ഇദ്ദേഹത്തിനൊപ്പം എച്ച് എഫ് 100, എച്ച് എഫ് ഡീലക്സ് എന്നവരുടെ വിൽപ്പനയാണ് ഹീറോയെ എല്ലാ മാസവും ഇന്ത്യയിലെ ബെസ്റ്റ് ആകുന്നത്. 100 സിസി യാണ് ഇവിടത്തെ താരം. സ്കൂട്ടറുകളിൽ നാലു മോഡലുകളിൽ കേമൻ പ്ലഷർ, ഡെസ്റ്റിനി എന്നിവരാണ്. 100 ഉം 125 സിസി എൻജിനുകളാണ് ഇവർക്ക് കരുത്ത് പകരുന്നത്. ഒപ്പം 165 കിലോ മീറ്റർ റേഞ്ച് നൽകുന്ന ഒരു ഇലക്ട്രിക്ക് ബ്രാൻഡും ഹീറോയുടെ പക്കലുണ്ട്.
ഹീറോയുടെ ഇന്ത്യയിലെ ഏറ്റവും വലിയ ബ്രാൻഡ് ആകുന്നത്. അവരുടെ സെയിൽസ് ആൻഡ് സർവീസ് നെറ്റ്വർക്ക് ആണ്. ഇന്ത്യയിൽ ഏത് ഉൾഗ്രാമങ്ങളിൽ വരെ ഹീറോയുടെ ശൃംഘല വ്യാപിച്ച് കിടക്കുന്നുണ്ട് എന്നാണ് ഹോണ്ടയുടെ വിലയിരുത്തൽ. 2023 ൽ ഒന്നാം സ്ഥാനം ലക്ഷ്യമിടുന്ന ഹോണ്ട അതുകൊണ്ട് തന്നെ ഇന്ത്യയിൽ ഷോറൂം ശൃംഖലയിലും വലിയ വർദ്ധന ഉണ്ടാകാൻ ലക്ഷ്യമിടുന്നുണ്ട്.
പോരായ്‌മകൾ നോക്കുകായണെങ്കിൽ ഡിസൈൻ കുറച്ച് കുഴപ്പമായിരുന്നത് ഇപ്പോൾ കുറച്ച് മുന്നേറിയിട്ടുണ്ട്. മറ്റൊരു പ്രശ്നം ലിക്വിഡ് കൂൾഡ് എൻജിൻ തന്നെയാണ്. പ്രീമിയം നിരയിൽ എക്സ്പൾസ് 200 കഴിഞ്ഞാൽ ഹീറോക്ക് പിന്നെ ഒരു ഉത്തരമില്ല.
Leave a comment