ചൊവ്വാഴ്‌ച , 26 സെപ്റ്റംബർ 2023
Home Web Series ഇന്ത്യക്കാരുടെ കൈയിലുള്ള വമ്പന്മാർ
Web Series

ഇന്ത്യക്കാരുടെ കൈയിലുള്ള വമ്പന്മാർ

ഹീറോയും പങ്കാളികളും അദ്ധ്യായം ഒന്ന്

hero moto corp partners

ലോക വിപണിയിൽ ഇന്ത്യൻ ബ്രാൻഡുകളുടെ മോഡലുകൾ അത്ര മികച്ചതല്ല എന്ന് നമുക്ക്‌ എല്ലാവർക്കും അറിയാം. ഡിസൈൻ, ടെക്നോളജി, പെർഫോമൻസ് എന്നിവയിൽ അത്ര മികച്ചതല്ല ഇന്ത്യൻ പ്രോഡക്റ്റ് പോർട്ട്ഫോളിയോ. ഇന്ത്യൻ വിപണി പോലെ കുതിക്കുന്ന ഇന്ത്യൻ ബ്രാൻഡുകൾക്ക് കരുത്ത് നൽകുന്നത് വമ്പന്മാരാണ്. ഇവരെ പങ്കാളികളാക്കിയും ചിലരെ സ്വന്തമാക്കിയുമാണ് കുതിപ്പിന് ഇന്ത്യൻ ബ്രാൻഡുകൾ ഊർജം കണ്ടെത്തുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ ബ്രാൻഡായ ഹീറോയെ എടുത്താൽ. കൈയിലുള്ളത് വമ്പന്മാരാണ്, ഇലക്ട്രിക്ക് വിപണിയെ ലക്ഷ്യമിട്ട് സീറോ എന്ന അമേരിക്കൻ പ്രീമിയം ഇലക്ട്രിക്ക് കമ്പനിയിൽ 495 കോടിയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. ഒപ്പം ഇന്ത്യയിലെ ട്രെൻഡിങ് സ്റ്റാർട്ട് ആപ്പ് എഥറിൽ 346 കോടിയുടെ നിക്ഷേപിച്ചിട്ടുണ്ട് ഹീറോ.

മോശം വില്പന കാരണം ഇന്ത്യ വിട്ട് പോയ ഹാർലിയുടെ പ്രവർത്തനങ്ങളും ഇപ്പോൾ ഹീറോയുടെ കൈയിലാണ്. വമ്പൻ മോഡലുകൾ കൊണ്ട് ഇന്ത്യയിൽ പിടിച്ചു നില്ക്കാൻ സാധിക്കില്ല എന്ന് നന്നായി അറിയുന്ന ഹീറോ. ഹാർലിക്കായി ചെറു മോഡൽ നിർമ്മിച്ച് ലോഞ്ച് ഡേറ്റും പ്രഖ്യാപിച്ചു കഴിഞ്ഞു.

ഇതിന് എല്ലാം പ്രത്യുപകാരമായി ഹീറോയുടെ മോഡലുകൾ ഇന്റർനാഷണൽ ആകുന്നതിന് ഇവർ വലിയ പങ്കുവഹിക്കുന്നുണ്ട്. കരിസ്‌മ എക്സ് എം ആറിൻറെ എൻജിൻ ഡിസൈൻ എല്ലാം ഒരു അമേരിക്കൻ ട്ടച്ചുണ്ട്. , എക്സ്പൾസ്‌ 420, ഹാർലിയുടെ എക്സ് 440 എന്നിവർ തമ്മിൽ പല ഘടകങ്ങളും പങ്കിടാൻ വലിയ സാധ്യതയുണ്ട്.

നമ്മുടെ ടെലഗ്രാം ഗ്രൂപ്പ് അംഗമാകൂ പുതിയ വാർത്തകളും ഓഫറുകളും അറിയാം

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ആർ 15 വി4 നോട് ഒപ്പം പിടിച്ച അപ്പാച്ചെ 160

ട്രാക്കിൽ നിന്ന് ഡുക്കാറ്റി തങ്ങളുടെ മോഡലുകളെ റോഡിൽ എത്തിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ടല്ലോ. അതുപോലെ കഴിഞ്ഞ ദിവസങ്ങളിൽ...

അപ്പാച്ചെ 160 2 വി യുടെ ഓൺ റോഡ് പ്രൈസ്

ഇന്ത്യയിലെ സ്‌പോർട്ടി കമ്യൂട്ടർ നിരയിലെ ജനപ്രിയ താരമാണ് ട്ടി വി എസ് അപ്പാച്ചെ സീരീസ്. കമ്യൂട്ടറിൽ...

സിംഗിൾ സിലിണ്ടറിൽ ഡ്യൂക്ക് 390 യെക്കാളും കരുത്തൻ

ഇന്ത്യയിൽ 4 സ്ട്രോക്ക് മോട്ടോർസൈക്കിളിൽ ഏറ്റവും കരുത്തുറ്റ മോഡൽ ഏതാണ്. ഭൂരിഭാഗം പേരുടെയും ഉത്തരം ഡ്യൂക്ക്...

തിരിച്ചുവിളി ; സുസുക്കി ഇനാസുമ

ഇന്ത്യയിൽ 2011 മുതൽ മോട്ടോർസൈക്കിളുകളിൽ സ്‌പോർട്ടി മോഡലുകൾ എത്തി തുടങ്ങി. ഓരോ വർഷവും ഈ മാർക്കറ്റ്...