ബൈക്ക് പ്രേമികൾ മുഴുവൻ ഇ ഐ സി എം എ 2023 ലേക്ക് ചുരുങ്ങുമ്പോൾ. ഇന്ത്യയിൽ നിന്നും ഈ മഹാമേളയിൽ പതിവായി പങ്കെടുക്കുന്ന ബ്രാൻഡുകളിൽ ഒന്നാണ് നമ്മുടെ ഹീറോ. ഓരോ വർഷവും ഞെട്ടിക്കാനുള്ള വകയും ഹീറോ നൽകാറുണ്ട്.
ഇന്ത്യയിൽ ഇപ്പോൾ ഹീറോയുടെതായി തിളങ്ങി നിൽക്കുന്ന എക്സ്പൾസ് 200. എക്സ്ട്രെയിം 160 ആറിൻറെ കൺസെപ്റ്റ് വേർഷൻ എന്നിവ ആദ്യം എത്തിയത് ഇ ഐ സി എം എ ലാണ്. ഇനി 2023 ൽ എത്തുമെന്ന് ഉറപ്പായിരിക്കുന്നത് മൂന്ന് സ്കൂട്ടറുകളാണ്.

ഇന്ത്യയിൽ പേറ്റൻറ് ചെയ്ത വിവരം അനുസരിച്ച്. പിന്നിലെ വലത് വശത്തു നിൽക്കുന്നത് ഇലക്ട്രിക്ക് സ്കൂട്ടർ ആകാനാണ് സാധ്യത. വിദ വി1 ൻറെ യൂറോപ്യൻ പ്രവേശമായിരിക്കും അത്. അതിനൊപ്പം ഈ അടുത്ത് പേറ്റൻറ് ചെയ്ത 125 സിസി സ്കൂട്ടറാണ് ഇടതു വശത്തു എന്ന് തോന്നുന്നു.
ഇനി മാക്സി സ്കൂട്ടറിലേക്ക് കടന്നാൽ, വലിയ വിൻഡ് സ്ക്രീൻ, ഇരട്ട ഹെഡ്‍ലൈറ്റ്, വലിയ ടയറുകൾ എന്നതൊക്കെയാണ് അവിടത്തെ വിശേഷങ്ങൾ. എൻജിൻ കപ്പാസിറ്റി ഒരു 150 സിസി യുടെ അടുത്ത് പ്രതീക്ഷിക്കാം.
ഇ ഐ സി എം എ 2023 ന് തിരിതെളിയാൻ ഒരുങ്ങുകയാണ്. ഇതിനൊപ്പം ബൈക്കുകളിലും ചില മോഡലുകളെ പ്രതീക്ഷിക്കുന്നുണ്ട്. അപ്പൊ സ്റ്റേ റ്റുൺ…
Leave a comment