ഹീറോയുടെ എക്കാലത്തെയും മികച്ച ബൈക്കുകളിൽ ഒന്നാണ് കരിസ്‌മ. ആദ്യകാലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും പിന്നിടങ്ങോട്ട് കാലത്തിനൊപ്പം കോലം മാറാതെ വന്ന ഇതിഹാസതാരം ചാരമായി പോകുകയാണ് ഉണ്ടായത്. എന്നാൽ ഹീറോ തങ്ങളുടെ ഹീറോയെ ചാരത്തിൽ നിന്ന് ഉയർത്തെഴുനെൽപ്പിക്കുകയാണ്
ഇന്ത്യയിൽ എത്താൻ പോകുന്ന കരിസ്മയെ ഡീലേർസ് മീറ്റിൽ മുഖം മുടിയില്ലാതെ പ്രദർശിപ്പിച്ചിരിക്കുകയാണ് ഹീറോ. അപ്പോൾ വരാൻ പോകുന്ന മോഡലിൻറെ പുതിയ വിശേഷങ്ങൾ നോക്കാം. ഹെഡ്‍ലൈറ്റ് ഡിസൈൻ നേരത്തെ പറഞ്ഞതുപോലെ ഹീറോയുടെ അമേരിക്കൻ ഇലക്ട്രിക്ക് പങ്കാളിയായ സിറോയോട് ചേർന്ന് നിൽക്കുന്നത് തന്നെ. പുതിയ കാലത്തിന് അനുസരിച്ച് എൽ ഇ ഡി ഹെഡ്‍ലൈറ്റ് ആണ്.

സെമി ഫയറിങ്ങിൽ നിന്ന് പോകുകയും ചെയ്തു ഫുള്ളി ഫയറിങ്ങിൽ എത്തിയതുമില്ല എന്ന തരത്തിലാണ് ഫയറിങ്ങിനെ ഒരുക്കിയിരിക്കുന്നത്. അവിടെ കുറച്ച് സ്‌പോർട്ടി ആകിയപ്പോൾ ഹാൻഡിൽ ബാറിലും അതുപോലെ തന്നെ കുറച്ചു ഉയർന്ന് നിൽക്കുന്ന രീതിയിലാണ് പൊസിഷൻ ചെയ്തിരിക്കുന്നത്. സ്പോർട്സ് ടൂറിംഗ് മോഡലിൻറെത് പോലെയുള്ള സ്പ്ലിറ്റ് സീറ്റ്, അതിനോട് സപ്പോർട്ട് ചെയ്ത് നിൽക്കുന്ന ഫൂട്ട്പെഗുകളും.
താഴോട്ട് നോക്കിയാൽ ചെറിയ എക്സ്ഹൌസ്റ്റ്, ബോക്സ് സെക്ഷൻ അലൂമിനിയം സ്വിങ്ആം, പെറ്റൽ ഡിസ്ക് ബ്രേക്ക്, സ്പ്ലിറ്റ് അലോയ് വീൽ, എം ആർ എഫ് ടയർ എന്നിങ്ങനെ നീളുന്നു വിശേഷങ്ങൾ. എൻജിൻ നേരത്തെ പറഞ്ഞതനുസരിച്ച് 210 സിസി ലിക്വിഡ് കൂൾഡ് എൻജിനാണ് ഇവന് ജീവൻ പകരുന്നത്. ഫയറിങ്ങിൻറെ ഇടയിലൂടെ നോക്കിയാൽ ലിക്വിഡ് കൂളിംഗ് എൻജിൻ ആണെന്ന് ഉറപ്പ് വരുത്താം.

ഹാർലി എഫക്റ്റ് ആണോ എന്നറിയില്ല. 30 എൻ എം ടോർക്കും 25 ബി എച്ച് പി കരുത്തും ഉത്പാദിപ്പിക്കുന്ന ടോർക്കി എൻജിൻ. കരുത്ത് ടയറിൽ എത്തിക്കുന്നത് 6 സ്പീഡ് ട്രാൻസ്മിഷൻ വഴിയാണ്. പ്രീമിയം മോഡലായി ഒരുക്കുന്ന ഇവന് സ്ലിപ്പർ ക്ലച്ച്, ഡ്യൂവൽ ചാനൽ എ ബി എസ്, ഫുള്ളി ഡിജിറ്റൽ മീറ്റർ കൺസോൾ, ബ്ലൂറ്റൂത്ത് കണക്റ്റിവിറ്റി, നാവിഗേഷൻ തുടങ്ങിയ ഇലക്ട്രോണിക്സും ഉണ്ടാകാൻ സാധ്യതയുണ്ട്.
സെപ്റ്റംബറിലാകും മൂന്നാം തലമുറ കരിസ്‌മ എക്സ് എം ആർ വിപണിയിൽ എത്തുക. ആർ 15 വി 4, ആർ എസ് 200, ജിക്സർ 250 എസ് എഫ് എന്നിവരായിരിക്കും പ്രധാന എതിരാളികൾ. വില ഏകദേശം 1.75 ലക്ഷത്തിന് അടുത്താകും.
Leave a comment