പുതിയൊരു മോട്ടോർസൈക്കിൾ ഇറങ്ങുമ്പോൾ തന്നെ ഓഫർ കൊടുക്കുന്ന ശീലം ഇന്ത്യൻ വാഹന വിപണിക്ക് ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ സ്ഥിതി വ്യത്യസ്തമാണ്. ലോഞ്ച് ചെയ്ത മോഡലുകൾക്ക് എല്ലാം ഓഫറുകളുമായാണ് വാഹന കമ്പനികൾ വരുന്നത്.
ഹൈലൈറ്റ്സ്
- വിലക്കയറ്റം
- ഡിസ്‌കൗണ്ട് എന്ന് അവസാനിക്കും
- ആർ 15 മായി എത്രയാണ് വില വ്യത്യാസം
അതിൽ ഒരു റിസ്ക്ക് എലെമെൻറ്റ് കൂടിയുണ്ട്. വാഹനം നേരിട്ട് കാണാതെയും, ഓടിച്ചു നോക്കാതെയുമാണ് ഈ പ്രീ ബുക്കിങ്ങിലൂടെ ബൈക്ക് സ്വന്തമാക്കുന്നത്. ട്രിയംഫ്, ഹാർലി എന്നിവർ നടത്തിയ ഈ പ്രീ ബുക്കിംഗ് സ്ട്രാറ്റജി. ഇന്ത്യൻ മോഡലുകളിൽ ആദ്യമായി കൊണ്ടുവന്നത് കരിസ്‌മ എക്സ് എം ആർ ആണ്.

ഒരു മാസം നീണ്ടു നിന്ന ഈ ഓഫർ കാലം അവസാനിപ്പിക്കുകയാണ് ഹീറോ. പുതിയ കരിസ്‌മക്ക് വന്നിരിക്കുന്ന വില വർദ്ധന 7,000 രൂപയാണ്. ഇതൊടെ പുതിയ എക്സ് ഷോറൂം വില 1,79,900 രൂപയാകും. ഒക്ടോബർ 1 നാണ് പുതിയ വില നിലവിൽ വരുന്നത്.
പ്രധാന എതിരാളിയായ ആർ 15 വി 4 നെ അപേക്ഷിച്ചു നോക്കിയാൽ. 1800 രൂപ ഇപ്പോഴും കുറവാണ് കരിസ്മക്ക്. ഇനിയും ബുക്ക് ചെയ്യാൻ താൽപര്യമുള്ളവർക്ക് താഴെ കൊടുക്കുന്ന ലിങ്കിലൂടെ ബുക്ക് ചെയ്യാം.
Leave a comment