ചൊവ്വാഴ്‌ച , 26 സെപ്റ്റംബർ 2023
Home latest News കരിസ്‌മയുടെ ലോഞ്ച് ഡേറ്റ് പ്രഖ്യാപിച്ചു
latest News

കരിസ്‌മയുടെ ലോഞ്ച് ഡേറ്റ് പ്രഖ്യാപിച്ചു

ഹീറോയിൽ കാണാത്ത പല കാര്യങ്ങളും ഇവനിൽ കാണാം.

ഈ വർഷം ഏറ്റവും കാത്തിരിക്കുന്ന മോഡലുകളിൽ ഒന്നാണ് കരിസ്‌മ എക്സ് എം ആർ. പുതിയ കാലത്തിന് ഒപ്പം നിൽക്കുന്ന ടെക്നോളജിയുമായി എത്തുന്ന പുത്തൻ മോഡലിന്. ലോഞ്ച് തിയ്യതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 29 നാണ് പുത്തൻ മോഡൽ എത്തുന്നത്. സെപ്റ്റംബറോടെ ഡെലിവറി ആരംഭിക്കും.

ഹീറോ കാലത്തിനൊപ്പം കുതിക്കാൻ ഒരുങ്ങുമ്പോൾ. ഇന്ത്യൻ മാർക്കറ്റിൽ പരിചിതമായ പല കാര്യങ്ങളും ആദ്യമായി എത്തുന്നത് കരിസ്‌മയിലൂടെയാണ്. ലിക്വിഡ് കൂൾഡ് എൻജിൻ, ഡ്യൂവൽ ചാനൽ എ ബി എസ്, 6 സ്പീഡ് ട്രാൻസ്മിഷൻ തുടങ്ങി പല കാര്യങ്ങളും.

ഹീറോ കരിസ്‌മ വീണ്ടും എത്തുന്നു

അതിനൊപ്പം ഇവന് പിന്നിൽ കൈകോർക്കുന്നത് അമേരിക്കയിലെ വൻ സ്രാവുകളാണ്. ഡിസൈൻ അമേരിക്കയിലെ പ്രീമിയം ഇലക്ട്രിക്ക് ബ്രാൻഡ് ആയ സീറോയുമായി ചേർന്നാണ് എങ്കിൽ. എൻജിൻ സൈഡ് ഒരുക്കുന്നത് ഹാർലിയുമായാണ്. എൻജിൻ സ്പെക് നോക്കിയാൽ അത് നമുക്ക് കൂടുതൽ വ്യക്‌തമാകും.

സാധാരണ സ്പോർട്സ് ടൂറെർ മോഡലുകൾക്ക് പവർ ആണ് മുന്നിൽ എങ്കിൽ ഇവിടെ ടോർക്കാണ് മുന്നിൽ. റോയൽ എൻഫീൽഡ് മോഡലുകളുടേത് പോലെ. 210 സിസി, 4 വാൽവ് ലിക്വിഡ് കൂൾഡ് എൻജിന് കരുത്ത് 25 പി എസും ടോർക് 30 എൻ എം വുമാണ്. സ്ലിപ്പർ ക്ലച്ച്, 6 സ്പീഡ് ട്രാൻസ്മിഷന് കൂട്ടായിട്ടുണ്ട്.

ഹീറോയുടെ എൻട്രി ലെവലിൽ വലിയ പ്ലാനുകൾ ആണ് ഉള്ളത്. 150 മുതൽ 250 സിസി പ്രീമിയം മോഡലുകളെ തളക്കാൻ എത്തുന്ന കരിസ്‌മ എക്സ് എം ആറിന്. ആർ 15, ആർ എസ് 200, ആർ സി 200, ജിക്സർ 250 എസ് എഫ് , എഫ് 250 എന്നിങ്ങനെ നീളുന്നു എതിരാളികളുടെ ലിസ്റ്റ്.

1.7 ലക്ഷത്തിന് അടുത്തായിരിക്കും വില വരുന്നത്. കരിസ്‌മ എക്സ് എം ആറിന് കൂട്ടായി ഒരു നേക്കഡ് സഹോദരനും അണിയറയിലുണ്ട്. അവൻറെ ഡിസൈൻ എത്തുന്നത് ജപ്പാനിൽ നിന്നാണ് എന്നാണ് കരക്കമ്പി.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ഹാർലി എക്സ് 210 പരീക്ഷണ ഓട്ടത്തിൽ

ട്രിയംഫ് ഇന്ത്യയിൽ രണ്ടു എൻജിനുകളുമായി വരുമെന്നാണ് പറഞ്ഞിരുന്നത്. അതേ വഴി തന്നെയാണ് ഹാർലിയും വരുന്നത് എന്നാണ്...

കരിസ്‌മയുടെ വിലകയ്യറ്റം ഉടൻ

പുതിയൊരു മോട്ടോർസൈക്കിൾ ഇറങ്ങുമ്പോൾ തന്നെ ഓഫർ കൊടുക്കുന്ന ശീലം ഇന്ത്യൻ വാഹന വിപണിക്ക് ഉണ്ടായിരുന്നില്ല. എന്നാൽ...

വലിയ പൾസറിൻറെ 3 വിശേഷങ്ങൾ

പൾസർ റേഞ്ച് കൂടുതൽ വിപുലീകരിക്കുന്നു എന്ന് ബജാജ് മേധാവി തന്നെ പറഞ്ഞിരുന്നു. അടുത്ത ആറു മാസം...

പുതിയ പൾസർ 150 വരുന്നു

അടുത്ത 6 മാസം പൾസർ മാനിയ ആവുമെന്നാണ് ബജാജിൻറെ മേധാവി കഴിഞ്ഞ പറഞ്ഞിട്ടുള്ളത്. അതിന് തിരി...