ഇന്ത്യയിലെ 4 സ്‌ട്രോക്കിലെ എൻട്രി ലെവൽ പെർഫോമൻസ് ബൈക്കുകളായിരുന്നു കരിസ്‌മ, പൾസർ 220 , ആർ 15 എന്നിവർ. ഇന്ത്യയിൽ ഒരുകാലത്ത് രാജാവായിരുന്ന കരിസ്‌മ. ഹീറോയുടെ പരിഷ്‌കാരങ്ങൾ കാരണം ഇന്ത്യ വിട്ട് പോയ മോഡലുകളുടെ നിരയിലുള്ള സൂപ്പർ താരമാണ്.
എതിരാളിയായിരുന്ന പൾസറിനെ ഇന്ത്യക്കാർ സ്നേഹം കൊണ്ട് മൂടുമ്പോൾ. വീണ്ടും കരിസ്‌മയെ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുകയാണ് ഹീറോ. എന്നാൽ ആദ്യ തലമുറയുമായി വലിയ മാറ്റങ്ങളാണ് പുത്തൻ മോഡലിൽ എത്താൻ പോകുന്നത്. ഈ വർഷം വിപണിയിൽ എതുന്ന കരിസ്‌മയുടെ എൻജിൻ സ്പെക് തുടങ്ങിയ കാര്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.
ഇന്ത്യയിൽ അധികം കാണാത്ത ഒരു എൻജിൻ കോമ്പിനേഷനിലാണ് ഇവൻറെ വരവ്. പഴയ 20 എച്ച് പി 213 സിസി, എയർ കൂൾഡ് എൻജിനല്ല പുത്തൻ മോഡലിന് എത്തുന്നത്. കാലത്തിനൊപ്പം വരുന്ന മാറ്റങ്ങൾ കരിസ്‌മയുടെ എൻജിനിയിലും എത്തുന്നതുണ്ട്. 210 സിസി, ലിക്വിഡ് കൂൾഡ് എൻജിനാണ് ഇവന് ജീവൻ നൽകുന്നത്.
എന്നാൽ പക്കാ സ്പോർട്സ് ബൈക്കായല്ല ഇദ്ദേഹത്തെ നിർമിക്കുന്നത് എന്ന് ഔട്ട്പുട്ടിൽ നിന്ന് വ്യക്തം. 25 ബി എച്ച് പി കരുത്തുണ്ടെങ്കിലും ടോർക് 30 എൻ എം ഓളം ഈ എൻജിൻ ഉല്പാദിപ്പിക്കും. ഗിയർ ബോക്സിലും ഒരു കുറവുമില്ല. 6 സ്പീഡ് ട്രാൻസ്മിഷൻ തന്നെയാണ് ഗിയർ ബോക്സും വരുന്നത്. പഴയ മോഡലിലെ പോലെ തന്നെ യാത്രകൾ ഇഷ്ട്ടപ്പെടുന്ന ഒരാളായിരിക്കും പുതു തലമുറ കരിസ്‌മയും.
ഡിസൈൻ, സസ്പെൻഷൻ, ബ്രേക്കിംഗ്, തുടങ്ങിയ കാര്യങ്ങളെ കുറിച്ച് വിവരങ്ങൾ ഒന്നും ഇപ്പോൾ ലഭ്യമല്ലെങ്കിലും. സാഹസികൻ എക്സ്പൾസ് 421 നെക്കാളും മുന്നിൽ ഇവൻ വിപണിയിൽ എത്തും. ഇന്ത്യയിൽ പ്രധാന എതിരാളികൾ പൾസർ 250, ജിക്സർ 250, ഡോമിനർ 250 എന്നിവരായിരിക്കും.
Leave a comment