ഞായറാഴ്‌ച , 4 ജൂൺ 2023
Home Web Series പുതിയ പങ്കാളികളുടെ കരുത്തിൽ
Web Series

പുതിയ പങ്കാളികളുടെ കരുത്തിൽ

കരിസ്‌മ ലാസ്റ്റ് എപ്പിസോഡ്

hero karizma history
hero karizma history

2020 ഓടെ കരിസ്‌മ ഇന്ത്യയിൽ വില്പന അവസാനിപ്പിക്കുന്നു. ഇനി തട്ടിക്കൂട്ട് മോഡലുകൾ കൊണ്ട് ഇന്ത്യയിൽ പിടിച്ചു നിൽക്കാൻ സാധിക്കില്ല എന്ന തിരിച്ചറിവുമായാണ് ഈ പടിയിറക്കം. എന്നാൽ പഴയ മോഡലുകളുടെ പേര് എല്ലാം പോയപ്പോൾ പിടിച്ചു നിന്നത് എൻട്രി ലെവൽ പ്രീമിയം നിരയിൽ എക്സ്പൾസ്‌ 200 മാത്രമായിരുന്നു.

അങ്ങനെ പോകുന്ന സമയത്താണ് പ്രകൃതിയെ സംരക്ഷിക്കാൻ ഇലക്ട്രിക്ക് മോഡലുകൾ എത്തുന്നത്. ഒപ്പം പെട്രോളിൻറെ വിലയിൽ വലിയ കുതിച്ചു ചട്ടം കൂടെ വന്നതോടെ ഇലക്ട്രിക്ക് സ്കൂട്ടറുകളിലേക്ക് ആളുകളുടെ ഒഴുക്ക് തുടങ്ങി. എന്നാൽ ഇത് ഒരുവിധത്തിൽ ഹീറോക്ക് ഉപകാരമായി തീർന്നു.

മൈലേജ് കൂടിയ മോഡലുകൾ ആണല്ലോ ഹീറോയെ രാജാവാക്കുന്നത്. എന്നാൽ പെട്രോളിൻറെ വില ഇങ്ങനെ കൂടിയാൽ തങ്ങളുടെ പ്രതാപ കാലം അധിക നാൾ ഉണ്ടാകില്ല എന്നറിയുന്ന ഹീറോ. പെട്രോൾ വിപണിയിൽ നിന്ന് തുടച്ചു മാറ്റാതിരിക്കാൻ തങ്ങളുടെ പ്രീമിയം സ്വപ്നങ്ങളെ വീണ്ടും പൊടി തട്ടി എടുക്കാൻ തീരുമാനിച്ചു.

പുതിയ പങ്കാളി

ഒറ്റക്ക് പ്രീമിയം സെഗ്മെന്റിൽ എത്തിയാൽ പാളിപ്പോകുമെന്ന് നന്നായി അറിയുന്ന ഹീറോക്ക് മുന്നിലേക്കാണ് ഒരു സന്തോഷ വാർത്ത എത്തുന്നത്. ഹീറോക്ക് നല്ല വാർത്ത ആണെങ്കിലും, വാഹന പ്രേമികൾക്ക് അത്ര നല്ല വാർത്ത ആയിരുന്നില്ല. ഹാർലി ഡേവിഡ്സൺ ഇന്ത്യയിൽ നിന്ന് പടിയിറങ്ങുന്നു.

karizma XMR spotted

കോറോണയെ തുടർന്ന് സാമ്പത്തിക പ്രേശ്നങ്ങൾ കാരണം ലാഭമല്ലാത്ത മാർക്കറ്റുകളിൽ നിന്ന് പിൻവാങ്ങുന്നതിൻറെ ഭാഗമായാണ് ഈ പിന്മാറ്റം. ഇന്ത്യയിലെ പ്ലാന്റും പൂട്ടി ഇറങ്ങുമ്പോളാണ് ഹീറോ എത്തുന്നത്. ഇന്ത്യയിൽ പങ്കാളിയാകാൻ ഉണ്ടോ എന്ന് ചോദിച്ച് അധികം വൈകാതെ ഇരുവരും കൈകൊടുത്തു.

അങ്ങനെ ഹീറോക്ക് പുതിയ പ്രീമിയം പങ്കാളി. ഹാർലിയുടെ സപ്പോർട്ട് കൂടിയാകും ഹീറോ ഇനി പ്രീമിയം നിരയിലേക്ക് കാൽ വക്കുന്നത്. പുത്തൻ കരിസ്‌മയുടെ സ്പെക് പുറത്ത് വിട്ടപ്പോൾ തന്നെ ഹാർലിയുടെ ടോർകി ട്ടച്ച് മനസ്സിലായിട്ടുണ്ട്. 210 സിസി മോഡലിന് 25 എച്ച് പി കരുത്തും, 30 എൻ എം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

ഡിസൈനിലെ അമേരിക്കൻ സ്പർശം

karizma r

മൂന്നാം തലമുറ കരിസ്‌മ സ്പോട്ട് ചെയ്തപ്പോൾ സ്പോർട്സ് ടൂറിംഗ് മോഡൽ തന്നെയാണ് അണിയറയിൽ ഒരുങ്ങുന്നത് എന്ന് വ്യക്തം. കാലത്തിനൊപ്പം പിടിക്കുന്ന മാറ്റങ്ങളുമായി കരിസ്‌മ പുതിയ കാലത്ത് മത്സരിക്കാൻ ഒരുങ്ങുന്നുണ്ട്.

പക്ഷേ രണ്ടാം തലമുറയിൽ പറ്റിയത് പോലെ ഡിസൈനിലെ വീഴ്ച ഇനി പറ്റിയാൽ വീണ്ടുമൊരു തിരിച്ചു വരവ് ഉണ്ടാകില്ല. ഡിസൈൻ കണ്ടിടത്തോളം ഹീറോയുടെ അമേരിക്കൻ പങ്കാളിയായ സീറോ ഇലക്ട്രിക്ക് ആകും ഡിസൈൻ ചെയ്യാൻ സാധ്യത. എക്സ്ട്രെയിം 200 എസ് ഡിസൈൻ എത്തിയതും അമേരിക്കൻ ബ്രാൻഡിനോട് ചേർന്നാണ്.

കരിസ്‌മ വന്ന വഴി

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ഇന്ത്യക്കാരുടെ കൈയിലുള്ള വമ്പന്മാർ

ലോക വിപണിയിൽ ഇന്ത്യൻ ബ്രാൻഡുകളുടെ മോഡലുകൾ അത്ര മികച്ചതല്ല എന്ന് നമുക്ക്‌ എല്ലാവർക്കും അറിയാം. ഡിസൈൻ,...

വിദേശ മാർക്കറ്റിനെ പിന്നിലാക്കി ഇന്ത്യൻ കരുത്ത്

മൂന്നാം തലമുറ ഇന്റർനാഷണൽ മാർക്കറ്റിൽ എത്തി ഒരു വർഷത്തോളം എടുത്തു ഇന്ത്യയിൽ എത്താൻ. എന്നാൽ വി...

സി ബി ആറിന് ശേഷം പൊരിഞ്ഞ പോരാട്ടം

ഇന്ത്യയിൽ ആർ 15 ൻറെ വില്പന തടിച്ചു കൊഴുത്തപ്പോൾ. ആ മാർക്കറ്റ് ലക്ഷ്യമിട്ട് എത്തിയതാണ് ഡ്യൂക്ക്...

കൊടുക്കാറ്റായി ആർ 15 വി 3

2016 ഓടെ ആർ 15 ൻറെ മൂന്നാം തലമുറ ഇന്റർനാഷണൽ മാർക്കറ്റിൽ പരീക്ഷണം ഓട്ടം തുടങ്ങിയിരുന്നു....