വർഷങ്ങളായി കരിസ്മയെ തളക്കാൻ ആരുമില്ലാതെ ആറ്റുനോറ്റു ഒരു എതിരാളി എത്തിയതാണ് പൾസർ 220. ആദ്യവരവിൽ ആകെ പാളിയെങ്കിലും വിട്ടു കൊടുക്കാൻ ബജാജ് തയ്യാർ ആയിരുന്നില്ല. വലിയ പരിഷ്‌കാരങ്ങൾ ഇല്ലാതെ പൾസർ 220 യെ വീണ്ടും അവതരിപ്പിച്ചു. ഇപ്പോൾ ഫ്യൂൽ ഇൻജെക്ഷന് പകരം എത്തിയത് ബജാജ് മാസ്റ്റർ ചെയ്ത കാർബുറേറ്ററുമായാണ്. അതൊരു വരവ് തന്നെയായിരുന്നു.
അതോടെ ചാരത്തിൽ നിന്ന് 220 ഉയർത്തെഴുന്നെറ്റു. കാർബുറേറ്റർ എത്തിയതോടെ പെർഫോർമൻസിൽ വർദ്ധനക്കൊപ്പം വിലയിലും വലിയ കുറവുണ്ടായി. ആ വർഷം തന്നെയാണ് സി ബി സി യിലൂടെ കെട്ടുകെട്ടിച്ച യമഹയുടെ വരവ്. ഇത്തവണ യമഹ രണ്ടും കൽപിച്ചായിരുന്നു. അതുകൊണ്ട് തന്നെ രണ്ടു മോഡലുകൾ ഉണ്ടായിരുന്നു.
അതിൽ കരിസ്‌മക്ക് എതിരാളിയായി എത്തിയത് ആർ 15 ആണ്. തങ്ങളുടെ ലിറ്റർ ക്ലാസ്സ് ബൈക്കിൻറെ ചെറു പതിപ്പായ ആർ 15 ഇന്ത്യയിൽ വലിയ തരംഗമായി. 220 സിസി എതിരാളിക്കളുടെ ഒപ്പം പിടിക്കുന്ന പെർഫോമൻസാണ് ആ 150 സിസി എൻജിൻ അന്ന് ഉല്പാതിപ്പിച്ചിരുന്നത്. ഒപ്പം ഡിസൈനും കൂടി എത്തിയപ്പോൾ പിന്നെ ഒന്നും പറയണ്ടല്ലോ.
എന്നാൽ കരിസ്‌മ ആർ അപ്പോഴും വില്പനയിൽ മോശം അല്ലെങ്കിലും എതിരാളികളെ അപേക്ഷിച്ച് പെർഫോർമൻസിൽ താഴെ പോകുന്നത് മനസ്സിലാക്കിയ ഹീറോ ഹോണ്ട. കിരീടം തിരിച്ചു പിടിക്കാനായി വീണ്ടും പണിപ്പുരയിലേക്ക് കേറി. മത്സരത്തിന് ഒത്ത മോഡലായി തിരിച്ചെത്തുകയായിരുന്നു ലക്ഷ്യം.
Leave a comment