ഹീറോയുടെ ഏറ്റവും മികച്ച ബൈക്കുകളിൽ ഒന്നാണ് കരിസ്‌മ ആർ. വില്പനയിൽ നിന്ന് പടിയിറങ്ങിയിട്ട് കാലങ്ങൾ കുറച്ച് ആയെങ്കിലും. ഇപ്പോഴും കരിസ്‌മ എന്ന് ഓർക്കുമ്പോൾ തേടി വരുന്ന ചില ഓർമ്മകളുണ്ട്. ആ ഓർമ്മകൾ കൂടി പുതിയ മോഡലിൽ കൊണ്ടുവരുകയാണ് ഹീറോ.
അറ്റവും പൊടിയുമായി നമ്മൾ കരിസ്‌മയുടെ ചിത്രങ്ങൾ കണ്ടെങ്കിലും. ഇപ്പോൾ കുറച്ചു തെളിച്ചതോടെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ്. ഇപ്പോഴും പൂർണ്ണമായി കണ്ടിട്ടില്ല. എന്നാൽ മിന്നായം പോലെ കണ്ട ചിത്രത്തിൽ എത്തുന്ന മോഡലിൻറെ നിറം മഞ്ഞ.

കരിസ്‌മ ആറിന് ഏറ്റവും ഇഷ്ട്ടമുള്ള നിറം. അതിന് ശേഷം എത്തുന്നത് പറയാണെമെങ്കിൽ കുറച്ചു പിന്നോട്ട് പോണം. ട്ടി വി ക്കൾക്ക് ഇന്ത്യയിൽ കൂടുതൽ പ്രാധാന്യം വരുന്ന കാലത്താണ് കരിസ്‌മ അവതരിപ്പിക്കുന്നത്. അന്ന് നമ്മൾ ഏറെ കാത്തിരുന്ന ഒരു ബൈക്ക് പരസ്യം ഉണ്ടായിരുന്നു.
വില്ലമാരെ ചെളി തെറിപ്പിച്ച് പറപ്പിക്കുന്ന ഒരു വീര നായകനും അദ്ദേഹത്തിൻറെ സാരഥിയായി കരിസ്‌മയും. ഇപ്പോൾ എല്ലാവരുടെ തലയിലും 100 ൻറെ ബൾബ് കത്തിക്കാണും. അതേ ഹൃതിക് റോഷൻ തന്നെ. കരിസ്‌മ എത്തുമ്പോൾ ഹൃതിക് റോഷൻ ഇല്ലാതെ എന്ത് കാര്യം എന്ന് നന്നായി അറിയുന്ന ഹീറോ.
- കരിസ്‌മയുടെ പുതിയ വിവരങ്ങൾ പുറത്ത്
- കുഞ്ഞൻ ഹാർലിയുടെ വില കൂട്ടി
- കരിസ്‌മയുടെ ഹെഡ്ലൈറ്റ്, ഫയറിങ് ലീക്ക് ആയി
എക്സ് എം ആറിനെ പറപ്പിക്കാൻ ഇത്തവണയും അദ്ദേഹം എത്തുന്ന കാര്യം ഉറപ്പിച്ചിട്ടുണ്ട്. ഒപ്പം ഒരു പരസ്യവും പ്രതീക്ഷിക്കുന്നുണ്ട്. 29.08.2023 നാണ് പുതിയ കരിസ്‌മ എക്സ് എം ആർ ഇന്ത്യയിൽ എത്തുന്നത്. 1.7 ലക്ഷത്തിന് അടുത്തായിരിക്കും ഇവൻറെ എക്സ് ഷോറൂം വില.
Leave a comment