ഇന്ത്യയിൽ ഹീറോയുടെ പ്രീമിയം പ്ലാനിലെ അടുത്ത കടമ്പയാണ് നേക്കഡ് കരിസ്മ. അടുത്ത വർഷം തന്നെ വിപണിയിൽ എത്താൻ സാധ്യതയുള്ള ഇവൻറെ ചാരചിത്രങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. യമഹയുടെ എം ട്ടി 01 മായി സാമ്യം ഉണ്ടാകുമെന്ന് അറിയിച്ച മോഡലിൻറെ വിശേഷങ്ങളിലേക്ക് കടക്കാം.
ഹൈലൈറ്റ്സ്
- ഡിസൈനുള്ള സാമ്യം
- എൻജിനിലുള്ള സാമ്യം
- എതിരാളികളും വിലയും
ആദ്യം എങ്ങനെയാണ് ഇത് പുത്തൻ കരിസ്മയുടെ നേക്കഡ് വേർഷൻ എന്ന് ഉറപ്പിച്ചത് എന്ന് നോക്കാം. അതിൽ ഒന്ന് അലോയ് വീലാണ്. ഹീറോ നിരയിൽ കരിസ്മയിൽ മാത്രം കണ്ട അലോയ് വീൽ അണിഞ്ഞാണ് പുത്തൻ മോഡലിൻറെ നിൽപ്പ്. ഒപ്പം പെറ്റൽ ഡിസ്‌ക്കും സാധ്യത കൂട്ടുന്നുണ്ട്.
ഹെഡ്‍ലൈറ്റ് പൂർണ്ണമായി ഒളിപ്പിച്ച ഇവൻറെ. എൻജിൻ സൈഡിലും ഒരു ക്ലൂ ഉണ്ട്. ഹീറോയുടെ ഏക 210 സിസി ലിക്വിഡ് കൂൾഡ് എൻജിനും കാണാം. എക്സ്ഹൌസ്റ്റ് ഡിസൈനും അതിനോട് ചേർന്ന് നിൽകുമ്പോൾ. ട്യൂണിങ്ങിൽ മാറ്റം ഉണ്ടാകാൻ സാധ്യതയുണ്ട്.

ഡിസൈൻ കുറച്ചു മസ്ക്കുലാർ ആണ്. എം ട്ടി 01 പോലെ എന്ന കരക്കമ്പി ഉണ്ടായിരുന്നെങ്കിലും. ഇവനെ കാണുമ്പോൾ നമ്മുടെ പഴയ എഫ് സി 16 നോടാണ് സാമ്യം, അതുപോലെയുള്ള തടിച്ച ഇന്ധനടാങ്ക്. എന്നാൽ ടാങ്ക് ഷോൾഡറിനും അതേ തടി നിലനിർത്തിയിട്ടുണ്ട്.
സീറ്റിനെ കുറിച്ച് വ്യക്തത ഇല്ലെങ്കിലും സ്‌പോർട്ടി ആയി തന്നെയാണ്. മിക്കവാറും സിംഗിൾ പീസ് സീറ്റ് ആകാനാണ് സാധ്യത. പിൻവശം ആർ ട്ടി ആർ 310 നിന്നെ പോലെ തുറന്നിരിക്കുന്ന രീതിയിലാണ്. ടയർ ഹഗർ ഒരു വശത്ത് മാത്രം ഘടിപ്പിച്ചിരിക്കുന്നു.
അടുത്ത മാർച്ചിന് മുൻപ് വിപണിയിൽ എത്താൻ സാധ്യതയുള്ള ഇവന്. 1.6 ലക്ഷത്തിന് അടുത്ത് വില പ്രതീക്ഷിക്കാം. എം ട്ടി 15, എൻ എസ് 200 എന്നിവരായിരിക്കും പ്രധാന എതിരാളികൾ.
Leave a comment