ഇന്ത്യയിൽ ഏറ്റവും വലിയ ഇരുചക്ര നിർമ്മാതാവാണ് ഹീറോ എങ്കിലും. പുതിയ കാലത്ത് പ്രീമിയം നിരയിൽ കാലുറപ്പിക്കാൻ ഹീറോക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ വരും മാസങ്ങളിൽ കുറച്ചധികം പ്രീമിയം മോഡലുകൾ ഈ നിരയിൽ ഹീറോയുടെതായി എത്തുന്നുണ്ട്.
ഇന്നലെ ഹീറോ പുറത്ത് വിട്ട സ്ലൈഡിൽ റൈഡർ 125 ൻറെ എതിരാളി , കമ്യൂട്ടർ 125 ൽ ഒരാൾ കൂടി. എന്നിങ്ങനെ മോഡലുകളാണ് എത്തുമെന്ന് അറിയിച്ചതെങ്കിൽ. ഇന്നത്തെ സ്ലൈഡിൽ പ്രീമിയം നിരയിലെ കളികളാണ് പറയുന്നത്. എൻട്രി ലെവൽ പ്രീമിയം നിരയെ ഹീറോ വിളിക്കുന്നത് കോർ പ്രീമിയം എന്നാണ്.

അവിടെക്ക് രണ്ടു മോഡലുകളാണ് ഊഴം കാത്ത് നിൽക്കുന്നത്. അതിൽ ആദ്യത്തെ ആൾ ഹീറോയുടെ ഇതിഹാസ താരമായിരുന്ന കരിസ്‌മയുടെ പുതിയ പതിപ്പാണ്. 210 സിസി, ലിക്വിഡ് കൂൾഡ് എഞ്ചിനുമായി എത്തുന്ന ഇവൻറെ വിശേഷങ്ങൾ നേരത്തെ നമ്മൾ കേട്ട് കഴിഞ്ഞു.
എന്നാൽ ഇവനൊരു നേക്കഡ് പതിപ്പും ഒരുങ്ങുന്നുണ്ട് എന്നാണ് ഇപ്പോഴത്തെ ബ്രേക്കിംഗ് ന്യൂസ്. ആർ 15 ന് എം ട്ടി 15, ഡ്യൂക്കിന് ആർ സി എന്ന പോലെ ഒരാൾ ഇവിടെയും എത്തുന്നുണ്ട്. എൻജിൻ 210 സിസി എന്ന് ഉറപ്പാണ് ഡിസൈൻ സ്കെച്ച് മാത്രമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
എന്നാൽ കരിസ്‌മയിലെ ഡിസൈൻ വന്നത് അനുസരിച്ച്. ഈ ഡിസൈനും അമേരിക്കയിൽ നിന്ന് എത്താനാണ് സാധ്യത. ഹീറോക്ക് ഷെയറുള്ള ഇലക്ട്രിക്ക് ബ്രാൻഡ് സിറോ ആയിരിക്കും ഈ ഡിസൈൻറെ പിന്നിൽ. സിറോയുടെ നേക്കഡ് ഇലക്ട്രിക്ക് മോട്ടോർസൈക്കിളുമായി സ്കെച്ചിന് ചെറിയ സാമ്യതയും തോന്നുന്നുണ്ട്.
ഇതിനൊപ്പം എൻട്രി ലെവൽ നിരയിൽ അടുത്ത സ്റ്റെപ്പിൽ വലിയ നീക്കങ്ങൾ ഹീറോ നടത്തുന്നുണ്ട്.
Leave a comment