ഹീറോ ജൂലൈ 14 ന് പുതിയ മോഡലുമായി എത്തുകയാണ്. ആദ്യം പുറത്ത് വന്ന ടീസറിൽ ബൈക്കുമായി ബന്ധപ്പെട്ട ഒരു കാര്യവും ഉണ്ടായിരുന്നില്ലെങ്കിലും. രണ്ടാമത് പുറത്ത് വന്ന ടീസറിൽ പുതിയ ബൈക്കിൻറെ അടിവശം മാത്രമാണ് കാണിച്ചതെങ്കിലും കുറച്ചധികം വിവരങ്ങൾ ഡീകോഡ് ചെയ്തിട്ടുണ്ട്.
മുന്നിൽ നിന്ന് തുടങ്ങിയാൽ എക്സ്ട്രെയിം 160 ആറിന്റേത് പോലെയുള്ള അതേ പെറ്റൽ ഡിസ്‌കും അലോയ് വീലും തന്നെ. പിന്നിലും ഡിസ്ക് ബ്രേക്ക് ഉള്ളതിനാൽ ഡ്യൂവൽ ചാനൽ എ ബി എസ് ഉണ്ടാകാനാണ് സാധ്യത. എന്നാൽ സസ്പെൻഷൻ ടെലിസ്കോപിക്കിൽ നിന്ന് മാറി യൂ എസ് ഡി ഫോർക്കിൽ എത്തിയിട്ടുണ്ട്. അതിന് തെളിവായി ഇന്നർ പൈപ്പ് തെളിഞ്ഞ് കാണാം.

അടുത്ത മാറ്റം എൻജിനിലാണ്. എക്സ്പൾസ് 200 സീരിസിൽ കണ്ട 4 വാൽവിനെ സൂചിപ്പിക്കുന്ന 4 വി ബാഡ്ജിങ് ഇവിടെയും കാണാം. ഇന്ത്യയിൽ സ്പോട്ട് ചെയ്ത മോഡലിൽ ഓയിൽ കൂളിംഗ് നേരത്തെ കണ്ടിരുന്നു. 4 വാൽവ് വരുന്നതോടെ പുതിയ മോട്ടോർസൈക്കിളിൽ പെർഫോമൻസിൽ കൂടുതൽ പഞ്ചും പെർഫോമൻസ് നമ്പറുകളും പ്രതിക്ഷിക്കാം.
ടീസർ ഡീകോഡ് ചെയ്യുമ്പോൾ കിട്ടുന്ന വിശേഷങ്ങൾ ഇതൊക്കെയാണ്. ഓരോ ദിവസവും ടീസറിൽ പുതിയ വിശേഷങ്ങളാണ് തെളിയുന്നത്. എന്നാൽ 200 സിസി മോഡൽ ആണോ അതോ 160 സിസി യുടെ അപ്ഡേറ്റഡ് വേർഷൻ ആണോ എന്ന് ഇപ്പോഴും പിടികിട്ടിയിട്ടില്ല. കാരണം ഡിസൈൻ 160 എക്സ്ട്രെയിമിന് മാർക്ക് നൽകുമ്പോൾ എൻജിൻ സൈഡിൻറെ മാർക്ക് 200 സിസി ഹങ്കിനാണ്.
Leave a comment