ഹീറോ തങ്ങളുടെ ഹീറോ ഹോണ്ട കാലത്തെ മോഡലുകളെ രണ്ടാം അംഗത്തിന് ഒരുക്കുകയാണ്. കരിസ്മയുടെ വിവരങ്ങൾ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചപ്പോൾ. അതിനൊപ്പം ഹങ്കും തിരിച്ചു കൊണ്ടുവരാൻ വേണ്ടി ഹീറോ പദ്ധതിയിട്ടിരുന്നു. അതിനായി പേറ്റൻറ്റ് ചിത്രങ്ങളും ഇന്ത്യയിൽ റെജിസ്റ്റർ ചെയ്‍തത് നമ്മൾ നേരത്തെ അറിഞ്ഞതാണ്.
ആ വാർത്തക്ക് കൂടുതൽ ഊർജം നൽകുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഹീറോ തങ്ങളുടെ പുതിയൊരു മോട്ടോർസൈക്കിളിൻറെ ലോഞ്ച് ആഘോഷമാക്കുന്നു. അധികം വൈകില്ല ജൂൺ 14 നാണ് ആ പരിപാടി നടത്തുന്നത്. അടുത്ത ദിവസം തന്നെ പ്രോഡക്റ്റ് എക്സ്പിരിയൻസും നടത്തുന്നുണ്ട് ഹീറോ.

എല്ലാ വലിയ മീഡിയകളും ഈ ലോഞ്ചിലെ പുതിയ താരം എക്സ്ട്രെയിം 160 ആർ ആകുമെന്നാണ് വിലയിരുത്തുന്നത്. എന്നാൽ അതിലൊരു പ്രേശ്നം ഉള്ളത്. 160 ആറിന് ഈ അടുത്തിടെയാണ് പുതിയ നിറങ്ങളുമായി അവതരിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ഉടനെ തന്നെ പുതിയൊരു മാറ്റം ഉണ്ടാകാൻ വലിയ സാധ്യത കാണുന്നില്ല.
അപ്പോൾ ഏതാകും ഈ പുതിയ മോഡൽ, കൂടുതൽ മാർക്ക് കിട്ടിയിരിക്കുന്നത് നമ്മുടെ ഹങ്കിനാണ് . ഈ അടുത്തിടെയാണ് ഹങ്കിൻറെ ഡിസൈൻ ഇന്ത്യയിൽ പേറ്റൻറ് ചെയ്തത്. അതുകൊണ്ട് തന്നെ എക്സ്ട്രെയിം 200 ൻറെ മുൻഗാമി ആയിട്ടാകാം പുത്തൻ മോഡലിൻറെ വരവ്.
- കരിസ്മ വരുന്നു ഒന്നാം സ്ഥാനം തൂക്കുന്നു
- അടുത്ത ആറു മാസം ഹീറോ ഭരിക്കും
- മുഖം മുടിയില്ലാതെ കരിസ്മ എക്സ് എം ആർ
പുതു തലമുറ മോഡലിന് എക്സ്പൾസ് 200 ൽ കണ്ട ഫ്യൂൽ ഇൻജെക്റ്റഡ് 199.6 സിസി ഓയിൽ കൂൾഡ്, 4 വാൽവ് എൻജിൻ തന്നെയാകും. ഒപ്പം യൂ എസ് ഡി ഫോർക്കും എക്സ്ട്രെയിം 160 ആറിൻറെ ഡിസൈൻ കൂടി ഈ മോഡലിൽ പ്രതീഷിക്കുന്നുണ്ട്. അതിനുള്ള വിശദിക്കരണങ്ങൾ ഇതൊക്കെയാണ്.
മോശമില്ലാത്ത 160 ആറിൻറെ ഡിസൈൻ ഉള്ളപ്പോൾ പുതിയ ഡിസൈൻ ചെയ്ത് കുളം ആകേണ്ടതില്ലല്ലോ. പിന്നെ പ്രധാന എതിരാളികളായ എൻ എസിനും, അപാച്ചെക്കും 200 സിസി യിൽ താരങ്ങൾ ഉണ്ട് താനും. എന്തായാലും അഭ്യുഹങ്ങൾക്കെല്ലാം ജൂൺ 14 വരെ മാത്രമേ ആയുസൊള്ളു.
Leave a comment