കരിസ്‌മയുടെ അപ്ഡേറ്റഡ് വേർഷനാണ് ഇസഡ് എം ആർ ബ്രാൻഡിൽ വരുന്നത്. എല്ലാ തവണയും ഇസഡ് എം ആർ അവതരിപ്പിക്കുമ്പോളും ഹീറോക്ക് വലിയ തിരിച്ചടികളാണ് ഉണ്ടാകാറുള്ളത്. ആദ്യ തലമുറ എത്തി ഒരു വർഷം കഴിഞ്ഞപ്പോൾ ഹീറോയുടെ 26 വർഷത്തെ പങ്കാളിയായ ഹോണ്ടയുമായി പിരിഞ്ഞപ്പോൾ.
2014 ൽ രണ്ടാം തലമുറ ഇസഡ് എം ആർ എത്തിയപ്പോൾ. ആദ്യത്തെ പോലെ തന്നെ അടുത്ത വർഷം പുത്തൻ ഇസഡ് എം ആർ ഒരുക്കാൻ സഹായിച്ച അമേരിക്കൻ കമ്പനി ഇ ബി ആർ പൂട്ടിപോകുകയാണ് ഉണ്ടായത്. സാമ്പത്തിക പ്രേശ്നങ്ങളാണ് ഇ ബി ആർ നിർത്തുന്നതിലുള്ള കാരണം.
തകർന്ന സ്വപ്നങ്ങൾ
അതോടെ വീണ്ടും പരുങ്ങലിലായി ഹീറോ. കാരണം ഇ ബി ആറുമായി ചേർന്ന് കുറച്ചധികം സ്വപ്നങ്ങൾ തന്നെ ഹീറോ കണ്ടിരുന്നു. 2014 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച എച്ച് എക്സ് 250 ആർ തുടങ്ങിയ മോഡലുകൾ ഈ സംഭവത്തോടെ വീണുടഞ്ഞ സ്വപ്നങ്ങളാണ്.

ഒപ്പം ഈ കൂട്ടുകെട്ടിലൂടെ ഇ ബി ആർ ഇന്ത്യയിലേക്കും. ഇ ബി ആറിൻറെ ഡിസ്ട്രിബൂഷൻ ചാനൽ വഴി എച്ച് എക്സ് 250 ആർ തുടങ്ങിയ മോഡലുകൾ യൂറോപ്പ് , നോർത്ത് അമേരിക്കൻ രാജ്യങ്ങളിലേക്ക് എത്തിക്കാൻ കൂടി ഹീറോക്ക് പദ്ധതിയുണ്ടായിരുന്നു.
കടുത്ത മത്സരം
എന്നാൽ ഇതെല്ലാം തകർന്ന് തരിപണമായപ്പോൾ ഇന്ത്യയിലും ഈ കൂട്ടുകെട്ടിൽ പിറന്ന കരിസ്‌മക്കും വലിയ ഭാവി ഉണ്ടായിരുന്നില്ല. അതിന് കാരണം ഹീറോ തന്നെയാണ്. 2011 – 2014 ലെ വിപ്ലവത്തിന് ശേഷം ഇന്ത്യയിൽ സൂപ്പർ ബൈക്കുകളിൽ ഉപയോഗിക്കുന്ന പല ടെക്നോളജികളും ഇന്ത്യയിൽ ജനകിയമായി.
എതിരാളികളുമായി നോക്കിയാൽ ആദ്യ തലമുറയിൽ പൾസർ 220, ആർ 15 എന്നീ മോഡലുകൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ. രണ്ടാം വരവിലും കരിസ്‌മ ആറിനോട് മത്സരിക്കാൻ പതിവ് പോലെ പൾസർ 220 ഒരു വശത്തുണ്ട്. ഒരേ വിലയുള്ള മോഡലിന് പെർഫോമൻസിൽ മുൻതൂക്കം പൾസർ 220 ക്ക് തന്നെ ആയിരുന്നു.

ഈ കാലത്തിന് ഇടയിൽ പൾസർ തൻറെതായ ഒരു സിംഹാസനം ഇന്ത്യയിൽ നേടി എടുക്കുകയും ചെയ്തു. എന്നാൽ ഇസഡ് എം ആറിനും എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ. വിലകുറവ് തന്നെയാണ് മെയിൻ സെല്ലിങ് പോയിൻറെ എങ്കിലും. അവിടെ അത് മാത്രം പോരായിരുന്നു ഇസഡ് എം ആറിന്.
1.05 ലക്ഷം വിലയുള്ള ഇസഡ് എം ആറിൻറെ എതിരാളികൾ ആർ 15 വി 2 – 1.14 ലക്ഷം, ആർ എസ് 200 – 1.3 ലക്ഷം … എന്നിങ്ങനെയാണ് വിലവിവര പട്ടിക.
വീണ്ടും സേഫ് സോൺ
വിലയിൽ കുറവുണ്ടായിരുന്നെങ്കിലും എതിരാളികളുമായി പെർഫോമൻസിലും കുറവുള്ള കരിസ്‌മകൾക്ക്. മറ്റൊരു വലിയ പ്രേശ്നം ഡിസൈനിലെ പോരായ്മയായിരുന്നു. എല്ലാം കൂടി നോക്കിയപ്പോൾ കരിസ്‌മയുടെ പഴയ തിളകം പുതിയ മോഡലുകൾക്ക് ഉണ്ടായില്ല. എന്നാൽ പോര്യ്മകൾ മാറ്റി പുതിയ മാറ്റങ്ങൾ വരുത്തി മാർക്കറ്റ് പിടിച്ചെടുക്കാൻ ഹീറോ ശ്രമിച്ചതുമില്ല.

2020 ൽ ഇന്ത്യയിൽ നിന്ന് പടിയിറങ്ങിയ കരിസ്‌മയുടെ അന്നത്തെ അവസ്ഥ വളരെ ശോകമായിരുന്നു. ജനിച്ച കാലത്തുണ്ടായിരുന്ന ആ താരപ്രഭ കരിസ്‌മക്ക് ഉണ്ടായിരുന്നില്ല. അവന് മാത്രമല്ല പല ഹീറോ ഹോണ്ട രാജാക്കന്മാരുടെ സ്ഥിതി അങ്ങനെ തന്നെ ആയിരുന്നു.
അതിന് പ്രധാനകാരണം മികച്ചൊരു പങ്കാളിയെ തിരഞ്ഞെടുക്കാൻ ഹീറോക്ക് കഴിഞ്ഞില്ല അല്ലെങ്കിൽ അതിന് വേണ്ടി ബുദ്ധിമുട്ടിയില്ല എന്നതാണ്. കുറഞ്ഞ യൂണിറ്റ് മാത്രം വിൽക്കുന്ന പെർഫോമൻസ് മോഡലുകൾ നിർമ്മിക്കുന്നതിലും ഈസി ആയി ഹീറോയുടെ ബഡ്‌ജറ്റ് മോഡലുകളുടെ മികച്ച വിൽപ്പന മറു ഭാഗത്ത് നടക്കുന്നുണ്ട്.
സേഫ് സോൺ അപകടകരമാണ് എന്ന് മനസ്സിലാക്കാത്ത ഹീറോ അൻറ്റാർട്ടിക്കയിലെ മഞ്ഞുരുക്കുന്നത് കണ്ണിൽപ്പെട്ടിരുന്നില്ല.
Leave a comment