വർഷം 1999 മലിനീകരണ ചട്ടം കൂടുതൽ ശക്തമായതോടെ 2 സ്ട്രോക്കിൽ നിന്ന് 4 സ്‌ട്രോക്കിലേക്ക് മാറുന്ന കാലത്തിന് തുടക്കമായി. ആ നിരയിൽ വലിയ സാന്നിദ്യമായിരുന്നു സി ബി സി. ഹീറോ ജാപ്പനീസ് ഇരുചക്ര നിർമാതാവായ ഹോണ്ടയുമായി ചേർന്ന് അവതരിപ്പിക്കുന്ന മോഡലാണ് ആർ എക്സ് 100 ൻറെ നടുവൊടിച്ചത്.
ഇന്ത്യൻ മാർക്കറ്റിൻറെ പെർഫോമൻസ് ബൈക്കുകളുടെ സാധ്യത മനസ്സിലാക്കിയ ഹീറോ ഹോണ്ട. സി ബി സിയിൽ നിന്ന് അപ്ഗ്രേഡ് ചെയ്യുന്നവർക്കായി പുത്തൻ പുതിയൊരു മോഡലിൻറെ പണിപ്പുരയിലേക്ക് കയറുന്നു. ഹോണ്ടയുടെ തന്നെ മൂന്ന് മോഡലുകളുടെ കൂട്ടിച്ചേർക്കലാണ് കരിസ്‌മ.
ആദ്യം ഡിസൈൻ നോക്കാം. ഹോണ്ടയുടെ സ്പോർട്സ് ബൈക്കായ സി ബി എഫ് 600 എസ് എ യെ അടിസ്ഥാനപ്പെടുത്തി ആണ് ഡിസൈൻ എത്തുന്നത്. സെമി ഫയറിങ്, ഇരട്ട ഹെഡ്‍ലൈറ്റിന് പകരം സിംഗിൾ ഹെഡ്‍ലൈറ്റ് എന്നിങ്ങനെ ഡിസൈൻ ഇന്ത്യൻ മാർക്കറ്റിങ് വേണ്ടി ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

റൈഡിങ് പൊസിഷൻ വരുന്നത് ജപ്പാനിൽ നിലവിലുണ്ടായിരുന്ന സി ബി സി 125 യുമായി ചേർന്നായിരുന്നു. അതുകൊണ്ട് തന്നെ സി ബി സി യിൽ നിന്ന് അപ്ഡേറ്റ് ചെയ്യുന്നവർക്ക് അധികം ബുദ്ധിമുട്ടൊന്നും കരിസ്‌മ നല്കിയിരുന്നില്ല. സ്ട്രൈറ്റ് ലൈൻ, കോർണേറിങ് എന്നിവ മികച്ചു നിന്നപ്പോൾ. ചില പോരായ്മകളും അലട്ടിയിരുന്നു. അത് പിൻ ടയർ, ഹാൻഡിൽ ബാർ, ഫൂട്ട് പെഗുകൾ എന്നിവ ഹാൻഡ്ലിങ്ങിനെ ബാധിച്ചിരുന്നു.
അങ്ങനെ ഡിസൈൻ, കംഫോർട്ട് സെക്ഷൻ കഴിഞ്ഞ് പ്രധാന ഘടകങ്ങളിലേക്ക് കടന്ന ഹോണ്ട. എൻജിൻ എത്തിച്ചത് അമേരിക്കയിൽ നിന്നാണ്. സൂപ്പർ മോട്ടോ മോഡലായ സി ആർ എഫ് 230 യുടെ എൻജിൻ കുറച്ച് ഡിറ്റ്യൂൺ ചെയ്താണ് കരിസ്‌മയിൽ എത്തിയത്. പൊട്ടി തെറിക്കുന്ന എൻജിനിൽ നിന്ന് കൂടുതൽ സൗമ്യനാക്കിയാണ് ഇവനെ ഒരുക്കിയിരുന്നത്.
223 സിസി, എയർ കൂൾഡ്, കാർബുറേറ്റർ എൻജിനായിരുന്നു കരിസ്‌മയുടെ ഹൃദയം. 17 ബി എച്ച് പി കരുത്തും 18 എൻ എം ടോർക്കും ഉല്പാദിപ്പിക്കുന്ന ഇവന് കരുത്ത് ടയറിൽ എത്തിക്കുന്നത് 5 സ്പീഡ് ട്രാൻസ്മിഷൻ വഴിയാണ്. 40 കിലോ മീറ്ററോളം ഇന്ധനക്ഷമത നൽകുന്ന ഇവൻറെ ആകെ ഭാരം 150 കെ ജി ആയിരുന്നു.
2003 ൽ എത്തിയ കരിസ്‌മ സി ബി സി യെ പോലെ പെട്ടെന്ന് തന്നെ പേരെടുത്തു. എന്നാൽ വില കുറച്ച് കൂടുതൽ ആണെന്ന് തുടക്കത്തിൽ വിമർശം ഉയർന്നതോടെ. അടുത്ത വർഷം 10,000 രൂപ ഡിസ്‌കൗണ്ട് കൊടുത്ത് ഹീറോ ഹോണ്ട ഞെട്ടിച്ചു. ഇതൊടെ 2004 ൽ 69,900 രൂപയായി എക്സ് ഷോറൂം വില.
ഇതോടെ കൂടുതൽ ആളുകൾ കരിസ്മയുടെ ഒപ്പം എത്തിയതോടെ. പെർഫോമൻസ് ബൈക്കുകളിൽ രാജാവായി വാഴുന്ന കാലമായിരുന്നു പിന്നെ അങ്ങോട്ട്. കരിസ്‌മയുടെ ഈ മികച്ച പ്രതികരണം പുതിയൊരു മാർക്കറ്റ് ഇന്ത്യയിൽ വെട്ടി തുറക്കുകയാണ് ഉണ്ടായത്. അതോടെ മറ്റ് ചില കഴുകൻ കണ്ണുകൾ കരിസ്‌മയുടെ പിന്നാലെ കൂടി.
Leave a comment