ഇന്ത്യയിൽ 100 സിസി മോഡലുകളിൽ വലിയ മത്സരം നടക്കുകയാണ്. വാറണ്ടി, വിലക്കുറവ് എന്നിവകൊണ്ട് ഹോണ്ട, ഹീറോയുടെ കോട്ടയിലേക്ക് ഇടിച്ചു കയറാൻ നോക്കുമ്പോൾ. ഹീറോ പ്രതിരോധിക്കാനായി പുതിയ മാറ്റങ്ങൾ കൊണ്ടുവരുകയാണ്.
ഹീറോയുടെ സെക്കൻഡ് ബെസ്റ്റ് സെല്ലിങ് മോഡലായ എച്ച് എഫ് ഡീലക്സിൻറെ പുതിയ വാരിയൻറ് അവതരിപ്പിച്ചിരിക്കുകയാണ് ഹീറോ. ക്യാൻവാസ് ബ്ലാക്ക് എഡിഷൻ എന്ന് പേരിട്ടിട്ടുള്ള ഇവന്. സ്റ്റിക്കറിൻറെ ധാരാളിത്തമില്ല. അതിന് പകരമായി ബ്ലാക്ക് നിറത്തിൻറെ ചുറുചുറുപ്പാണ്.
ഗ്രാബ് റെയിൽ, എക്സ്ഹൌസ്റ്റ് ഷിൽഡ്, അലോയ് വീൽ, ഗ്രാബ് റെയിൽ എന്നിങ്ങനെ എല്ലായിടത്തും കറുപ്പിൽ കുളിച്ചാണ് നിൽപ്പ്. ആകെ തിളക്കമുള്ള ഭാഗം ഹീറോയുടെയും, എച്ച് എഫ് ഡീലക്സിൻറെയും 3 ഡി എംബ്ലം മാത്രമാണ്.
എൻജിൻ സ്പെക് തുടങ്ങിയ കാര്യങ്ങളിൽ വ്യത്യാസമില്ല. വില വരുന്നത് കിക്ക് സ്റ്റാർട്ടിന് 64,608/-, സെൽഫിന് 67,208/-, ഐ 3 സ്മാർട്ട് 68,738/- രൂപയുമാണ് കൊച്ചിയിലെ എക്സ് ഷോറൂം വില വരുന്നത്. പ്രധാന എതിരാളി ഷൈൻ 100 ന് 66,600 രൂപയാണ് കൊച്ചിയിലെ എക്സ് ഷോറൂം വില.
Leave a comment