ജൂലൈ 03 ആയ ഇന്ന് ഹാർലിയുടെ കുഞ്ഞൻ മോട്ടോർസൈക്കിൾ എത്തുന്നത്. ഹീറോയും ഹാർലിയും ചേർന്ന് ഒരുക്കുന്ന എക്സ് 440 യുടെ ലോഞ്ച്. ഹീറോയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനൽ വഴിയാണ് നടത്തുന്നത്. ഇന്ന് 07:20 നാകും ലോഞ്ച് ഇവൻറെ തുടങ്ങുന്നത്.
ഡിസൈൻ തുടങ്ങിയ കാര്യങ്ങൾ ഹാർലി നേരത്തെ തന്നെ പുറത്ത് വിട്ടെങ്കിലും. ഇന്ന് അറിയേണ്ട വിശേഷങ്ങൾ ഇതൊക്കെയാണ്. അതിൽ ഏറ്റവും പ്രതീക്ഷയോടെ നോക്കുന്നത്. എൻജിൻ അതന്നെയാണ്. 440 സിസി, സിംഗിൾ സിലിണ്ടർ, എയർ, ഓയിൽ കൂൾഡ് എൻജിൻ വരെയുള്ള വിശേഷങ്ങൾ പുറത്ത് വന്നിട്ടുണ്ടെങ്കിലും. ഇനിയും വിവരങ്ങൾ അറിയേണ്ടതുണ്ട്.

അതിൽ ലോങ്ങ് സ്ട്രോക്ക് എൻജിൻ ആകുമെന്നുള്ള കാര്യത്തിൽ സംശയം ഇല്ല. അതുകൊണ്ട് തന്നെ ടോർക്കി എൻജിൻ ആകും എത്തുന്നത് എന്ന് ഉറപ്പാണ്. എൻഫീഡിനെ പോലെ തന്നെ. പിന്നെ ഹാർലിയുടെ ടോർക്കിനോടുള്ള അധിനിവേശം നമ്മുക്ക് എല്ലാവർക്കും അറിയാവുന്നതാണ്.
ഒപ്പം അളവുകളിൽ കണക്കുകളും അറിയേണ്ടതുണ്ട്. ഭാരം, ഗ്രൗണ്ട് ക്ലീറൻസ്, സീറ്റ് ഹൈറ്റ് എന്നിവയെ കുറിച്ചും ഏകദേശ ധാരണ ഇന്ന് ലഭിക്കും. എൻഫീൽഡിൻറെ ഒപ്പം പിടിച്ചു നിൽക്കണമെങ്കിൽ ഏറ്റവും കൂടുതൽ വേണ്ടത് കുറഞ്ഞ വിലയാണ്. ഏകദേശം 2.5 ലക്ഷത്തിന് താഴെ ആയാൽ കില്ലർ പ്രൈസ് ആകും എന്ന കാര്യത്തിൽ സംശയമില്ല.
ഹീറോയുടെ പങ്കാളിത്തത്തിൽ ഒരുങ്ങുന്ന ഹാർലിയുടെ കുഞ്ഞൻ ഇപ്പോൾ ഒരു ഷോറൂമിലാണ് ലഭ്യമാകുന്നത് എങ്കിലും. അധികം വൈകാതെ തന്നെ ട്രിയംഫിനെ പോലെ കുറച്ചധികം ഷോറൂമുകളിൽ ഇവനെയും പ്രതിക്ഷിക്കാം. ഹീറോയുടെ വരുന്ന പ്രീമിയം ഔട്ട്ലെറ്റുകൾ വഴിയും ഹാർലി വിൽക്കാൻ പദ്ധതിയുണ്ട്.
നമ്മുടെ ടെലഗ്രാം ഗ്രൂപ്പ് ലിങ്ക്
Leave a comment