ഹീറോ പ്രീമിയം നിരയിലേക്ക് അത്ര താല്പര്യം കാണിക്കാത്ത ഇരുചക്ര നിർമ്മാതാവായിരുന്നു. ഇപ്പോൾ കൈയിലുള്ള സെഗ്മെന്റുകൾ എല്ലാം ഇലക്ട്രിക് വാഹനങ്ങൾ കിഴടക്കാൻ വലിയ സാധ്യതയുണ്ട്. അത് നന്നായി അറിയുന്ന ഹീറോ പ്രീമിയം നിരയിലേക്ക് രണ്ടും ഉറപ്പിച്ച് ഇറങ്ങുകയാണ്.
അതിന് ആദ്യ സൂചന നൽകിയാണ് എക്സ്ട്രെയിം 160 യുടെ വരവ്. ഹാർലി എക്സ് 440 എത്തിയപ്പോൾ ഒരു ചുവടു കൂടെ മുകളിൽ വച്ചിരിക്കുകയാണ്. അതിന് പിന്നാലെ തന്നെ ഹീറോയുടെ 440 സിസി എത്തുന്നു എന്ന് അറിയിച്ചിരുന്നു. അന്ന് കലക്കവെള്ളം പോലെ ആണെങ്കിൽ ഇപ്പോൾ ഒന്നുകൂടെ തെളിഞ്ഞിട്ടുണ്ട്.

അപ്പോൾ തെളിഞ്ഞ കാര്യങ്ങളാണ് നിങ്ങൾക്ക് മുന്നിൽ എത്തിക്കുന്നത്. മാർച്ച് 2024 ൽ വിപണിയിൽ എത്താൻ ഉദ്ദേശിക്കുന്ന ഇവൻ ഒരു നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ ആയിരിക്കും. പുതിയ പ്രീമിയം ഷോറൂമിൽ എത്തുന്ന ഇവന് എക്സ്ട്രെയിം എന്ന പേര് ഉണ്ടാക്കില്ല.
അതിന് പകരം എക്സ് ഉള്ള മറ്റൊരു പേര് വരാനാണ് സാധ്യത. എക്സ് വിട്ട് ഹീറോക്ക് ഒരു കളിയില്ലല്ലോ. അതിനൊപ്പം തന്നെ ആദ്യ അഭ്യുഹങ്ങളിൽ ഒന്നായിരുന്നു. ഡിസൈൻ അതും കരിസ്‌മ എക്സ് എം ആറിനെ പോലെ സീറോയുമായി ചേർന്ന് നിൽക്കാനാണ് സാധ്യത എന്നായിരുന്നു എങ്കിൽ.
അവിടെയും മാറ്റം വരുകയാണ്. യമഹയുടെ എം ട്ടി 01 മായി പുതിയ മോഡലിൻറെ ഡിസൈൻ വരുന്നത്. എം ട്ടി 01 നെ പോലെ ഒരു ആജാനുബാഹു ആയിരിക്കും പുത്തൻ മോഡലും. കമാൻഡിങ് റൈഡിങ് പൊസിഷൻ, മികച്ച യാത്ര സുഖം തുടങ്ങിയ കാര്യങ്ങൾ ഉൾകൊള്ളിക്കും.

ഹാർലിയുടെ ഷാസി തന്നെയാണ് ഇവനിലും എത്തുന്നത് പക്ഷേ സബ്ഫ്രെമിൽ വ്യത്യാസമുണ്ടാകും. സ്പെക് നോക്കിയാലും ഹാർലിയുടെ മുറിച്ച മുറി, എന്നാൽ അവിടെയും ഒരു പക്ഷേ ഉണ്ട്, അത് ഗിയർ റേഷിയോയിലാണ്. ഹാർലിക്ക് ഇവനൊരു റോഡ്സ്റ്റർ ആണെങ്കിൽ.
ഹീറോക്ക് ഇവനൊരു പവർ റോഡ്സ്റ്റർ ആകാനാണ് നോക്കുന്നത്. ചെറുതായി ഒരു ഡോമിനർ മണം അടിക്കുന്നുണ്ടോ എന്നാണ് ഇപ്പോഴുള്ള സംശയം. എൻജിൻ അതെ 440 സിസി, എയർ / ഓയിൽ കൂൾഡ്, സിംഗിൾ സിലിണ്ടർ തന്നെ. കരുത്ത് 27 പി എസും 38 എൻ എം ടോർക്കുമാണ് ഇവിടെയും ഉല്പാദിപ്പിക്കുന്നത്.
ഇനി അടുത്തത് ഏറെ കാത്തിരിക്കുന്നത് വിലയാണല്ലോ. ഇന്നലെ ട്രിയംഫിൻറെ 250 സിസി യുടെ അടുത്തായിരിക്കും ഇവൻറെയും വില പ്രതീക്ഷിക്കുന്നത്. ഡോമിനാറും ആ പ്രൈസ് റേഞ്ചിൽ തന്നെ ലഭ്യമാണ്.
അടുത്ത വർഷം മാർച്ചോടെ വിപണിയിൽ എത്തുന്ന മോഡലിന്.
ഹീറോയുടെ പ്രീമിയം ഷോറൂമുകൾ വഴിയാകും വില്പന നടത്തുന്നത്. കരിസ്‌മയും, ഹാർലിയും ആ ഷോറൂമിൽ ഹീറോയുടെ 440 ക്ക് കൂട്ടായി ഉണ്ടാകും. ഒപ്പം പുതിയ കരിസ്‌മയെ അടിസ്ഥാനപ്പെടുത്തി ഒരു 210 സിസി നേക്കഡ് മോഡലും അണിയറയിൽ ഒരുങ്ങുന്നുണ്ട്. അതിനും ഈ ഡിസൈൻ തന്നെയാണ് ഹീറോ നൽകുക ..
Leave a comment