ഇന്ത്യയിൽ ഹാർലിക്ക് ഒഫീഷ്യൽ ആയി വലിയ നിര ഷോറൂമുകളില്ല. എൻഫീൽഡുമായി മത്സരിക്കുമ്പോൾ ഷോറൂമുകൾ വലിയ ഘടകമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഷോറൂമുകൾ ഉള്ള ബ്രാൻഡുകളിൽ ഒന്നാണ് എൻഫീൽഡ്. കന്യാകുമാരി മുതൽ ഹിമാലയസ്സ് വരെ നീളുന്ന ഷോറൂം ശൃംഖലയോട് പിടിച്ചു നില്ക്കാൻ.
ഹീറോ പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ്. ആദ്യം ഹീറോ ഹാർലി പ്രീമിയം ഷോറൂം വഴിയാണ് വിൽക്കാൻ ഉദ്ദേശിച്ചതെങ്കിൽ. പ്ലേറ്റ് ചെറുതായി ഒന്ന് മാറ്റുകയാണ്. ഇന്ത്യയിൽ വലിയ ഷോറൂം ശൃംഖലയുള്ള ഹീറോയുടെ തിരഞ്ഞെടുത്ത ഷോറൂമുകളിൽ വിൽക്കാനാണ് ഇപ്പോഴത്തെ പ്ലാൻ.

കേരളത്തിൽ മാത്രം 17 നഗരങ്ങളിലാണ് ഹാർലി ഇനി മുതൽ ലഭ്യമാകുന്നുണ്ട്. ഇതിനോടകം തന്നെ ബുക്കിങ്ങും ആരംഭിച്ചു കഴിഞ്ഞു. അപ്പോൾ നമ്മുക്ക് ഷോറൂമിലേക്ക് ഒന്ന് പോയല്ലോ. എങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ് എന്നറിയണമല്ലോ.
എക്സ് 440 യെ നേരിട്ട് എന്നാണ് നേരിട്ട് കാണാൻ സാധിക്കുക ???
സെപ്റ്റംബർ ആദ്യമായിരിക്കും എക്സ് 440 ഷോറൂമിൽ എത്തുന്നത്.
എത്ര രൂപയാണ് ഓൺ റോഡ് വില ???
ബേസ് മോഡലിന് 3 ലക്ഷത്തിനടുത്ത്.
അപ്പൊ ടെസ്റ്റ് ഡ്രൈവ് ???
ആദ്യ വാരത്തിൽ തന്നെ പോന്നൊള്ളു.

ടെസ്റ്റ് ഡ്രൈവ് എടുത്തിട്ട് ബുക്ക് ചെയ്യാമല്ലേ ???
ഏതായാലും മതി, പെട്ടെന്ന് കിട്ടണമെങ്കിൽ ഒരു വഴിയുള്ളത് ഇപ്പോൾ തന്നെ ബുക്ക് ചെയ്യാം. വണ്ടി വന്ന് ഓടിച്ചു നോക്കിയിട്ട് ഒക്കെ ആണെങ്കിൽ മാത്രം എടുത്താൽ മതി. കാരണം ഇപ്പോൾ നല്ല ബുക്കിംഗ് വരുന്നുണ്ട്. ഓടിച്ചു ഇഷ്ട്ടപ്പെട്ടാൽ പിന്നെ ബുക്കിംഗ് ചെയ്യുമ്പോൾ ഡെലിവറി കിട്ടാൻ പിന്നെയും വൈകും.
ആ കാലതാമസം ഒഴിവാക്കാമല്ലോ ???
ശരിയാണല്ലോ.
അപ്പോ ബുക്കിംഗ് എമൗണ്ട് വരുന്നത് ???
5000/- രൂപ. ഓൺലൈൻ ആയി തന്നെയാണ് ബുക്ക് ചെയ്യേണ്ടതും. അത് നമ്മുക്ക് ഷോറൂമിൽ നിന്ന് തന്നെ ചെയ്തുതരാം . ബുക്കിംഗ് ക്യാൻസൽ ആയാൽ മുഴുവൻ തുകയും തിരിച്ചു കിട്ടും.

ബുക്ക് ചെയ്താൽ ഡെലിവറി എന്നായിരിക്കും ???
സെപ്റ്റംബർ 15 ന് ശേഷമായിരിക്കും ഡെലിവറി ആരംഭിക്കുന്നത്.
സർവീസിന് ഇവിടെ തന്നെ വന്നാൽ പോരെ ???
ഇവിടെ തന്നെയാണ് സർവീസ്സും വരുന്നത്.
അപ്പോൾ വലിയ സർവീസ് കോസ്റ്റ് ഉണ്ടാകാൻ വഴിയില്ലല്ലേ ???
അതിനെ കുറിച്ച് ഇപ്പോൾ വ്യക്തത ഇല്ലെങ്കിലും വലിയ പൈസ ഉണ്ടാകാൻ വഴിയില്ല എന്നാണ് വിലയിരുത്തൽ. എൻഫീഡിനോട് ഒപ്പം പിടിച്ചു നിൽക്കണ്ടെ..
- കുഞ്ഞൻ ട്രിയംഫിന് ഏറ്റവും വില കൂടുതൽ കേരളത്തിൽ
- കില്ലർ പ്രൈസുമായി കുഞ്ഞൻ ഹാർലി
- ഡോമിനാറിനെ വീഴ്ത്താൻ ഹീറോ 440
- അപ്പാച്ചെ 200 ഉം എക്സ്ട്രെയിം 200 ഉം നേർക്കുനേർ
ഇതൊക്കെയാണ് ഞങ്ങൾ ഷോറൂമിൽ നിന്ന് ചോദിച്ച കാര്യങ്ങൾ . നമുക്ക് ഈ വിവരങ്ങൾ എല്ലാം തന്നത് ഹീറോയുടെ കല്യാൺ തൃശ്ശൂർ ഷോറൂമിൽ നിന്നാണ്. ബുക്ക് ചെയ്യാനും കൂടുതൽ വിവരങ്ങൾക്കുമായി
ഈ നമ്പറിൽ വിളിക്കാം. +91 95678 65004 ( പദ്മ )
ഒപ്പം നിങ്ങളുടെ അടുത്തു ഏതു ഷോറൂമിലാണ് ഹാർലി ലഭിക്കുന്നത് എന്നറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി. ഹാർലി എക്സ് 440 ബുക്കിംഗ്
Leave a comment