ഹീറോ ഇ ഐ സി എം എ 2023 ൽ താരമായത് സ്കൂട്ടറുകൾ വഴിയാണ്. സൂം 125, 160 എന്നിവക്കൊപ്പം യൂറോപ്പിൽ വിദ മാറ്റങ്ങളോടെ അവതരിപ്പിച്ചാണ് പുത്തൻ മോഡൽ എത്തിയിരിക്കുന്നത്. ഈ മൂന്ന് മോഡലുകളുടെ വിശേഷങ്ങൾ നോക്കാം.
കൂട്ടത്തിലെ ബെസ്റ്റ് സെല്ലെർ
ആദ്യം ഈ നിരയിലെ ബെസ്റ്റ് സെല്ലെർ മോഡൽ ആകാനുള്ള ആളെ നോക്കാം. സൂം 125, കമ്യൂട്ടറിന് പറ്റിയ സ്‌പോർട്ടി സ്കൂട്ടറാണ് ഇവൻ. 125 സിസി, എയർ കൂൾഡ് എൻജിന് കരുത്ത് 9.5 പി എസും 10.14 എൻ എം ടോർക്കുമാണ്. കരിസ്മയോട് ചേർന്ന് നിൽക്കുന്ന എൽ ഇ ഡി ഹെഡ്‍ലൈറ്റ്.
എൽ ഇ ഡി ഇൻഡിക്കേറ്റർ, ഫുള്ളി ഡിജിറ്റൽ മീറ്റർ കൺസോൾ വിത്ത് നാവിഗേഷൻ. എന്നിവ ഇവനെ മത്സരത്തിന്എതിരാളിയുമായി ഒപ്പം പിടിക്കുമ്പോൾ. ഇവന് ലീഡ് നൽകുന്ന ഭാഗം വീൽസ് ആണ് 14 ഇഞ്ച് ആണ് വീൽ സൈസ്.
ഹൈബ്രിഡ് മാക്സി സ്കൂട്ടർ
ഇനി സാഹസിക മാക്സി സ്കൂട്ടറിലേക്ക് പോകാം. ഹീറോയുടെ ഇപ്പോഴത്തെ കണ്ണ് മുഴുവൻ പ്രീമിയം കോഴിക്കൂട്ടിലാണ്. അതുകൊണ്ട് തന്നെ ഒരു ഹൈബ്രിഡ് മാക്സി സ്കൂട്ടറാണ് അണിയറയിൽ ഒരുങ്ങുന്നത്. കാഴ്ച്ചയിൽ ഒരു എക്സ്പ്ലോറർ ആണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകും.
- ഇരട്ട എൽ ഇ ഡി ഹെഡ്‍ലൈറ്റ്
- വലിയ വിൻഡ് സ്ക്രീൻ.
- എ ഡി വി ക്കളുടേത് പോലെയുള്ള ഫയറിങ് ബീക്ക്,
- ഓഫ് റോഡ് 14 ഇഞ്ച് ടയർ
- വലിയ സീറ്റ്
- സെൻറ്റർ ട്ടണൽ
എന്നിങ്ങനെ കാഴ്ചയിൽ ഒരു മാക്സി സ്കൂട്ടറിന് വേണ്ട അഴക്ക് അളവുകൾ എല്ലാം ഇവന് നൽകിയിട്ടുണ്ട്. ഇനി എൻജിൻ സൈഡിലേക്ക് വന്നാൽ. ലിക്വിഡ് കൂൾഡ് എൻജിനിലേക്ക് കടക്കാൻ ഒരു സ്റ്റാർട്ടിങ് ട്രെബിൾ മാത്രമാണ് ഉണ്ടായിരുന്നത് എന്ന് തോന്നുന്നു.

കരിസ്മയിൽ തുടങ്ങി വച്ച ലിക്വിഡ് കൂൾഡ് തീ. അടുത്തതായി എത്തുന്നത് ഈ മാക്സി സ്കൂട്ടറിലേക്കാണ്. 156 സിസി ലിക്വിഡ് കൂൾഡ് എൻജിനാണ് ഇവൻറെ ഹൃദയം. 14 പി എസ് കരുത്തും 13.7 എൻ എം ടോർക്കാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്.
മുന്നിൽ ടെലിസ്കോപിക് സസ്പെൻഷൻ, പിന്നിൽ ഡ്യൂവൽ ഷോക്ക് അബ്‌സോർബേർസ്. 141 കെജി ഭാരം. ഫുള്ളി ഡിജിറ്റൽ മീറ്റർ കൺസോൾ, സ്മാർട്ട് കീ തുടങ്ങിയയും ചേർന്നാണ് ഹീറോ ഇവനെ അവതരിപ്പിക്കുന്നത്. അടുത്ത വർഷം ഇരുവരും ഇന്ത്യയിൽ പ്രതീക്ഷിക്കാം.
ഇവർ രണ്ടുപേരും ഇന്ത്യയിൽ എത്തുന്ന താരങ്ങൾ ആണെങ്കിൽ, ഇന്ത്യയിൽ ഇപ്പോഴുള്ള ഒരു മോഡലിനെ ഇന്റർനാഷണൽ മാർക്കറ്റിലേക്ക് എത്തിക്കുന്നുണ്ട്.
അത് മറ്റാരുമല്ല നമ്മുടെ ഹീറോയുടെ ഇലക്ട്രിക്ക് ബ്രാൻഡ് വിദയാണ്. എന്നാൽ യൂറോപ്പിൽ എത്തുന്ന ഇവന് ചെറിയ വ്യത്യാസങ്ങളും ഹീറോ നൽകിയിട്ടുണ്ട്. പെർഫോമൻസ് കാറുകളുടെ സ്ഥലമായതിനാൽ അവിടെ കൂപ്പെ എന്ന വേർഷനും ലഭ്യമാണ്. പിന്നിലെ സീറ്റ് ഇല്ല എന്നതാണ് പ്രത്യകത.
Leave a comment